Asianet News MalayalamAsianet News Malayalam

'അമേരിക്ക വർഷത്തിൽ 40 കോടി, ഇന്ത്യ മാസം 120 കോടി'; ഡിജിറ്റൽ പേമെന്റിൽ ഇന്ത്യയുടെ കുതിപ്പെന്ന് മന്ത്രി

പണരഹിത പേയ്‌മെൻ്റുകൾക്കായി യുപിഐയുടെ വരവോടെ ഇന്ത്യയുടെ പ്രതിമാസ ഇടപാട് 120 കോടി രൂപയിലെത്തി. യുഎസിൻ്റെ വാർഷിക ഇടപാടിനെ  മറികടക്കുന്നതാണ് നമ്മുടെ മാസത്തെ കണക്കെന്നും അദ്ദേഹം പറഞ്ഞു.

Indian digital transactions three times more in one month than US in a year
Author
First Published Apr 15, 2024, 9:24 AM IST

ദില്ലി: ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യയുടെ മുന്നേറ്റം എടുത്തുപറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഇന്ത്യയുടെ വളർച്ച അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യ പ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ നടത്തുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വർഷത്തിൽ 40 കോടി രൂപയുടെ ഇടപാടുകൾ മാത്രമാണ് നടത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. പണരഹിത പേയ്‌മെൻ്റുകൾക്കായി യുപിഐയുടെ വരവോടെ ഇന്ത്യയുടെ പ്രതിമാസ ഇടപാട് 120 കോടി രൂപയിലെത്തി. യുഎസിൻ്റെ വാർഷിക ഇടപാടിനെ  മറികടക്കുന്നതാണ് നമ്മുടെ മാസത്തെ കണക്കെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ജനാധിപത്യം സുതാര്യമല്ലെന്ന് പറയുന്ന ചില രാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു.  വികസനത്തെ തടസ്സപ്പെടുത്തുന്നു എന്ന വിശ്വാസത്തിന് വിരുദ്ധമായി, ഇന്ത്യയിൽ വികസനം എത്തിക്കാനുള്ള കഴിവ് ജനാധിപത്യം തെളിയിച്ചിട്ടുണ്ട്. 100 കോടി ജനങ്ങളെ ഉൾപ്പെടുത്തിയുള്ള തടസ്സങ്ങളില്ലാത്ത വോട്ടിംഗ് പ്രക്രിയ ലോകത്തിന് അത്ഭുതമാണ്, നമ്മൾ അഭിമാനിക്കേണ്ട ഒരു നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. 

Read More... ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തണം, മിസൈൽ ആക്രമണത്തിന് സമയമാകുമ്പോൾ പകരം ചോദിക്കുമെന്ന് ഇസ്രയേൽ

നേരത്തെ, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ജയശങ്കർ ഊന്നിപ്പറഞ്ഞു. 2008 ലെ മുംബൈ ആക്രമണത്തിന് ശേഷമുള്ള നയത്തിൽ നിർണായകമായ മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അ​ദ്ദേഹം അഭിനന്ദിച്ചു. വലിയ തീവ്രവാദ സംഭവങ്ങളുടെ യുഗം നമുക്ക് പിന്നിലുണ്ട്. ഇന്ന്, ഏത് തീവ്രവാദ പ്രവർത്തനത്തിനും ഇന്ത്യയുടെ പ്രതികരണം ഉണ്ടാകും. ഉറിയിലെ നടപടി ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios