Asianet News MalayalamAsianet News Malayalam

ഇ എസ് ബിജിമോളെ സിപിഐ തരംതാഴ്‌ത്തി

cpi downgrade es bijimol
Author
First Published Oct 19, 2016, 7:09 AM IST

അച്ചടക്ക ലംഘനം നടത്തിയെന്ന പരാതിയിലാണ് ഇ എസ് ബിജിമോള്‍ക്കെതിരെ നടപടി എടുത്തത്. ആലപ്പുഴയില്‍ നടക്കുന്ന സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ബിജിമോള്‍ക്കെതിരെ നടപടി എടുത്തത്. പാര്‍ട്ടിയില്‍ തനിക്ക് ഗോഡ് ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണ് ഉന്നത സ്ഥാനങ്ങളിലേക്ക് എത്താനാകാത്തതെന്ന ബിജിമോളുടെ പരാമര്‍ശമാണ് വിവാദമായത്. കൂടാതെ, ഇടുക്കിയിലെ മുതിര്‍ന്ന നേതാവ്, തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും ഇ എസ് ബിജിമോള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ ഇടുക്കിയില്‍നിന്നുള്ള നേതാക്കളാണ് ബിജിമോള്‍ക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. ഇതേക്കുറിച്ച് പാര്‍ട്ടി നേതൃത്വം ബിജിമോളോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ബിജിമോള്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമല്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. വിഷയം പരിശോധിച്ച സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ബിജിമോള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌തിരുന്നു. ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്‌തശേഷമാണ് സംസ്ഥാന കൗണ്‍സില്‍ യോഗം തരംതാഴ്‌ത്തല്‍ നടപടി കൈക്കൊള്ളാമെന്ന നിലപാടിലേക്ക് എത്തിയത്. പാര്‍ട്ടി ഏകകണ്‌ഠമായാണ് നടപടി സ്വീകരിച്ചതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും, ബിജിമോള്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ചിലര്‍ വാദിച്ചതായാണ് സൂചന.

Follow Us:
Download App:
  • android
  • ios