Asianet News MalayalamAsianet News Malayalam

ഉത്തർ പ്രദേശ് മഹാസഖ്യം തൂത്തുവാരുമെന്ന് എബിപി ന്യൂസ്, AC നീൽസൺ എക്സിറ്റ് പോൾ

യോഗി ആദിത്യനാഥിന്‍റെ തട്ടകത്തിൽ ഇത്തവണ ബിജെപി തകർന്നടിയുമെന്നാണ് സർവേ പ്രവചിക്കുന്നത്. 22 സീറ്റുകൾ മാത്രമേ ബിജെപി ഉത്തർപ്രദേശിൽ നേടുകയുള്ളൂ. മഹാസഖ്യം ആകെയുള്ള 80 സീറ്റുകളിൽ 56 ഉം നേടുമെന്നാണ് പ്രവചനം. 

ABP AC Nielsen exit poll predicts huge victory for Mahagathbandhan in UP
Author
Delhi, First Published May 19, 2019, 7:45 PM IST

ദില്ലി: ഉത്തർപ്രദേശിൽ മഹാസഖ്യം വൻ നേട്ടമുണ്ടാക്കുമെന്ന് എബിപി ന്യൂസ് നീൽസൺ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നു. എസ്‍പി, ബിഎസ്‍പി, ആർഎൽഡി സഖ്യം ആകെയുള്ള 80 സീറ്റുകളിൽ 56 ഉം നേടുമെന്നാണ് പ്രവചനം. എന്നാൽ യോഗി ആദിത്യനാഥിന്‍റെ തട്ടകത്തിൽ ഇത്തവണ ബിജെപി തകർന്നടിയുമെന്നാണ് സർവേ പ്രവചിക്കുന്നത്. 22 സീറ്റുകൾ മാത്രമേ ബിജെപി ഉത്തർപ്രദേശിൽ നേടുകയുള്ളൂ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 71 സീറ്റുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അപ്നാ ദളിന് 2 സീറ്റുകളും സമാജ്‍വാദി പാർട്ടിക്ക് 5 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് കഴിഞ്ഞ തവണ രണ്ട് സീറ്റ് നേടിയപ്പോൾ ബിഎസ്‍പിക്ക് കഴിഞ്ഞ തവണ സീറ്റുണ്ടായിരുന്നില്ല. കഴി‌ഞ്ഞ  ലോക്സഭാ തെരഞ്ഞെടുപ്പിൽ 282 സീറ്റെന്ന നിലയിലേക്ക് ബിജെപിയെ ഉയർത്തിയതിൽ യുപിയിൽ അവർ നേടിയ 71 സീറ്റുകൾക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു.

എസ്‍പിയും ബിഎസ്‍പിയും ആർഎൽഡിയും ബിജെപിക്കെതിരെ അതിശക്തമായ മത്സരമാണ് പുറത്തെടുത്തത്. രാഹുൽ ഗാന്ധി മത്സരിച്ച അമേത്തിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും മഹാസഖ്യത്തിന് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മുലായം സിംഗ് യാദവ്, ഡിംപിൾ യാദവ്, ബിജെപി നേതാക്കളായ മനേക ഗാന്ധി, വരുൺ ഗാന്ധി റീത്ത ബഹുഗുണ ജോഷി തുടങ്ങിയ ഒട്ടേറെ നേതാക്കളുടെ രാഷ്ട്രീയ ഭാവിയിൽ തന്നെ നിർണ്ണായകമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios