India
  542/542
  • Alliance
  • Leads/Won
  • 2014
  • NDA
  • 349
  • 336
  • UPA
  • 85
  • 60
  • SP+
  • 16
  • 0
  • OTH
  • 92
  • 147
   kerala
   20/20
   • Alliance
   • Leads/Won
   • 2014
   • LDF
   • 1
   • 8
   • NDA
   • 0
   • 0
   • UDF
   • 19
   • 12
   • OTH
   • 0
   • 0

   live blog

   24, May 2019, 11:51 AM IST

   • സത്യപ്രതിജ്ഞ 30ന്

    മോദി സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 28ന് വാരാണസിയും 29ന് ഗാന്ധിനഗറും മോദി സന്ദർശിക്കും. തുടര്‍ന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലും മോദി ദർശനം നടത്തും. 

   24, May 2019, 9:13 AM IST

   • കർണാടകത്തിൽ പുതിയ ഫോർമുല?

    സഖ്യസ‍ർക്കാരിനെ നിലനിർത്താൻ പുതിയ ഫോർമുലയ്ക്ക് സാധ്യത. കോൺഗ്രസ് മുഖ്യമന്ത്രിപദം ഏറ്റെടുത്തേക്കും. ജി.പരമേശ്വര മുഖ്യമന്ത്രിയാവുകയും ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കുകയും ചെയ്യുമെന്നാണ് സൂചന. അന്തിമതീരുമാനം നേതൃയോഗങ്ങൾക്ക് ശേഷം. 

   24, May 2019, 7:11 AM IST

   • ഞായറാഴ്ച സത്യപ്രതിജ്ഞയ്ക്ക് സാധ്യത

    പുതിയ സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേറ്റേക്കും. കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ചേരും. 

   24, May 2019, 12:11 AM IST

   • യു‍ഡിഎഫിനെ നെഞ്ചേറ്റി കേരളം, തിരിച്ചടിയേറ്റ് എല്‍ഡിഎഫ്; പച്ചതൊടാതെ ബിജെപി

     കേരളത്തിൽ 20 ൽ 19 ഇടത്തുംമിന്നുന്ന ജയം സ്വന്തമാക്കി  യുഡിഎഫ് . വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് രാഹുൽ ഗാന്ധിയുടെ ജയം. നാലു ലക്ഷത്തിന് മുകളിലാണ് രാഹുലിന്‍റെ ഭൂരിപക്ഷം

   23, May 2019, 10:56 PM IST

   • ഒഞ്ചിയത്ത് ആർഎംപി നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

    ഒഞ്ചിയം തട്ടോളിക്കരയിൽ ആർ എം പി പഞ്ചായത്ത് അംഗത്തിൻ്റെ വീടിന് നേരെ ബോംബേറ്. ഏറാമല പഞ്ചായത്ത് അംഗം തട്ടോളി ഷീജയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്

   23, May 2019, 9:15 PM IST

   • അമേഠിയുടെ മണ്ണില്‍ സ്മൃതിയുടെ പടയോട്ടം; തോറ്റോടി രാഹുല്‍

    വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ തോല്‍വി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ഗാന്ധി പരാജയപ്പെട്ടത്.

   23, May 2019, 8:56 PM IST

   • തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

    തെരഞ്ഞെടുപ്പ്  വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൃഗീയ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

   23, May 2019, 8:53 PM IST

   • 'ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മോദി ജി'; അഭിനന്ദനവുമായി മോഹൻലാൽ

    2014നെക്കാൾ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് വീണ്ടും അധികാരത്തിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിന്ദനങ്ങൾ അറിയിച്ച് നടൻ മോഹൻലാൽ

   23, May 2019, 8:18 PM IST

   • ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തലകുനിക്കുന്നുവെന്ന് മോദി

    ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ച ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തലകുനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

   23, May 2019, 7:58 PM IST

   • കര്‍ണാടകയില്‍ പ്രതിസന്ധി: കെസി വേണുഗോപാലിനെ കുമാരസ്വാമി ബെംഗളൂരുവിലേക്ക് വിളിപ്പിച്ചു

    ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് തിരിച്ചടിയേറ്റതിന് പിന്നാലെ മുഖ്യമന്ത്രി കുമാരസ്വാമി കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെസി വേണുഗോപാലിനെ ബെംഗളൂരുവിലേക്ക് വിളിച്ചു

   23, May 2019, 7:31 PM IST

   • തട്ടകത്തിൽ പോലും തിരിച്ചടി നേരിട്ട് കുമ്മനം; തലസ്ഥാനത്തെ വീഴ്ചയിൽ ഞെട്ടി ബിജെപി

    മൂന്നാം ഊഴത്തിനിറങ്ങുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ തറപറ്റിക്കാനുറപ്പിച്ചാണ് കുമ്മനത്തെ ബിജെപി കളത്തിലിറക്കിയത്. എന്നാൽ വിജയം ഉറപ്പിച്ച് ഇറങ്ങിയ ത്രികോണമത്സരത്തിൽ വലിയ തിരിച്ചടിയാണ് കുമ്മനം നേരിട്ടത്

    https://www.asianetnews.com/news-election/kummanam-rajasekharan-cant-sustain-bjp-lead-in-trivandrum-prylsf

   23, May 2019, 7:30 PM IST

   • തോല്‍വിയുടെ കാരണം തേടി ഇടത് പക്ഷം; നാളെ സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും

     കേരളത്തിലെ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണം തേടി എല്‍‍ഡിഎഫ്. വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും കനത്ത തിരിച്ചടിയേറ്റ് വാങ്ങിയതിന്‍റെ ഞെട്ടലിലാണ് എല്‍‍ഡിഎഫ് സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് വിലയിരുത്താൻ സിപിഎം--, സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ നാളെ ചേരുന്നുണ്ട്

   23, May 2019, 7:01 PM IST

   • പേരിനൊപ്പമുള്ള 'കാവല്‍ക്കാരനെ' വെട്ടി മോദി; ട്വിറ്ററില്‍ ഇനി 'ചൗകിദാര്‍ നരേന്ദ്രമോദി'യില്ല

    തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായതോടെ ട്വിറ്ററിലെ ചൗക്കിദാര്‍ എന്ന വിശേഷണം എടുത്തുമാറ്റി നരേന്ദ്രമോദി. ചൗക്കിദാർ അഥവാ കാവൽക്കാരൻ എന്ന വിശേഷണത്തെ അടുത്ത തലത്തിലേക്ക് എത്തിക്കേണ്ട സമയമാണ് ഇതെന്നും മോദി ട്വീറ്റിലൂടെ അറിയിച്ചു

   23, May 2019, 6:46 PM IST

   • പരാജയം പ്രതീക്ഷിച്ചിരുന്നില്ല'; കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

    ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്‍റെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി

   23, May 2019, 6:42 PM IST

   • രാഹുൽ ഗാന്ധി പടിയിറങ്ങുമോ? അധ്യക്ഷപദം ഒഴിയാമെന്ന് മുതിർന്ന നേതാക്കളെ അറിയിച്ചു, തള്ളി പാർട്ടി

    ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധി

   23, May 2019, 6:26 PM IST

   • മോദിയെ അഭിനന്ദിച്ച് രാഹുല്‍

    ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

   23, May 2019, 6:13 PM IST

   • നരേന്ദ്രമോദിയെ ആശംസകളറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

    തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'തെരഞ്ഞെടുപ്പ് വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങൾ', ഇമ്രാൻ പറ‌ഞ്ഞു

   23, May 2019, 6:00 PM IST

   • ഇടതുപക്ഷ നേതൃത്വത്തെ വിമർശിച്ച് വിപി സാനു

    നരേന്ദ്ര മോദിയെ തടയാൻ ഇടതുപക്ഷത്തിന് കഴിയുമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ എല്‍ഡിഎഫിനായില്ലെന്ന് വി പി സാനു വിമര്‍ശിച്ചു

   23, May 2019, 5:56 PM IST

   • ശബരിമല നിലപാട് തിരിച്ചടിയായോ എന്ന് പരിശോധിക്കും: യെച്ചൂരി

    കേരളത്തില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ ശബരിമല വിഷയം കാരണമായോ എന്ന് പരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി

   23, May 2019, 5:48 PM IST

   • രണ്ടാം വട്ടവും മോദി: റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന് അവസാന മണിക്കൂറില്‍ താഴേക്കെത്തി ഇന്ത്യന്‍ ഓഹരി വിപണി

    രാജ്യത്ത് വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന സൂചനകള്‍ പുറത്ത് വന്നതോടെ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്ന വിപണി സൂചിക പിന്നീട് താഴേക്കെത്തി

   23, May 2019, 5:47 PM IST

   • അമേഠിയിൽ രാഹുൽഗാന്ധി വീണ്ടും പിന്നിൽ; വിധി പ്രവചനാതീതം

    ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് വീണ്ടും കാലിടറുന്നു. 

   23, May 2019, 5:28 PM IST

   • ഇടതിന്‍റെ തിരോധാനം, യുഡിഎഫിന്‍റെ വര്‍ഗീയ പ്രീണനം, ബിജെപിക്ക് കേരളത്തില്‍ വോട്ട് കൂടിയെന്നും ശ്രീധരന്‍പിള്ള

    കേരളത്തില്‍ ശബരിമല വിഷയം കോൺഗ്രസിനനുകൂലമായി വോട്ടായോ എന്ന് പരിശോധിക്കുമെന്ന് ബിജെപി പ്രസിഡന്‍റ് പി എസ് ശ്രീധരൻപിള്ള

   23, May 2019, 5:08 PM IST

   • ജനവിധി ഇടത് സർക്കാർ നയത്തിനെതിര്'; മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

    ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം വിധി എഴുതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു

   23, May 2019, 3:50 PM IST

   • കര്‍ണാടകത്തില്‍ 25 സീറ്റുകളില്‍ ബിജെപി

    കർണാടകത്തിൽ ബിജെപി 25 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോൺഗ്രസ്‌ ഒരു സീറ്റിൽ മാത്രം മുന്നില്‍

   23, May 2019, 3:40 PM IST

   • പ്രതികരിക്കാതെ സുരേഷ് ഗോപി

    തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

   23, May 2019, 3:35 PM IST

   • സങ്കടവും സന്തോഷവുമെന്ന് തരൂര്‍

    സെഞ്ച്വറി അടിച്ചിട്ടും ടീം തോറ്റ സങ്കടമെന്ന് ശശി തരൂര്‍. 

   23, May 2019, 3:32 PM IST

   • തരൂരിന് 62,679 വോട്ടിന്റെ ലീഡ്

    തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ടെണ്ണല്‍ 80 ശതമാനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് 62,679 വോട്ടിന്റെ ലീഡ്.

   23, May 2019, 3:30 PM IST

   • മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുല്ലപ്പള്ളി

    സിപിഎമ്മിന്റെ പതനത്തിന് പിന്നിൽ  നേതാക്കളുടെ പങ്ക് ചെറുതല്ലെന്നും മുല്ലപ്പള്ളി.

   23, May 2019, 3:29 PM IST

   • ജെഡിഎസ് നേതാക്കള്‍ യോഗം ചേരുന്നു

    ദേവഗൗഡയുടെ വസതിയിൽ ജെഡിഎസ് നേതാക്കള്‍ യോഗം ചേരുന്നു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും മുതിർന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നു.

   23, May 2019, 3:26 PM IST

   • സത്യപ്രതിജ്ഞ 29നെന്ന് സൂചന

    ബിജെപി നേതാക്കള്‍ 26ന് രാഷ്ട്രപതിയെ കാണും. പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ 29ന് ആയിരിക്കുമെന്ന് സൂചന.

   23, May 2019, 3:24 PM IST

   • രാഹുല്‍ മൂന്നര ലക്ഷം കടന്നു

    വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷം കഴിഞ്ഞു. 3,57,877 ആണ് ഏറ്റവും പുതിയ ലീഡ്

   23, May 2019, 3:20 PM IST

   • മുലായം കുടുംബത്തിലെ മൂന്ന് പേര്‍ പിന്നില്‍

    ബദായുവില്‍ ധര്‍മേന്ദ്രയാദവും ഫിറോസാബാദില്‍ അക്ഷയ് യാദവും കനൗജില്‍ ഡിംപിള്‍ യാദവും പിന്നില്‍

   23, May 2019, 3:18 PM IST

   • ചരിത്ര വിജയമെന്ന് മുല്ലപ്പള്ളി

    മതേതര ശക്തികളുടെ വിജയമാണ്. മോദിയുടെ ഭരണത്തെ കേരളം സത്യസന്ധമായി വിലയിരുത്തി. രാഷ്ട്രീയ പ്രബുദ്ധതയുള്ള വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി

   23, May 2019, 3:09 PM IST

   • അപ്രതീക്ഷിത പരാജയമെന്ന് കോടിയേരി

    ജനവിധി അംഗീകരിക്കുന്നു. പരാജയം അപ്രതീക്ഷിതമാണ്. പ്രവർത്തനത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന കമ്മറ്റി പരിശോധിക്കും. കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിക്കണമെന്ന എല്‍ഡിഎഫ് പ്രചരണം കോൺഗ്രസിന് സഹായകമായി. ഒരു തരഗമാണ് ഉണ്ടായത്. ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. പരാജയം താല്‍കാലികമാണ്. മുമ്പും ഇത്തരം പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ പാർലമെന്റ് മണ്ഡലം അടിസ്ഥാനത്തിലും പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തുമെന്നും കോടിയേരി. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്തതിൽ അഭിമാനിക്കുന്നു. മതേതര ശക്തികൾക്കും കോൺഗ്രസിനും ഉണ്ടായ തിരിച്ചടിയിൽ സന്തോഷിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

   23, May 2019, 3:05 PM IST

   • ഇന്ത്യ വിജയിച്ചുവെന്ന് മോദിയുടെ ആദ്യ പ്രതികരണം

    ഇന്ത്യ വിജയിച്ചുവെന്ന് മോദി. ഒരുമിച്ച് വളരും. ശക്തമായ ഭാരതം പടുത്തുയര്‍ത്തുമെന്നും  മോദി ട്വിറ്ററില്‍ കുറിച്ചു.

   23, May 2019, 3:04 PM IST

   • മോദിയെ അഭിനന്ദനമറിയിച്ച് ഷി ജിൻ പിങ്

    തെരഞ്ഞെടുപ്പ് വിജയത്തില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് മോദിയെ അഭിനന്ദനമറിയിച്ചു.

   23, May 2019, 3:02 PM IST

   • രാജ്യത്തിന്റെ വിജയമെന്ന് അമിത് ഷാ

    രാജ്യത്തിന്റെ വിജയമാണിതെന്ന് അമിത് ഷാ. മോദിയുടെ അഞ്ച് വർഷത്തെ വികസന ഭരണത്തിനുള്ള തെളിവാണ് ഈ വിജയമെന്നും അമിത് ഷാ.

   23, May 2019, 3:01 PM IST

   • മോദിയും അമിത്ഷായും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മനു അഭിഷേക് സിങ്‍വി

    ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച മോദിയും അമിത്ഷായും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‍വി. എന്നാല്‍ ശക്തമായ ഒരു പ്രതിപക്ഷത്തെ നേരിടാൻ ബിജെപി തയാറായിരിക്കണമെന്നും സിങ്‍വി പറഞ്ഞു.

   23, May 2019, 3:00 PM IST

   • കൊലപാതക രാഷ്ട്രീയത്തിനെതിരായ പ്രതികാരമെന്ന് കെ.കെ രമ

    കൊലപാതക രാഷ്ട്രീയത്തിനെതിരായ ഒരു ജനതയുടെ പ്രതികാരമാണ് വടകരയില്‍ പി. ജയരാജനേറ്റ പരാജയമെന്ന് കെ.കെ രമ.

   23, May 2019, 2:57 PM IST

   • കർണാടകത്തിൽ സഖ്യസര്‍ക്കാറിനെ താഴെയിറക്കുമെന്ന് ബിജെപി

    കർണാടകത്തിൽ സഖ്യസർക്കാരിനെ ബിജെപി  താഴെയിറക്കുമെന്നു സംസ്ഥാന ഉപാധ്യക്ഷൻ ആർ അശോക.   കൂടുതൽ എംഎൽഎമാർ ബിജെപിക്കൊപ്പം വരും. ആത്മാഭിമാനമുണ്ടെങ്കിൽ കുമാരസ്വാമി രാജിവെച്ച് പുറത്തുപോകണമെന്നും അശോക ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.
     

   23, May 2019, 2:54 PM IST

   • കോണ്‍ഗ്രസിന് വേണ്ടത് ഒരു അമിത് ഷായെ ആണെന്ന് മെഹബൂബ മുഫ്തി

    തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് മെഹ്ബൂബ മുഫ്തി.  തോല്‍വി അംഗീകരിക്കുന്നു. കോണ്‍ഗ്രസിന് വേണ്ടത് ഒരു അമിത് ഷായെയാണ്. വിനയത്തോടെ ജനവിധി അംഗീകരിക്കുന്നുവെന്നും മുഫ്തി

   23, May 2019, 2:50 PM IST

   • രവിശങ്കര്‍ പ്രസാദിന് ഒന്നര ലക്ഷത്തോളം ലീഡ്

    ബിഹാറിലെ പാറ്റ്ന സാഹിബ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് 1,44,249 വോട്ടിന്റെ ലീഡ്.

   23, May 2019, 2:47 PM IST

   • മോദിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു

    ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നരേന്ദ്രമോദി മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

   23, May 2019, 2:43 PM IST

   • അമിത് ഷായ്ക്ക് കൂറ്റന്‍ ലീഡ്

    ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മത്സരിച്ച അമിത് ഷായുടെ ലീഡ് അഞ്ച് ലക്ഷം കടന്നു.

   23, May 2019, 2:38 PM IST

   • രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നു

    വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഭൂരിപക്ഷം മൂന്നു ലക്ഷം കടന്നു. 3,18,071 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ രാഹുലിന്

   23, May 2019, 2:33 PM IST

   • ബിജെപി 301 സീറ്റിലേക്ക്

    ബിജെപിക്ക് മാത്രം 301 സീറ്റുകളില്‍ ലീഡ്. എന്‍ഡിഎ 348 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. 

   23, May 2019, 2:27 PM IST

   • സ്മൃതി ഇറാനി ലീഡ് തിരിച്ചുപിടിച്ചു

    അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി ലീഡ് തിരിച്ചുപിടിച്ചു. ഒരു ഘട്ടത്തില്‍ രാഹുല്‍ മുന്നിലെത്തിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സ്മൃതി ഇറാനി ലീഡ് ചെയ്യുന്നു.

   23, May 2019, 2:25 PM IST

   • പ്രേമചന്ദ്രന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്

    കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക്. 2004 ൽ പി രാജേന്ദ്രന് ലഭിച്ച 1,11,071 എന്ന ഭൂരിപക്ഷമായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും ഉയര്‍ന്നത്. പ്രേമചന്ദ്രന് നിലവില്‍ 1,22,211 ലീഡുണ്ട്.

   23, May 2019, 2:23 PM IST

   • എംപിമാര്‍ 25ന് എത്താന്‍ നിര്‍ദേശം

    പുതുതായി തെരെഞ്ഞെടുക്കപ്പെട്ട എംപിമാരോട് 25ന് ദില്ലിയിലെത്താൻ ബിജെപി നിർദേശിച്ചു.

   23, May 2019, 2:10 PM IST

   • ബംഗാളില്‍ സിപിഎം വോട്ടുകള്‍ ചോര്‍ന്നു

    ബംഗാളിൽ സിപിഎമ്മിന്റെ 15 ശതമാനം വോട്ടുകള്‍ ചോർന്നു. എന്നാല്‍ ബിജെപി വോട്ടുകള്‍ 40 ശതമാനമായി ഉയര്‍ന്നു. ബംഗാളില്‍ ഒരു സീറ്റില്‍ പോലും ഇപ്പോള്‍ സിപിഎം ലീഡ് ചെയ്യുന്നില്ല.

   23, May 2019, 2:06 PM IST

   • പണക്കാരെ സ്ഥാനാർത്ഥിയാക്കിയാൽ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചു - ഇ.ടി മുഹമ്മദ് ബഷീര്‍

    പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.വി അൻവറിനെതിരെ ഇ.ടി. മുഹമ്മദ് ബഷീർ. പണക്കാരെ സ്ഥാനാർത്ഥിയാക്കിയാൽ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചു . അത് നടക്കില്ലെന്ന് ജനങ്ങൾ മറുപടി നൽകിയെന്നും ഇ.ടി. മുഹമ്മദ് ബഷീർ.

   23, May 2019, 2:03 PM IST

   • എന്‍ഡിഎയുടെ വിജയം താൽകാലികമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ

    എന്‍ഡിഎയുടെ വിജയം താൽകാലികമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. സംഭവിച്ചതെല്ലാം വിലയിരുത്തി യുപിഎ കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

   23, May 2019, 2:01 PM IST

   • ആളും ആരവവുമില്ലാതെ കോണ്‍ഗ്രസ് ആസ്ഥാനം

    തോൽവി അവർത്തിക്കുന്നെന്ന തെരഞ്ഞെടുപ്പ് ഫല സൂചനകൾ വന്നതോടെ ദില്ലിയിലെ കോണ്ഗ്രസ് ആസ്ഥാനത്തു നിന്ന് ആളും ആരവവും ഒഴിഞ്ഞു. മുതിർന്ന നേതാക്കൾ ആരും കോൺഗ്രസ്‌ ആസ്ഥാനത്തേക്ക് എത്തിയില്ല.

   23, May 2019, 2:00 PM IST

   • മോദിക്ക് മറുപടിയെന്ന് ഉമ്മന്‍ചാണ്ടി

    മോദിക്ക് കേരളത്തിലെ ജനം കൊടുത്ത മറുപടിയാണ് വിജയമെന്ന് ഉമ്മന്‍ചാണ്ടി. എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഉണ്ടായി ഉമ്മൻചാണ്ടി. വിജയത്തിൽ ആത്മവിശ്വാസം കൂടി. ദേശീയ തലത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാഞ്ഞത് പരിശോധിക്കും. ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത സമീപനം ജനങ്ങൾ ഏറ്റെടുത്തുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
     

   23, May 2019, 1:53 PM IST

   • മുഖത്ത് കിട്ടിയ അടിയെന്ന് പ്രകാശ് രാജ്

    തെരഞ്ഞെടുപ്പ് ഫലം തന്റെ മുഖത്ത് കിട്ടിയ അടിയെന്ന് പ്രകാശ് രാജ്.  ആകെ നേടാനായത് 15000 വോട്ടുകള്‍ മാത്രം.

   23, May 2019, 1:50 PM IST

   • മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

    പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. 26ന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് സൂചന.

   23, May 2019, 1:49 PM IST

   • സാക്ഷി മഹാരാജ് വിജയമുറപ്പിച്ചു

    യുപിയിലെ ഉന്നാവോയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സാക്ഷി മഹാരാജ് വിജയമുറപ്പിച്ചു

   23, May 2019, 1:48 PM IST

   • സത്യപ്രതിജ്ഞ ഞായറാഴ്ച?

    പുതിയ സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. 

   23, May 2019, 1:43 PM IST

   • മേനകാ ഗാന്ധി മുന്നില്‍

    ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മേനകാ ഗാന്ധി മുന്നില്‍ 

   23, May 2019, 1:42 PM IST

   • സിപിഎമ്മിനെ ഞെട്ടിച്ച് വി.കെ ശ്രീകണ്ഠന്‍ ജയത്തിലേക്ക്

    പാലക്കാട് എം.ബി രാജേഷിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ വിജയത്തിലേക്ക്. 20,436 ഭൂരിപക്ഷമാണ് ഇപ്പോള്‍ വി.കെ ശ്രീകണ്ഠനുള്ളത്. 

   23, May 2019, 1:38 PM IST

   • മോദിക്ക് വേണ്ടി നന്ദി പറയുന്നുവെന്ന് സുഷമ സ്വരാജ്

    രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നുവെന്ന് കേന്ദ്ര മന്ത്രി സുഷമസ്വരാജ്

   23, May 2019, 1:36 PM IST

   • മോദിയെ അഭിനന്ദിച്ച് നെതന്യാഹു

    തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിനന്ദിച്ചു.  ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു.

   23, May 2019, 1:31 PM IST

   • രാജ്യവർദ്ധൻ സിംഗ് റാത്തോഡിന് 2.89 ലക്ഷം ലീഡ്

    ജയ്പൂര്‍ റൂറലില്‍ കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡിന്റെ ലീഡ് 2.89 ലക്ഷമായി.

   23, May 2019, 1:30 PM IST

   • കാലിടറി മുതിർന്ന നേതാക്കൾ

    കർണാടകത്തിൽ കാലിടറി മുതിർന്ന നേതാക്കൾ. ദേവഗൗഡ, മല്ലികാര്‍ജുന്‍ ഖാർഗെ, വീരപ്പ മൊയ്‌ലി, മുനിയപ്പ എന്നിവര്‍ പിന്നില്‍

   23, May 2019, 1:28 PM IST

   • ശബരിമല വിഷയം തിരച്ചടിയായോ എന്ന് പരിശോധിച്ച് പറയാമെന്ന് എ.കെ ബാലന്‍

    ശബരിമല വിഷയം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായോ എന്ന് പരിശോധിച്ച് പറയാമെന്ന് മന്ത്രി എ.കെ ബാലൻ. ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചു. ദേശീയ തലത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന‍േ കഴിയൂ എന്നുള്ളതുകൊണ്ടാണ് കേരളത്തിൽ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തത്. ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   23, May 2019, 1:26 PM IST

   • 'വിജയശില്പി മുഖ്യമന്ത്രി പിണറായി വിജയന്‍'

    യുഡിഎഫിന്റെ വിജയശില്പി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ. സുധാകരന്‍.  പിണറായി വിജയന് നന്ദി. കൊലപാതക രാഷ്ട്രീയത്തിന് എതിരായ വിധിയാണിത്. ശബരിമല വിഷയം അനുകൂലമായി. സിപിഎം കേന്ദ്രങ്ങൾ പോലും തനിക്ക് വോട്ട് ചെയ്തതായും സുധാകരന്‍ പറഞ്ഞു.

   23, May 2019, 1:23 PM IST

   • വിജയമുറപ്പിച്ച് രമ്യ

    വോട്ടെണ്ണല്‍ 88 ശതമാനം പൂര്‍ത്തിയായപ്പോള്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. നിലവില്‍ 1,36,805 ലീഡാണ് രമ്യക്കുള്ളത്. ഇനി മണ്ഡലത്തില്‍ 1.2 ലക്ഷത്തോളം വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്. 

   23, May 2019, 1:20 PM IST

   • പാര്‍ട്ടി പരിശോധിക്കുമെന്ന് കെ.എന്‍ ബാലഗോപാല്‍

    കേരളത്തിൽ അപ്രതീക്ഷിതമായ യുഡിഎഫ് തരംഗം ഉണ്ടായെന്ന് കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍.  കേരളത്തിലുണ്ടായ തിരിച്ചടി പാർട്ടി പരിശോധിക്കും.  ഫലം ഇടതുപക്ഷത്തിന് തിരിച്ചടിയാണെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

   23, May 2019, 1:17 PM IST

   • കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു

    മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു. ഇപ്പോള്‍ 2,02,510 വോട്ടുകളുടെ ലീഡാണുള്ളത്. 2014ല്‍ 1,71,023 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്.

   23, May 2019, 1:07 PM IST

   • മഹാസഖ്യത്തെ അപ്രസക്തമാക്കി എന്‍ഡിഎ

    യുപിയിൽ മഹാസഖ്യത്തെ അപ്രസക്തമാക്കി എന്‍ഡിഎ മുന്നേറ്റം. ബിഹാറും രാജസ്ഥാനും മഹാരാഷ്ട്രയും ബിജെപി തൂത്തുവാരി. ദില്ലിയിലും ഗുജറാത്തിലും എല്ലാ സീറ്റുകളും ബിജെപിക്ക്.

   23, May 2019, 1:03 PM IST

   • മോദിക്ക് ആശംസകളറിയിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി

    തെരഞ്ഞെടുപ്പ് വിജയത്തില്‍ നരേന്ദ്ര മോദിക്ക് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആശംസകളറിയിച്ചു.

   23, May 2019, 1:02 PM IST

   • രണ്ടാഴ്ചയ്ക്കകം എംഎല്‍എ സ്ഥാനം രാജിവെയ്ക്കുമെന്ന് കെ. മുരളീധരന്‍

    രണ്ടാഴ്ചക്കകം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് ചട്ടമെന്നും അതു പ്രകാരം ചെയ്യുമെന്നും കെ. മുരളീധരന്‍. വട്ടിയൂർക്കാവിൽ യുഡിഎഫ് തന്നെ ഇനിയും ജയിക്കുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറ‍ഞ്ഞു.

   23, May 2019, 1:00 PM IST

   • രാഹുല്‍ ഗാന്ധിയെ പതിനായിരം വോട്ടിന് പിന്നിലാക്കി സ്മൃതി ഇറാനി

    അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയുടെ ലീഡ് 10,000 കടന്നു.

   23, May 2019, 12:59 PM IST

   • തമിഴ്നാട്ടില്‍ ഇടതുപക്ഷത്തിന് ആശ്വാസം

    തമിഴ്നാട്ടില്‍ നാല് സീറ്റുകളില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികല്‍ ലീഡ് ചെയ്യുന്നു. നാഗപട്ടണം (81,666), തിരുപ്പൂര്‍ (41,485) മണ്ഡലങ്ങളില്‍ സിപിഐ സ്ഥാനാര്‍ത്ഥികളും കോയമ്പത്തൂര്‍ (21,820), മധുരൈ (21,524) സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളും ലീഡ് ചെയ്യുന്നു.

   23, May 2019, 12:56 PM IST

   • ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നേട്ടമായെന്ന് മുരളീധരന്‍

    പ്രതീക്ഷിച്ച രീതിയിൽ ഭൂരിപക്ഷം നേടി കെ.മുരളീധരൻ. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായി. ഇത് യുഡിഎഫിന് നേട്ടമായി. ശബരിമല വിഷയം ബിജെപി മുതലെടുത്തത് ഭൂരിപക്ഷം തിരിച്ചറിഞ്ഞ് യുഡിഎഫിന് ഒപ്പം നിന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

   23, May 2019, 12:55 PM IST

   • കമല്‍ഹാസനും തിരിച്ചടി

    തമിഴ്‍നാട്ടില്‍ കമൽഹാസന്റെ മക്കൾ നീതി മയ്യം അക്കൗണ്ട് തുറന്നില്ല.

   23, May 2019, 12:54 PM IST

   • നടന്നത് മതേതര വോട്ടെടുപ്പല്ലെന്ന് ജി സുധാകരന്‍

    മതേതര വോട്ടെടുപ്പല്ല നടന്നതെന്ന് മന്ത്രി ജി സുധാകരന്‍. മതപരവും ജാതീയവുമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം കൊടുത്തുവെന്നും അതൊന്നും അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

   23, May 2019, 12:52 PM IST

   • ബെന്നി ബഹനാന്റെ ലീഡ് അരലക്ഷം കടന്നു

    ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ ലീഡ് 58,105ലെത്തി.

   23, May 2019, 12:45 PM IST

   • തമിഴ്നാട്ടിൽ പ്രതിസന്ധി അയയുന്നു

    തമിഴ്നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാര്‍ ഭരണപ്രതിസന്ധി ഒഴിവാക്കി. ഉപതെരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍  എഐഎഡിഎംകെ ലീഡ് ചെയ്യുന്നു. ഇതോടെ ഭരണം നിലനിര്‍ത്താന്‍ എഐഎഡിഎംകെ സര്‍ക്കാരിന് കഴിയും.

   23, May 2019, 12:42 PM IST

   • പ്രേമചന്ദ്രന്‍ ഇരട്ടി ഭൂരിപക്ഷത്തിലേക്ക്

    കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ ഇരട്ടി ഭൂരിപക്ഷത്തിലേക്ക്. 80,937 വോട്ടുകളുടെ ലീഡാണ് എന്‍.കെ പ്രേമചന്ദ്രന് ഇപ്പോഴുള്ളത്.

   23, May 2019, 12:38 PM IST

   • ന്യൂനപക്ഷ ഏകീകരണമുണ്ടായെന്ന് വി.എന്‍ വാസവന്‍

    ന്യൂനപക്ഷ ഏകീകരണമുണ്ടായതായി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ.  ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങൾ ഒരുമിച്ചു.  എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയഴുത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

   23, May 2019, 12:36 PM IST

   • കുഞ്ഞാലിക്കുട്ടിയുടെ ലീഡ് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കടന്നു

    മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് കഴിഞ്ഞ തവണത്തെ അദ്ദേഹത്തിന്റെ തന്നെ ഭൂരിപക്ഷം മറികടന്നു. 2014ല്‍ 1,71,023 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോള്‍ കുഞ്ഞ‌ാലിക്കുട്ടിക്ക് 1,71,965 വോട്ടുകളുടെ ലീഡാണുള്ളത്.

   23, May 2019, 12:34 PM IST

   • രാഹുല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്

    വയനാട്ടില്‍ രാഹുല്‍ ഗാന്ധി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലേക്ക്.  2,00,216 ആണ് ഇപ്പോഴത്തെ രാഹുലിന്റെ ലീഡ്. 2014ല്‍ ഇ. അഹ്‍മദിന് ലഭിച്ച 1,94,739 വോട്ടുകളുടെ ഭൂരിപക്ഷമാണ് സംസ്ഥാന ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. വയനാട്ടില്‍ ഇതുവരെ 46 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞത്.

   23, May 2019, 12:29 PM IST

   • ചരിത്രമെഴുതി ഡീൻ കുര്യാക്കോസ്

    ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് റെക്കോഡ് ഭൂരിപക്ഷം. 1984ലെ തെരഞ്ഞെടുപ്പിൽ പി.ജെ കുര്യൻ നേടിയ 1,30,624 വോട്ടിന്റെ ഭൂരിപക്ഷം ഡീൻ മറികടന്നു.

   23, May 2019, 12:28 PM IST

   • ആഴത്തില്‍ പരിശോധിക്കണമെന്ന് പി.കെ ബിജു

    പരാജയത്തിന്റെ കാരണം ആഴത്തിൽ പരിശോധിക്കേണ്ടതാണെന്ന് ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി പി.കെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും പി.കെ ബിജു.

   23, May 2019, 12:27 PM IST

   • അസദുദ്ദീൻ ഒവൈസി ലീഡ് ചെയ്യുന്നു

    തെലങ്കാനയിലെ ഹൈദരാബാദ് മണ്ഡലത്തിൽ ഓള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ നേതാവ് അസദുദ്ദീൻ ഒവൈസി 85000 വോട്ടിന് മുന്നില്‍.

   23, May 2019, 12:25 PM IST

   • മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും

    ബിജെപി പാർലമെന്ററി ബോർഡ് യോഗം വൈകുന്നേരം ചേരും. മോദി അഞ്ച് മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യും.

   23, May 2019, 12:16 PM IST

   • ആരിഫ് ലീഡ് മെച്ചപ്പെടുത്തുന്നു

    ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ.എം ആരിഫ് ലീഡ് മെച്ചപ്പെടുത്തുന്നു. ഇപ്പോള്‍ 4155 വോട്ടുകളുടെ മുന്‍തൂക്കമുണ്ട് ആരിഫിന്. സംസ്ഥാനത്ത് ഇടത് മുന്നണി ലീഡ് ചെയ്യുന്ന ഒരേയൊരു മണ്ഡലമാണ് ആലപ്പുഴ.

   23, May 2019, 12:05 PM IST

   • രാജ്യമൊട്ടാകെ മോദിതരംഗം

    2014ലേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി അധികാരത്തിലേക്ക്. ബിജെപി 292 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2014ൽ ബിജെപി വിജയിച്ചത് 282 സീറ്റുകളിലായിരുന്നു. 

   23, May 2019, 12:03 PM IST

   • പരാജയം വിലയിരുത്തുമെന്ന് ഇ.പി ജയരാജന്‍

    എല്‍ഡിഎഫ് നേരിട്ട തിരിച്ചടി പരിശോധിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

   23, May 2019, 11:56 AM IST

   • പിണറായിക്ക് നന്ദി പറഞ്ഞ് കെ. സുധാകരന്‍

    യുഡിഎഫിന്റെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട് യുഡിഎഫിനെ തുണച്ചു. ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ. സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

   23, May 2019, 11:53 AM IST

   • നവീന്‍ പട്‍നായിക്കിന് അഞ്ചാമൂഴം

    ഒഡിഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ നവീന്‍ പട്നായിക്കിന് തുടര്‍ച്ചയായ അഞ്ചാം ജയം. 

   23, May 2019, 11:51 AM IST

   • പ്രഗ്യാസിങ് ഠാക്കൂര്‍ വിജയത്തിലേക്ക്

    മധ്യപ്രദേശിലെ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രഗ്യാസിംഗ് ഠാക്കൂര്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിലെ ദിഗ്‍വിജയ് സിങിനെയാണ് പ്രഗ്യ പിന്നിലാക്കിയത്.

   23, May 2019, 11:48 AM IST

   • ഓഹരി വിപണികളില്‍ മുന്നേറ്റം

    തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 500 പോയിന്റുകളോളം ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ 40,000 വരെ എത്തിയിരുന്നെങ്കിലും പിന്നീട് അല്‍പം താഴേക്ക് പോയി. നിഫ്റ്റി 12,000ലാണ് വ്യാപാരം. കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ നിലവില്‍ വരുന്നുവെന്ന സന്ദേശമാണ് നേട്ടത്തിന് കാരണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

   23, May 2019, 11:45 AM IST

   • കടന്നാക്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് എം.കെ രാഘവന്‍

    തന്നെ കടന്നാക്രമിച്ചവര്‍ക്കുള്ള മറുപടിയാണ് വിജയമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. ചില മാധ്യമങ്ങളും പൊലീസും സിപിഎമ്മും തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. മോശമായി ചിത്രീകരിച്ചു. എന്നാല്‍ കോഴിക്കോട്ടെ ജനങ്ങളുടെ സ്നേഹമാണ് വിജയം. അവരോട് കടപ്പെട്ടിരിക്കുമെന്നും എം.കെ രാഘവന്‍

   23, May 2019, 11:41 AM IST

   • ഡീന്‍ കുര്യാക്കോസിന്റെ ലീഡ് ഒരുലക്ഷം കടന്നു

    ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് 1,01,140 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

   23, May 2019, 11:38 AM IST

   • ന്യൂനപക്ഷം കൈവിട്ടെന്ന് രാജേഷ്

    ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ.ശ്രീകണ്ഠൻ 25,661 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

   23, May 2019, 11:35 AM IST

   • ജനം തന്ന വിജയമെന്ന് രമ്യ

    ജനങ്ങള്‍ നല്‍കിയ വിജയമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു. നിലവില്‍ അറുപതിനായിരത്തിലധികമാണ് രമ്യയുടെ ലീഡ്

   23, May 2019, 11:33 AM IST

   • രാഹുലിന്റെ മുന്നില്‍ കടക്കാന്‍ ഇഷ്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി

    ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ കടക്കാന്‍ തനിക്ക് ഇഷ്ടമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. രാഹുലിന്റെ പിന്നില്‍ പോകാനാണ് ഇഷ്ടം. കുഞ്ഞാലിക്കുട്ടിക്ക് 1,24,581ഉം രാഹുല്‍ ഗാന്ധിക്ക് 1,43,570 വോട്ടുകളുടെ ലീഡാണുള്ളത്.

   23, May 2019, 11:27 AM IST

   • വീണ്ടും ട്വന്‍ടി - 20

    സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും വീണ്ടും യുഡിഎഫ് മുന്നില്‍. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ 194 വോട്ടുകള്‍ക്കും കാസര്‍ഗോഡ് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ 1800 വോട്ടുകള്‍ക്കും ലീഡ് ചെയ്യുന്നു.

   23, May 2019, 11:24 AM IST

   • സുരേന്ദ്രന് കനത്ത തിരിച്ചടി

    പത്തനംതിട്ടയിലെ റാന്നി, ആറന്മുള നിയമസഭാ മണ്ഡലങ്ങളില്‍ കെ. സുരേന്ദ്രന്‍ മൂന്നാമത്. പി.സി ജോര്‍ജിന്റെ പൂഞ്ഞാര്‍ മണ്ഡലത്തിലാണ് കെ. സുരേന്ദ്രന്‍ ഏറ്റവും പിന്നില്‍.

   23, May 2019, 11:21 AM IST

   • കേരളാ കോണ്‍ഗ്രസിന് അഭിമാനനേട്ടം

    കോട്ടയത്ത് തോമസ് ചാഴിക്കാടന് 45,371 വോട്ടുകളുടെ ലീഡ്
     

   23, May 2019, 11:18 AM IST

   • പ്രേമചന്ദ്രനും അര ലക്ഷത്തിലേക്ക്

    കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്റെ ലീഡ് 48,098 ല്‍ എത്തി.

   23, May 2019, 11:16 AM IST

   • രമ്യ അരലക്ഷം കടന്നു

    ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം അരലക്ഷം കടന്നു. 

   23, May 2019, 11:14 AM IST

   • ലീഡ് തിരിച്ചുപിടിച്ച് ഉണ്ണിത്താന്‍

    കാസര്‍ഗോഡ് വീണ്ടും  കോണ്‍ഗ്രസ് നേതാവ് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ഒന്നാമത്. 52 വോട്ടുകളുടെ ലീഡാണ് ഉണ്ണിത്താനുള്ളത്. ഇതോടെ ആലപ്പുഴയില്‍ മാത്രം എല്‍ഡിഎഫ് മുന്നില്‍.

   23, May 2019, 11:12 AM IST

   • രാജസ്ഥാനില്‍ ബിജെപി തൂത്തുവാരി

    രാജസ്ഥാനില്‍ ആകെയുള്ള 25 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു.

   23, May 2019, 11:11 AM IST

   • കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല

    ഇപ്പോള്‍ 51 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഇക്കുറിയും പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് ലഭിച്ചേക്കില്ല. യുപിഎക്ക് ആകെ 101 സീറ്റുകളില്‍ ഇപ്പോള്‍ ലീഡുണ്ട്.

   23, May 2019, 11:08 AM IST

   • മോദി ലക്ഷം കടന്നു

    ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നരേന്ദ്രമോദിയുടെ ലീഡ് ഒരു ലക്ഷം കടന്നു. രാഹുല്‍ ഗാന്ധി അമേഠിയില്‍ 30,000ലധികം വോട്ടുകള്‍ക്ക് പിന്നിലാണ്.

   23, May 2019, 11:06 AM IST

   • ജയപ്രദയെ പിന്നിലാക്കി അസം ഖാന്‍

    ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദ പിന്നില്‍. എസ്‍പിയുടെ അസം ഖാനാണ് ഇവിടെ ലീഡ് ചെയ്യുന്നത്. 

   23, May 2019, 11:03 AM IST

   • വീണ്ടും മോദി ഭരണം

    295 സീറ്റുകളില്‍ ബിജെപി തനിച്ച് ലീഡ് ചെയ്യുന്നു. എന്‍ഡിഎയുടെ ആകെ ലീഡ് 330 സീറ്റുകളിലാണ്. 

   23, May 2019, 11:01 AM IST

   • ആറ്റിങ്ങലില്‍ ഒരിടത്ത് മാത്രം സമ്പത്ത്

    വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ സമ്പത്തിന് ലീഡ് ലഭിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യഘട്ടം മുതല്‍ തന്നെ മണ്ഡലത്തില്‍ അടൂര്‍പ്രകാശ് മുന്നില്‍ നില്‍ക്കുകയാണ്. ഇവിടെ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 8432 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ അടൂര്‍പ്രകാശിനുള്ളത്.
     

   23, May 2019, 10:58 AM IST

   • ആലപ്പുഴയിലും എല്‍ഡിഎഫ് പിന്നില്‍

    ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്‍മാന്‍ വീണ്ടും മുന്നിലെത്തി. 288 വോട്ടുകളുടെ ലീഡാണുള്ളത്. നിലവില്‍ കാസര്‍ഗോഡ് മാത്രമാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്.

   23, May 2019, 10:54 AM IST

   • രാഹുലിനെ പിന്നിലാക്കി സ്മൃതി

    അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് പിന്നിലാക്കി സ്മൃതി ഇറാനി. 

   23, May 2019, 10:53 AM IST

   • മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിന്നില്‍

    കര്‍ണാടകത്തിലെ കലബുര്‍ഗിയില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിന്നില്‍.

   23, May 2019, 10:51 AM IST

   • അമേഠിയില്‍ രാഹുല്‍ പിന്നില്‍

    അമേഠിയില്‍ രാഹുല്‍ ഗാന്ധി ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നില്‍. വയനാട്ടില്‍ 1,09,612 വോട്ടുകള്‍ക്ക് രാഹുല്‍ മുന്നിലാണ്.

   23, May 2019, 10:50 AM IST

   • കാസര്‍കോഡ് എല്‍ഡിഎഫ് മുന്നിലേക്ക്

    യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‍മോഹന്‍ ഉണ്ണിത്താനെ പിന്നിലാക്കി കെ.പി സതീഷ് ചന്ദ്രന്‍ മുന്നിലെത്തി. ആലപ്പുഴയിലും കാസര്‍കോഡും മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 3852 വോട്ടുകള്‍ക്കാണ് സതീഷ് ചന്ദ്രന്‍ മുന്നില്‍ നില്‍ക്കുന്നത്. 

   23, May 2019, 10:47 AM IST

   • കുമ്മനം നേമത്ത് മാത്രം

    തിരുവനന്തപുരത്തെ നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് കുമ്മനം രാജശേഖരന് ലീഡുള്ളത്. ബിജെപി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്കുകൂട്ടിയ വട്ടിയൂര്‍ക്കാവും തിരുവനന്തപുരം സെന്‍ട്രലും ശശി തരൂരിനെ തുണച്ചു. ഇടതുമുന്നണി കണക്കുകൂട്ടിയ കഴക്കൂട്ടത്തും ശശി തരൂര്‍ ഒന്നാമതെത്തി. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഭരിക്കുന്ന നേമം ഒഴികെ മറ്റെല്ലായിടത്തും ശശി തരൂര്‍ തന്നെ ഒന്നാം സ്ഥാനത്ത്.
     

   23, May 2019, 10:44 AM IST

   • 2014ലേതിനേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി

    291 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു.  എന്‍ഡിഎ 338 സീറ്റുകളിലാണ് മുന്നിലുള്ളത്.

   23, May 2019, 10:42 AM IST

   • ആലുപ്പുഴയില്‍ വീണ്ടും ആരിഫ്

    ആലപ്പുഴയില്‍ വീണ്ടും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ.എം ആരിഫ് വീണ്ടും മുന്നില്‍. ഇതോടെ കേരളത്തില്‍ 19 സീറ്റുകളില്‍ യുഡിഎഫും ഒരിടത്ത് മാത്രം എല്‍ഡിഎഫും ലീഡ് ചെയ്യുകയാണ്. 1635 ആണ് ആരിഫിന്റെ ഇപ്പോഴത്തെ ലീഡ്.

   23, May 2019, 10:40 AM IST

   • രാഹുല്‍ ഒരു ലക്ഷം കടന്നു

    വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. രാഹുല്‍ മത്സരിച്ച മറ്റൊരു മണ്ഡലമായ അമേഠിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെയും രാഹുല്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്.

   23, May 2019, 10:39 AM IST

   • ആലപ്പുഴയിലും പിന്നില്‍; 20 മണ്ഡലങ്ങളിലും വീണ്ടും യുഡിഎഫ്

    സംസ്ഥാനത്ത് എല്‍ഡിഎഫ് ലീഡ് ചെയ്തിരുന്ന ഒരേ ഒരു മണ്ഡലമായിരുന്ന ആലപ്പുഴയില്‍ എ.എം ആരിഫ് പിന്നിലേക്ക്. ഷാനിമോള്‍ ഉസ്‍മാന്‍ ഇപ്പോള്‍ ആറ് വോട്ടുകള്‍ക്കാണ് ഇവിടെ മുന്നിലെത്തിയിരിക്കുന്നത്.

   23, May 2019, 10:37 AM IST

   • പൊന്‍രാധാകൃഷ്ണന്‍ പിന്നില്‍

    തമിഴ്നാട്ടില്‍ ബിജെപിക്ക് തിരിച്ചടി. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ കന്യാകുമാരി മണ്ഡലത്തില്‍ പിന്നിലേക്ക്.മറ്റിടങ്ങളിലും തിരിച്ചടി

   23, May 2019, 10:35 AM IST

   • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കോണ്‍ഗ്രസ്

    മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ധര്‍മടം മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ലീഡ് ചെയ്യുന്നു. ധര്‍മടത്ത് മാത്രം
    രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് കെ. സുധാകരനുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ ആകെ 18,323 വോട്ടുകള്‍ക്കാണ് സുധാകരന്‍ മുന്നില്‍ നില്‍ക്കുന്നത്. 

   23, May 2019, 10:33 AM IST

   • നാലിടങ്ങളില്‍ മാത്രം സിപിഎം

    ദേശീയ തലത്തില്‍ ആകെ നാല് സീറ്റുകളില്‍ മാത്രം സിപിഎം ലീഡ് ചെയ്യുന്നു. ബംഗാളില്‍ ഒരിടത്തും ലീഡില്ല. 

   23, May 2019, 10:31 AM IST

   • ബംഗാളില്‍ ഒരിടത്തും സിപിഎമ്മിന് ലീഡില്ല

    പശ്ചിമബംഗാളില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റില്‍ പോലും ലീഡില്ല. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 245 സീറ്റുകളിലും എന്‍ഡിഎ 16 സീറ്റുകളും യുപിഎ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

   23, May 2019, 10:28 AM IST

   • നേട്ടമില്ലാതെ ബിജെപി

    സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇവിടെ കുമ്മനം രാജശേഖരനേക്കാള്‍ 13,016 വോട്ടുകള്‍ക്ക് മുന്നിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പത്തനംതിട്ടയില്‍ ഇപ്പോള്‍ കെ സുരേന്ദ്രന്‍ മൂന്നാമതാണ്.

   23, May 2019, 10:25 AM IST

   • കെ. സുരേന്ദ്രന്‍ മൂന്നാമത്

    പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്. പി.സി ജോര്‍ജിന്റെ പിന്തുണയും ബിജെപിയെ തുണച്ചില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് രണ്ടാം സ്ഥാനത്താണ്.

   23, May 2019, 10:23 AM IST

   • രാഹുലിന്റെ ഭൂരിപക്ഷം 70,000 കടന്നു

    വയനാട്ടിൽ രാഹുല്‍ ഗാന്ധിയുടെ ലീഡ് 78,582 കടന്നു. അമേഠിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലും രാഹുലിന് മേൽക്കൈ. 

   23, May 2019, 10:22 AM IST

   • പ്രകാശ് രാജ് പിന്നില്‍

    കര്‍ണാടകത്തിലെ ബംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച നടന്‍ പ്രകാശ് രാജ് പിന്നില്‍

   23, May 2019, 10:21 AM IST

   • എസ്.പി-ബി.എസ്.പി സഖ്യത്തിന് തിരിച്ചടി

    സഖ്യത്തിന് ആകെ 17 സീറ്റുകളില്‍ മാത്രം ലീഡ്.  60 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍

   23, May 2019, 10:17 AM IST

   • ആന്ധ്രയിൽ തരംഗമായി ജഗന്‍

    ആന്ധ്രാപ്രദേശ് നിയമസഭയില്‍  വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തിലേക്ക്. ലോക് സഭാ സീറ്റുകളിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആധിപത്യം.

   23, May 2019, 10:14 AM IST

   • ഹിന്ദി ഹൃദയഭൂമി കീഴടക്കി ബിജെപി

    ബിജെപിക്ക് തനിക്ക് ഭൂരിപക്ഷം ലഭിക്കാനും സാധ്യത നല്‍കുന്ന ഫലസൂചനകള്‍ പുറത്തുവരുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ ഇങ്ങനെ
    എന്‍ഡിഎ    : 319
    യുപിഎ         : 110
    എസ്.പി +    : 22
    മറ്റുള്ളവര്‍    : 82

   23, May 2019, 10:11 AM IST

   • മുരളീധരന്‍ ലീഡ് ഉയര്‍ത്തുന്നു

    ശക്തമായ മത്സരം നടക്കുന്ന വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ലീഡ് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 7455 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ മുരളീധരന്‍ മുന്നില്‍ നില്‍ക്കുന്നത്.

   23, May 2019, 10:10 AM IST

   • വി കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിനപ്പുറത്തേക്ക്

    പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ. ശ്രീകണ്ഠൻ 28,359 വോട്ടകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു

   23, May 2019, 10:08 AM IST

   • രാഹുല്‍ അരലക്ഷം കടന്നു

    വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 50,000 കടന്നു.

   23, May 2019, 10:07 AM IST

   • പ്രേമചന്ദ്രനും ഹൈബി ഈഡനും ലീഡ് ഉയര്‍ത്തുന്നു

    കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡനും ലീഡ് ഉയര്‍ത്തുന്നു. ഇരുപതിനായിരത്തിലധികമാണ് ഇപ്പോള്‍ പ്രേമചന്ദ്രന്റെ ലീഡ്. ഹൈബി ഈഡനും ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.

   23, May 2019, 10:05 AM IST

   • എല്‍ഡിഎഫിന് ഒരിടത്ത് ലീഡ്

    ആലപ്പുഴയില്‍ എംഎ ആരിഫ് ലീഡ് ചെയ്യുന്നു. കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് ഇപ്പോള്‍ ലീഡുള്ളത്.

   23, May 2019, 10:04 AM IST

   • വടകരയില്‍ വാശിയേറുന്നു

    കെ മുരളീധരന്റെ ലീഡ് കുറയുന്നു. നിലവില്‍ ആയിരത്തോളം വോട്ടുകള്‍ക്കാണ് മുരളീധരന്‍ ലീഡ് ചെയ്യുന്നത്.

   23, May 2019, 10:02 AM IST

   • ലീഡ് തിരിച്ചുപിടിച്ച് രാഹുല്‍

    അമേഠിയിലും രാഹുല്‍ ഗാന്ധി ലീഡ് ചെയ്യുന്നു. വയനാട്ടില്‍ നാല്‍പതിനായിരത്തിലധികം വോട്ടുകളാണ് രാഹുലിന്റെ ലീഡ്

   23, May 2019, 9:59 AM IST

   • എന്‍ഡിഎ ലീഡ് 300 കടന്നു

    എന്‍ഡിഎ    : 314
    യുപിഎ         : 115
    എസ്.പി +    : 17
    മറ്റുള്ളവര്‍    : 87

   23, May 2019, 9:48 AM IST

   • പത്തനംതിട്ടയിൽ വീണ ജോ‍‍‍‍ര്‍ജ്ജ് രണ്ടാം സ്ഥാനത്ത്

    പത്തനംതിട്ടയിൽ വീണ ജോ‍‍‍‍ര്‍ജ്ജ് രണ്ടാം സ്ഥാനത്തേക്ക് ഇടത് സ്ഥാനാ‍‍ര്‍ത്ഥി വീണ ജോര്‍ജ്ജ് മുന്നേറി. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനാണ് മൂന്നാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്.

   23, May 2019, 9:46 AM IST

   • മഹാസഖ്യത്തിന് തിരിച്ചടി

    യുപിയിലും ബിഹാറിലും മഹാസഖ്യത്തിന് വന്‍ തകര്‍ച്ച. യുപിയില്‍ 65 സീറ്റുകളിലും എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു. എസ്.പി സഖ്യത്തിന് ഇവിടെ 14 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ബിഹാറില്‍ 29 സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്

   23, May 2019, 9:42 AM IST

   • ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്

    വ്യക്തമായ മേധാവിത്വം ആദ്യം മുതല്‍ നിലനിര്‍ത്തുന്ന ബിജെപി ഒറ്റയ്ക്ക് രാജ്യം ഭരിക്കാനാവുന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. നിലവിലെ ലീഡ് നില ഇങ്ങനെ
    എന്‍ഡിഎ    : 300
    യുപിഎ         : 118
    എസ്.പി +    : 17
    മറ്റുള്ളവര്‍    : 96

   23, May 2019, 9:41 AM IST

   • ശശി തരൂര്‍ ലീഡ് കൂട്ടുന്നു

    തിരുവന്തപുരത്ത് ശശി തരൂരിന്റെ ലീഡ് രണ്ടായിരം കടന്നു. കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തുണ്ട്.

   23, May 2019, 9:40 AM IST

   • പത്തനംതിട്ടയില്‍ വീണ്ടും ബിജെപി രണ്ടാമത്

    എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആന്റോ ആന്റണി ആയ്യായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്.

   23, May 2019, 9:38 AM IST

   • ലീഡില്‍ മുന്നില്‍ രാഹുലും വി.കെ ശ്രീകണ്ഠനും രാജ്‍മോഹന്‍ ഉണ്ണിത്താനും

    സംസ്ഥാനത്ത് ലീഡ് അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിയും വി.കെ ശ്രീകണ്ഠനും രാജ്‍മോഹന്‍ ഉണ്ണിത്താനുമാണ് ഏറ്റവും മുന്നില്‍. രാഹുലിന് 30,000ലധികം വോട്ടിന്റെ ലീഡുള്ളപ്പോള്‍ വി.കെ ശ്രീകണ്ഠന് 20,000ലധികം വോട്ടിന്റെ ലീഡുണ്ട്. 
    രാജ്‍മോഹന്‍ ഉണ്ണിത്താന്‍ നിലവില്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.

   23, May 2019, 9:34 AM IST

   • കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക്

    പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് രണ്ടാം സ്ഥാനത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് ഇപ്പോള്‍ മുന്നില്‍. നാലായിരത്തിലധികം വോട്ടുകള്‍ക്കാണ് ആന്റോ ലീഡ് ചെയ്യുന്നത്.

   23, May 2019, 9:33 AM IST

   • പാലക്കാട് യുഡിഎഫിന്റെ വന്‍ മുന്നേറ്റം

    പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠൻ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് മുന്നില്‍

   23, May 2019, 9:31 AM IST

   • രമ്യ ഹരിദാസ് മുന്നിലേക്ക്

    ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ലീഡ് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് ഇവിടെ രമ്യ മുന്നിലാണ്.

   23, May 2019, 9:30 AM IST

   • സോണിയ ഗാന്ധി രണ്ടാമത്

    ഉത്തര്‍പ്രദേശിലെ റായ്‍ബറേലിയില്‍ സോണിയ ഗാന്ധി രണ്ടാം സ്ഥാനത്തേക്ക്. അഞ്ഞൂറോളം വോട്ടുകള്‍ക്കാണ് സോണിയ പിന്നിലായത്.

   23, May 2019, 9:29 AM IST

   • എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്

    നിലവിലെ ലീഡ് നില അനുസരിച്ച് എന്‍ഡിഎ കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. 288 സീറ്റുകളില്‍ എന്‍ഡിഎയും 124 മണ്ഡലങ്ങളില്‍ യുപിഎയും ലീഡ് ചെയ്യുകയാണ്.
    എന്‍ഡിഎ    : 286
    യുപിഎ         : 125
    എസ്.പി +    : 12
    മറ്റുള്ളവര്‍    : 104

   23, May 2019, 9:27 AM IST

   • വടകരയില്‍ മുരളീധരന്‍ ലീഡ് നിലനിര്‍ത്തുന്നു

    വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ലീഡ് നിലനിര്‍ത്തുന്നു. അയ്യായിരത്തിലധികം വോട്ടുകളുടെ ലീഡ് മുരളീധരന്‍ സ്ഥിരമായി നിലനിര്‍ത്തുകയാണിപ്പോള്‍.

   23, May 2019, 9:26 AM IST

   • യുഡിഎഫിന് ട്വന്‍ടി 20

    വോട്ടെണ്ണല്‍ ഒന്നര മണിക്കൂറോളം പിന്നിടുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും രണ്ടാം സ്ഥാനത്തുണ്ട്.

   23, May 2019, 9:24 AM IST

   • രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ലീഡ് ഉയര്‍ത്തുന്നു

    കാസര്‍കോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു.

   23, May 2019, 9:23 AM IST

   • മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത്

    തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാസര്‍കോഡും ബിജെപി രണ്ടാം സ്ഥാനത്ത്. 20 മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ ലീഡ് ചെയ്യുന്നു. ഇടതുമുന്നണിക്ക് എവിടെയും ലീഡില്ല.

   23, May 2019, 9:22 AM IST

   • എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ്

    കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇപ്പോള്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജപി രണ്ടാം സ്ഥാനത്ത്.

   23, May 2019, 9:18 AM IST

   • ദേശീയ തലത്തില്‍ എന്‍ഡിഎ മുന്നേറ്റം

    എന്‍ഡിഎ    : 1270
    യുപിഎ         : 116
    എസ്.പി +    : 8
    മറ്റുള്ളവര്‍    : 102

   23, May 2019, 9:16 AM IST

   • രണ്ടിടങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം

    തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം. കുമ്മനം രാജശേഖരന്‍ സി ദിവാകരനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് നേരീയ ലീഡുണ്ട്.

   23, May 2019, 9:14 AM IST

   • രാഹുലിന്റെ ലീഡ് കാല്‍ ലക്ഷം കടന്നു

    വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് കാല്‍ ലക്ഷം കടന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ 2000 വോട്ടുകളില്‍ താഴെ മാത്രമാണുള്ളത്.

   23, May 2019, 9:13 AM IST

   • കെ. സുരേന്ദ്രന്റെ ലീഡ് കുറയുന്നു

    പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ലീഡ് താഴേക്ക്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ് ജോര്‍ജ് ഇപ്പോഴും മുന്നാം സ്ഥാനത്താണ്.

   23, May 2019, 9:11 AM IST

   • 249 സീറ്റുകളില്‍ എന്‍ഡിഎ

    ദേശീയ തലത്തില്‍ 249 സീറ്റുകളില്‍ എന്‍ഡിഎ മുന്നില്‍ നില്‍ക്കുന്നു.
    എന്‍ഡിഎ    : 249
    യുപിഎ         : 117
    എസ്.പി +     : 7
    മറ്റുള്ളവര്‍    : 96

   23, May 2019, 9:10 AM IST

   • കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്തേക്ക്

    തിരുവനന്തപുരത്ത് ആദ്യം ലീഡ് ചെയ്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ലീഡ് ഉയര്‍ത്തുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ രണ്ടാമതുണ്ട്.

   23, May 2019, 9:08 AM IST

   • കെ സുരേന്ദ്രന്‍ ഒന്നാമത്

    പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഒന്നാമതെത്തി. നിലവില്‍ ബിജെപിയും എല്‍ഡിഎഫും ഓരോ സീറ്റുകളിലും യുഡിഎഫ് 18 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

   23, May 2019, 9:07 AM IST

   • കണ്ണൂരിലും യുഡിഎഫ് മുന്നിലേക്ക്

    പികെ ശ്രീമതിയെ പിന്നിലാക്കി കണ്ണൂരില്‍ കെ സുധാകരന്‍ ഒന്നാം സ്ഥാനത്തെത്തി. നിലവില്‍ മാവേലിക്കരയില്‍ (ചിറ്റയം ഗോപകുമാര്‍) മാത്രമാണ് എല്‍ഡിഎഫ് മുന്നില്‍.

   23, May 2019, 9:06 AM IST

   • കാസര്‍കോഡ് ബിജെപി രണ്ടാം സ്ഥാനത്ത്

    രാജ്‍മോഹന്‍ ഉണ്ണിത്താന്‍ ഒന്നാമത് നില്‍കുന്ന കാസര്‍കോഡ‍് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫിന്റെ കെ. പി. സതീഷ് ചന്ദ്രൻ മൂന്നാം സ്ഥാനത്ത്.

   23, May 2019, 9:04 AM IST

   • മാവേലിക്കരയില്‍ എല്‍ഡിഎഫ്

    മാവേലിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ മുന്നിലെത്തി. മാവേലിക്കരയിലും കണ്ണൂരിലും മാത്രമാണ് ഇപ്പോള്‍ എല്‍ഡിഎഫ് ലീഡ്

   23, May 2019, 9:03 AM IST

   • 19 സീറ്റുകളില്‍ യുഡിഫ്

    കേരളത്തില്‍ ഒരു സീറ്റില്‍ മാത്രം എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 19 സീറ്റുകളിലും എല്‍ഡിഎഫിന്റെ മുന്നേറ്റം.

   23, May 2019, 9:01 AM IST

   • രാഹുലിന്റെ ലീഡ് പതിനായിരം കടന്നു

    വയനാട്ടില്‍ രാഹുല്‍ ഗാന്ധി ലീഡ് ഉയര്‍ത്തുന്നു. ഇപ്പോള്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

   23, May 2019, 9:00 AM IST

   • കേരളത്തില്‍ യുഡിഎഫ് 18 സീറ്റുകളില്‍ മുന്നില്‍

    കണ്ണൂരും കോട്ടയവും ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലേക്ക്. 

   23, May 2019, 8:58 AM IST

   • കെ സുരേന്ദ്രന്‍ രണ്ടാമത്

    പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് ഇവിടെ മൂന്നാം സ്ഥാനത്താണ്.

   23, May 2019, 8:55 AM IST

   • ആലത്തൂരില്‍ രമ്യ ഹരിദാസ്

    ആലത്തൂരില്‍ ആദ്യ ലീഡ് ചെയ്ത പി.കെ ബിജു രണ്ടാം സ്ഥാനത്തേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഇപ്പോള്‍ ലീഡ് ചെയ്യുന്നു. 

   23, May 2019, 8:54 AM IST

   • ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍

    സിറ്റിങ് എം.പി എ സമ്പത്തിനെ പിന്നിലാക്കി ആറ്റിങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ഒന്നാം സ്ഥാനത്ത്. ആറ്റിങ്ങളിലെ ആദ്യ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

   23, May 2019, 8:53 AM IST

   • ദില്ലിയിൽ എല്ലായിടത്തും ബിജെപി മുന്നിൽ

    യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും എന്‍ഡിഎയുടെ ആധിപത്യം.
    എന്‍ഡിഎ    : 195
    യുപിഎ         : 101
    എസ്.പി +    : 2
    മറ്റുള്ളവര്‍    : 60

   23, May 2019, 8:52 AM IST

   • തിരുവനന്തപുരത്ത് ശശി തരൂര്‍

    കുമ്മനം രാജശേഖരന്‍ പിന്നിലേക്ക്. തിരുവനന്തപുരത്ത് ശശി തരൂര്‍ ലീഡ് ചെയ്യുന്നു.

   23, May 2019, 8:40 AM IST

   • രണ്ടിടങ്ങളിലും രാഹുല്‍ മുന്നിൽ

    രാഹുല്‍ ഗാന്ധി മത്സരിച്ച അമേഠിയിലും വയനാട്ടിലും അദ്ദേഹം ലീഡ് ചെയ്യുന്നു.

   23, May 2019, 8:36 AM IST

   • കുമ്മനത്തിന്റെ ലീഡ് കുറയുന്നു

    തിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കുമ്മനം രാജശേഖരന്റെ ലീഡ് കുറഞ്ഞു. എന്നാല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് കുമ്മനം രാജശേഖരന്‍ തന്നെയാണ്.

   23, May 2019, 8:33 AM IST

   • കേരളത്തിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ

    തൃശൂര്‍: രാജാജി മാത്യു തോമസ്
    ചാലക്കുടി: ബെന്നി ബഹനാന്‍
    എറണാകുളം: പി രാജീവ്
    ഇടുക്കി: ഡീന്‍ കുര്യാക്കോസ്
    ആലപ്പുഴ: എ.എം ആരിഫ്
    കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്‍
    തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍
     

   23, May 2019, 8:29 AM IST

   • കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍

    കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് അനുകൂലം. 214 വോട്ടുകളില്‍ പ്രേമ ചന്ദ്രന്‍ മുന്നില്‍. ആലപ്പുഴയില്‍ എ.എം ആരിഫും മുന്നില്‍
     

   23, May 2019, 8:26 AM IST

   • ആദ്യ സൂചനകളില്‍ ബിജെപി ബഹുദൂരം മുന്നില്‍

    162 മണ്ഡലങ്ങളുടെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു. 
    എന്‍ഡിഎ    : 110
    യുപിഎ         : 38
    എസ്.പി +     : 2
    മറ്റുള്ളവര്‍    : 12
     

   23, May 2019, 8:25 AM IST

   • കേരളത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

    14 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ഏഴിടങ്ങളില്‍ എല്‍ഡിഎഫും ആറിടങ്ങളില്‍ യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും മുന്നില്‍ നില്‍ക്കുന്നു

   23, May 2019, 8:23 AM IST

   • കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ കുമ്മനം

    പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍

   23, May 2019, 8:21 AM IST

   • എറണാകുളത്തും മലപ്പുറത്തും യുഡിഎഫ്

    വടകര, കണ്ണൂര്‍, ആലത്തൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിൽ . പൊന്നാനി, മലപ്പുറം, എറണാകുളം മണ്ഡലങ്ങളില്‍ യുഡിഎഫിന് ലീഡ്. 

   23, May 2019, 8:19 AM IST

   • ആദ്യ ലീഡ് എന്‍ഡിഎക്ക്

    രാജസ്ഥാനിലും മഹാരാഷ്ട്രയിലും എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിയിലും ബംഗാളിലും ആദ്യ ലീഡ് എന്‍ഡിഎക്ക്.

    എന്‍ഡിഎ    : 47
    യുപിഎ         : 24
    മറ്റുള്ളവര്‍    : 4
     

   23, May 2019, 8:17 AM IST

   • കേരളത്തില്‍ എല്‍ഡിഎഫ്

    കേരളത്തില്‍ എട്ട് മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പ്രകാരം നാലിടങ്ങളില്‍ എല്‍ഡിഎഫും മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.

   23, May 2019, 8:16 AM IST

   • പി.കെ ശ്രീമതി മുന്നില്‍

    കണ്ണൂരിലെ ആദ്യ സൂചനകള്‍ പ്രകാരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി ടീച്ചര്‍ മുന്നില്‍

   23, May 2019, 8:15 AM IST

   • ദേവഗൗഡ മുന്നില്‍

    കര്‍ണാടകത്തിലെ തുമക്കുരു മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി എച്ച്.ഡി ദേവഗൗഡ മുന്നില്‍
     

   23, May 2019, 8:14 AM IST

   • തിരുവനന്തപുരത്ത് കുമ്മനം

    പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ പുറത്തുവന്ന ആദ്യ ഫലസൂചനകള്‍ പ്രകാരം തിരുവനന്തപുരത്ത്  ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍.

   23, May 2019, 8:13 AM IST

   • ആലത്തൂരിലും വടകരയിലും എല്‍ഡിഎഫ് മുന്നില്‍

    വടകരയില്‍ പി ജയരാജനും ആലത്തൂരില്‍ പി.കെ ബിജുവും ലീഡ‍് ചെയ്യുന്നു.

   23, May 2019, 8:11 AM IST

   • യുപിയില്‍ ആദ്യ ലീഡ് ബിജെപിക്ക്

    ഉത്തര്‍പ്രദേശിലെ ഫല സൂചനകള്‍ പുറത്തുവന്ന ഒരു സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. 
    എന്‍ഡിഎ    : 18
    യുപിഎ         : 05

   23, May 2019, 8:10 AM IST

   • രാജസ്ഥാനിലും ബംഗാളിലും എന്‍ഡിഎ മുന്നില്‍

    കര്‍ണാടകത്തിലെ ഏഴ് സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. ബംഗാളിലും എന്‍ഡിഎ ലീഡ് ചെയ്യുന്നുവെന്നാണ് ആദ്യ സൂചനകള്‍. 

    എന്‍ഡിഎ    : 16
    യുപിഎ         : 04

   23, May 2019, 8:07 AM IST

   • ആദ്യ സൂചനകള്‍ എന്‍ഡിഎക്ക് അനുകൂലം

    ആദ്യ മിനിറ്റുകളിലെ ലീഡ് എന്‍ഡിഎക്ക് അനുകൂലം. എന്‍ഡിഎക്ക് 15ഉം യുപിഎക്ക് 3ഉം എന്ന നിലയിലാണിപ്പോള്‍ മുന്നേറ്റം. 

   23, May 2019, 8:05 AM IST

   • എന്‍ഡിഎ മുന്നില്‍

    എട്ട് സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു. യുപിഎക്ക് ലീഡ് രണ്ടിടങ്ങളില്‍ മാത്രം. വോട്ടെണ്ണിത്തുടങ്ങി ആദ്യ മിനിറ്റുകളിലെ ഫലസൂചനകളാണിത്.

   23, May 2019, 8:04 AM IST

   • ആദ്യ സൂചനകളില്‍ ഒപ്പത്തിനൊപ്പം

    ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു. എന്‍ഡിഎക്കും യുപിഎക്കും രണ്ട് സീറ്റുകളില്‍ വീതം ലീഡ്. കര്‍ണാടകത്തിലെ സൂചനകളാണ് പുറത്തുവന്നത്.

   23, May 2019, 8:03 AM IST

   • വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടു പോകരുതെന്ന് അമിതാഷാ

    ബംഗാളിലും ഒഡിഷയിലും സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടു പോകരുതെന്ന് അമിത് ഷായുടെ നിർദേശം

     

   23, May 2019, 8:00 AM IST

   • വേട്ടെണ്ണല്‍ തുടങ്ങി

    കൗണ്ടിങ് സെന്ററുകളില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് വോട്ടുകളും എണ്ണുന്നതിനൊപ്പം തന്നെ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. മിനിറ്റുകള്‍ക്കകം ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

   23, May 2019, 7:56 AM IST

   • ചരിത്രം തിരുത്തുന്ന മുന്നേറ്റമുണ്ടാകുമെന്ന് ശോഭ സുരേന്ദ്രന്‍

    കേരളത്തിന്റെ ചരിത്രത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുന്ന മുന്നേറ്റമാണ് കേരളത്തില്‍ ബിജെപി നടത്താന്‍ പോകുന്നതെന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍.

   23, May 2019, 7:54 AM IST

   • വിജയം ഉറപ്പെന്ന് സി ദിവാകരന്‍

    തിരുവനന്തപുരത്ത് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ വിജയം ഉറപ്പാണെന്ന് താന്‍ പറഞ്ഞിരുന്നു. ഇപ്പോഴും അത് തന്നെ പറയുന്നുവെന്ന് സി ദിവാകരന്‍

   23, May 2019, 7:52 AM IST

   • ഭൂരിപക്ഷം കൂടുമെന്ന് ശശിതരൂര്‍

    തിരുവനന്തപുരത്ത് ഉറച്ച വിജയ പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ. 2014ല്‍ ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം വർധിക്കും. എല്ലാവരെയും ഒരുപോലെ കാണുന്ന പാർട്ടി വിജയിക്കുമെന്നും ശശി തരൂര്‍

   23, May 2019, 7:50 AM IST

   • വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രതിഷേധം

    ചാലക്കുടിയിലെ കൗണ്ടിങ് സെന്ററിൽ സൗകര്യങ്ങൾ ഇല്ലെന്ന പരാതിയുമായി ഏജന്റുമാര്‍.  കൗണ്ടിങ് ഏജന്റുമാർ പ്രതിഷേധിക്കുന്നു

   23, May 2019, 7:44 AM IST

   • ശബരിമല വിഷയം അനുകൂലമാകുമെന്ന് കെ.എസ് രാധാകൃഷ്ണൻ

    ശബരിമല വിഷയം തനിക്ക് അനുകൂലമാകുമെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി കെ.എസ് രാധാകൃഷ്ണൻ. നിയമസഭാ തെരെഞ്ഞെടുപ്പിൽ കിട്ടിയതില്‍ കൂടുതൽ വോട്ട് നേടുമെന്നും എൻഡിഎ സ്ഥാനാർത്ഥി.

