Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണവില കുറഞ്ഞു; ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണ്ണം വാങ്ങാം

gold rate 25 09 2017
Author
First Published Sep 25, 2017, 12:41 PM IST

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 22,120 രൂപയും 2,765 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ഒരു ട്രോയ് ഔൺസിന് 1,293 ഡോളറാണ് വില.

Follow Us:
Download App:
  • android
  • ios