   23, May 2019, 7:39 AM IST

   • വോട്ടെണ്ണല്‍ അല്‍പസമയത്തിനകം തുടങ്ങും

    സ്ട്രോങ് റൂമുകളില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്ത് കൗണ്ടിങ് ടേബിളുകളിലേക്ക് മാറ്റുന്നു. എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫല സൂചനകള്‍ 8.15 ഓടെ പുറത്തുവരും.

   23, May 2019, 7:32 AM IST

   • മുഴുവൻ സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

    കേരളത്തിൽ മുഴുവൻ സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വൻ ഭൂരിപക്ഷം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

   23, May 2019, 7:28 AM IST

   • കോണ്‍ഗ്രസ് ആസ്ഥാനത്ത് പൂജയും യാഗവും

    വോട്ടെണ്ണി തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ പൂജയും യാഗവും തുടങ്ങി.

   23, May 2019, 7:26 AM IST

   • ചതി പ്രയോഗം ഫലത്തെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് അടൂര്‍ പ്രകാശ്

    ഒരു ലക്ഷത്തിൽ പരം ഇരട്ട വോട്ടുകൾ നടന്നിട്ടുണ്ടെന്നും ഈ ചതി പ്രയോഗം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ടെന്നും ആറ്റിങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും അടൂര്‍ പ്രകാശ്.

   23, May 2019, 7:23 AM IST

   • 350 കിലോ കേക്കും ലഡുവും തയ്യാറാക്കി ബിജെപി

    വിജയാഘോഷങ്ങള്‍ക്കായി ദില്ലിയില്‍ താമര രൂപത്തിലെ 350 കിലോ കേക്കും ലഡുവും തയ്യാറാക്കി ബിജെപി. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളും ബിജെപി ആസ്ഥാനത്ത് തുടങ്ങി.

   23, May 2019, 7:16 AM IST

   • മണ്ഡലം നിലനിർത്തുമെന്ന് ഹൈബി ഈഡന്‍

    എറണാകുളത്ത് വിജയിക്കുമെന്ന് ഉറപ്പെന്ന് ഹൈബി ഈഡൻ. യുഡിഎഫ് മണ്ഡലം നിലനിർത്തുമെന്നും ഹൈബി.

   23, May 2019, 7:14 AM IST

   • വിജയം ഉറപ്പെന്ന് എ.എം ആരിഫ്

    വിജയം ഉറപ്പെന്ന് ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫ്. . ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും ലീഡ് നേടുമെന്നാണ് പ്രതീക്ഷയെന്നും എ.എം ആരിഫ് പറഞ്ഞു

   23, May 2019, 7:12 AM IST

   • സ്ട്രോങ് റൂമുകള്‍ തുറന്നു

    വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറന്ന് മെഷീനുകള്‍ പുറത്തെടുക്കുന്നു. എട്ട് മണി മുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നത്. 

   23, May 2019, 7:10 AM IST

   • നവീൻ പട്നായിക്കിനെ ഒപ്പം നിർത്താൻ ബി.ജെ.പി നീക്കം

    നവീൻ പട്നായിക്കിനെ ഒപ്പം നിർത്താൻ ബി.ജെ.പിയും നീക്കം തുടങ്ങി. പാർട്ടി ഉന്നത നേതൃത്വം പട്നായിക്കുമായി നിരന്തര സമ്പർക്കത്തിലാണ്. ഒഡിഷ്യയുടെ വികസനത്തിന് പൂർണ സഹകരണം വാഗ്ദാനം ചെയ്തു.

   23, May 2019, 7:07 AM IST

   • മുന്നണി രൂപീകരിച്ച് പ്രതിപക്ഷം  രാഷ്ട്രപതിയെ കാണും

    ഭൂരിപക്ഷത്തിനുള്ള സംഖ്യ കിട്ടിയാൽ സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.പി.എഫ്) എന്ന പേരിൽ രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘടനകള്‍ തീരുമാനം. കോണ്‍ഗ്രസിന് പുറമെ ഇടതുപക്ഷവും എസ്.പി, ബിഎസ്‍പി, തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം പാര്‍ട്ടി എന്നിവരാണ് മുന്നണിയിലുള്ളത്. രാഷ്ട്രപതി അംഗീകരിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനം

   23, May 2019, 6:58 AM IST

   • ആലപ്പുഴ നിലനിര്‍ത്തുമെന്ന് ഷാനിമോള്‍ ഉസ്മാന്‍

    ആലപ്പുഴ യുഡിഎഫ് നില നിർത്തുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോൾ ഉസ്മാൻ. മികച്ച വിജയപ്രതീക്ഷയാണുള്ളതെന്നും ഷാനിമോള്‍

   23, May 2019, 6:57 AM IST

   • ഉറച്ച ആത്മവിശ്വാസമെന്ന് കുമ്മനം

    തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രാവിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. കേരളവും എന്‍ഡിഎക്ക് ഒപ്പം തന്നെ നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി കുമ്മനം. വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

   23, May 2019, 6:53 AM IST

   • കൊല്‍ക്കത്തയില്‍ കനത്ത സുരക്ഷ

    കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കൗണ്ടിങ് സെന്റര്‍ കനത്ത സുരക്ഷയില്‍

   23, May 2019, 6:45 AM IST

   • പ്രാര്‍ത്ഥനയോടെ ശശിതരൂര്‍

    വോട്ടെണ്ണല്‍ ദിനത്തില്‍ രാവിലെ പൂജാമുറിയില്‍ അമ്മയോടൊപ്പം കൈകൂപ്പി നില്‍ക്കുന്ന ചിത്രം ഫേസ്‍ബുക്കില്‍ പങ്കുവെച്ച് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍

   23, May 2019, 6:36 AM IST

   • ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍

    ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വിജയാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങൾ രാവിലെ ആറ് മണിയോടെ തന്നെ തുടങ്ങി. 

   23, May 2019, 6:34 AM IST

   • തയ്യാറെടുപ്പുകൾ പൂർണം

    സംസ്ഥാനത്ത് വോട്ടെണ്ണലിനായി 140 അഡീഷണൽ റിട്ടേണിംഗ് ഓഫീസർമാരെ നിയോഗിച്ചു. മോക്ക് പോളിങ് ഡാറ്റ നീക്കാത്ത വോട്ടിങ് യന്ത്രങ്ങൾ അവസാനമായിരിക്കും എണ്ണുന്നത്. വൈകുന്നേരം ഏഴ് മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകും. കേന്ദ്രസേനയ്ക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷാ ചുമതല. കേരളാ പൊലീസിന് കേന്ദ്രത്തിലേക്ക് പ്രവേശനമില്ല. 

   23, May 2019, 6:33 AM IST

   • ആദ്യ ഫലസൂചനകള്‍ 8.15ഓടെ

    എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയാല്‍ ആദ്യ ഫലസൂചനകള്‍ 8.15ഓടെ അറിയാനാവും. തപാൽ വോട്ടുകളും, വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും ഒരേസമയം എണ്ണും. രാവിലെ എട്ട് മണി വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്ന തപാൽ വോട്ടുകൾ സ്വീകരിക്കും. മെഷീനുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം അവസാനമായിരിക്കും  വിവിപാറ്റ് രസീതുകൾ എണ്ണുന്നത്. മെഷീനുകളിലെയും വിവിപാറ്റിലെയും ഫലങ്ങള്‍ തമ്മില്‍ വ്യത്യാസം വന്നാൽ വിവിപാറ്റിലെ എണ്ണം അംഗീകരിക്കും. വ്യത്യാസത്തിന്റെ പേരിൽ ഫലം തടഞ്ഞുവെയ്ക്കില്ല . 

   23, May 2019, 6:27 AM IST

   • വിധികാത്ത് രാജ്യം; വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍

    രണ്ട് മാസം നീണ്ട ചൂടേറിയ പ്രചാരണകാലത്തിനൊടുവിൽ ആര് ഇന്ത്യ ഭരിക്കുമെന്ന് ഇന്നറിയാം. 542 മണ്ഡലങ്ങളിലായി എണ്ണായിരത്തോളം സ്ഥാനാ‍ർത്ഥികളുടെ ജനവിധി പെട്ടിയിലുണ്ട്. 543 മണ്ഡലങ്ങളിൽ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ തുടങ്ങും. 

   23, May 2019, 12:00 AM IST

   • ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കള്ളനെ കാവലേല്‍പ്പിച്ചത് പോലെ; പുനർ വിചിന്തനം നടത്തണം: വി എസ്

     ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണ്. കള്ളനെ കാവലേല്‍പ്പിക്കുക എന്നൊക്കെ പറയുന്നതുപോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളതെന്ന് വി എസ്

   PARTY PERFORMANCE

   • Party
   • Lead/Won
   • Won in 2014
   • Changes(2014)
                            • ASSEMBLY ELECTIONS
                            Andhra Pradesh
                            175/175
                            • Alliance
                            • Leads/Won
                            • 2014
                            • TDP
                            • 23
                            • 103
                            • YSRCP
                            • 151
                            • 66
                            • JS
                            • 1
                            • 0
                            • OTH
                            • 0
                            • 6
                            •  
                            Arunachal pradesh
                            56/60
                            • Alliance
                            • Leads/Won
                            • 2014
                            • BJP
                            • 40
                            • 11
                            • INC
                            • 4
                            • 42
                            • NPP
                            • 4
                            • 0
                            • OTH
                            • 8
                            • 2
                            •  
                            Odisha
                            144/117
                            • Alliance
                            • Leads/Won
                            • 2014
                            • BJD
                            • 112
                            • 117
                            • CONG
                            • 9
                            • 0
                            • BJP
                            • 23
                            • 10
                            • BSP
                            • 0
                            • 0
                            • SKD
                            • 0
                            • 1
                            • AAP
                            • 0
                            • 0
                            •  
                            Sikkim
                            32/32
                            • Alliance
                            • Leads/Won
                            • 2014
                            • SDF
                            • 15
                            • 22
                            • SKM
                            • 17
                            • 10
                            • HSP
                            • 0
                            • 0
                            • INC
                            • 0
                            • 0
                            • BJP
                            • 0
                            • 0