Asianet News MalayalamAsianet News Malayalam

സ്ട്രെസ് കാരണം ക്യാൻസർ, രണ്ടാം വിവാഹവും പരാജയം,ഒറ്റയ്ക്ക് നിന്ന് പോരാടി: റീന ജോണ്‍ ചില്ലറക്കാരിയല്ല

തിരുവനന്തപുരം സ്വദേശിയായ റീന കഴിഞ്ഞ പതിനാറ് വര്‍ഷം ആയി യുകെയില്‍ ആണ് താമസം.

social media star Reena John talk about her life and cancer surviving journey
Author
First Published May 10, 2024, 7:16 PM IST

സോഷ്യല്‍ മീഡിയയുടെ ലോകത്താണ് ഇന്ന് നമ്മള്‍ മുന്നോട്ട് പോകുന്നത്. മനുഷ്യ ജീവിതത്തിന്‍റെ ഏറ്റവും വലിയ അഭിവാജ്യഘടകമായി അത് മാറികഴിഞ്ഞു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൂടി താരമായി മാറിയ നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് റീന ജോണ്‍. സ്ഥിരം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതയായ റീനയുടെ ഡാന്‍സ് വീഡിയോകള്‍ ആണ് എപ്പോഴും വൈറല്‍ ആകുന്നത്. നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ ബാധിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴിതാ തന്‍റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റീന. 

തിരുവനന്തപുരം സ്വദേശിയായ റീന കഴിഞ്ഞ പതിനാറ് വര്‍ഷം ആയി യുകെയില്‍ ആണ് താമസം. ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്. താനൊരു ക്യാന്‍സര്‍ സര്‍വൈവര്‍ കൂടിയാണെന്നും റീന ജോണ്‍ ടൈ അപ് എന്ന യുട്യൂബ് ചാനലിനോട് പറഞ്ഞു. 

'ഞാൻ തിരുവനന്തപുരം കാരിയാണ്. ലയോളയിലെ ടീച്ചർ ആയിരുന്നു. 2008ലാണ് ഞാൻ യുകെയിലേക്ക് പോകുന്നത്. ഇപ്പോളിവിടെ വന്നിട്ട് പതിനാറ് വർഷം ആയി. ഇവിടെ വന്നപ്പോൾ ഒരു ജോലി ആവശ്യമായിരുന്നു. അങ്ങനെ ഒരു മാസത്തിൽ തന്നെ ഒരു കമ്പനിയിൽ ജോലിക്കും കയറി. രണ്ടാം വിവാഹ ശേഷമാണ് ഇവിടെ വരുന്നത്. എന്റെ രണ്ടാമത്തെ ജീവിതം നല്ലതായിരിക്കും എന്നായിരുന്നു വിചാരിച്ചത്. പക്ഷേ അത് സക്സസ് ഫുൾ ആയില്ല. അതിലൂടെ ഞാൻ പോയ അവസ്ഥ എന്നത് വളരെ വലുതായിരുന്നു. ആ അവസ്ഥയിൽ നിന്നും പഠിച്ചൊരു കാര്യം സ്വതന്ത്രയായി നിൽക്കുക എന്നതായിരുന്നു', എന്ന് റീന പറയുന്നു. 

ഇതിനിടെ ആയിരുന്നു റീനയെ ക്യാന്‍സര്‍ പിടികൂടുന്നത്. 'സ്ട്രെസ് തുടർച്ചയായി വന്നപ്പോൾ ഞാനൊരു ക്യാൻസർ രോ​ഗിവരെ ആയി. ആറ് വർഷം മുൻപാണ് ഇതൊക്കെ. ഈ രോ​ഗത്തെ മറികടന്ന ശേഷമാണ് ഞാൻ സോഷ്യൽ മീഡിയ ലോകത്തേക്ക് എത്തിപ്പെടുന്നത്. യു ആർ എ ക്യാൻസർ പേഷ്യന്റ് എന്ന് ആശുപത്രിക്കാർ പറഞ്ഞപ്പോൾ വല്ലാത്തൊരു അവസ്ഥ ആയിരുന്നു. ഞാനെങ്ങനെ അതിനെ തരണം ചെയ്തു എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഈ സമയമെല്ലാം ഞാൻ ജീവിതത്തിൽ ഒറ്റയ്ക്ക് ആയിരുന്നു. രണ്ടാം ഭർത്താവ് ആ അവസ്ഥയിൽ കുറച്ച് സപ്പോർട്ട് ചെയ്തിരുന്നു. ഇല്ലെന്ന് പറയുന്നില്ല. എനിക്ക് ആരെയും മനപൂർവ്വം കരിവാരി തേക്കണമെന്ന് ആ​ഗ്രഹമില്ല. സ്വയം മോട്ടിവേറ്റ് ചെയ്താണ് ക്യാൻസറിനെ അതിജീവിച്ചത്. ആ സമയത്ത് യോ​ഗയും എക്സസൈസും എല്ലാം ചെയ്യുമായിരുന്നു', എന്ന് റീന പറഞ്ഞു. 

'ഹിന്ദിയെ ബഹുമാനിച്ചൂടെ ?' ആവേശം ഡയലോ​ഗിനെതിരെ ട്വീറ്റ്, വിമർശകന് ചുട്ടമറുപടിയുമായി മലയാളികൾ

'സോഷ്യൽ മീഡിയ എന്നത് പണ്ടേ എനിക്ക് ഹരമുള്ള പ്ലാറ്റ്ഫോം ആയിരുന്നു. പാർണർ ആയിരുന്ന വ്യക്തി ടിക് ടോക് ഒക്കെ ചെയ്യുമായിരുന്നു. അന്ന് ക്യാമറ പിടിക്കാനൊക്കെ ഞാൻ സഹായിച്ചു. ആ സമയത്ത് പുള്ളി മാനസികമായി എന്നെ തളർത്തിയിട്ടുണ്ട്. ഇൻസൾട്ടിം​ഗ് ആയിട്ടുള്ള സംസാരം എനിക്കും സാധിക്കും എന്ന് കാണിച്ച് കൊടുക്കുക ആയിരുന്നു. ചലഞ്ചിം​ഗ് ആയിട്ട് എടുക്കുന്നൊരു കാര്യമാണ് അത്. അങ്ങനെ സോഷ്യൽ മീഡിയയിൽ എത്തി. സെൽഫ് മോട്ടിവേറ്റ് ചെയ്ത്, നമുക്ക് എന്തും ചെയ്യാൻ സാധിക്കും. അതും സമൂഹത്തിൽ മാന്യമായിട്ട് തന്നെ. ആ ഒരുപദേശം എനിക്ക് എല്ലാവർക്കുമായി കൊടുക്കാനുണ്ട്. സോഷ്യൽ മീഡിയയിൽ നെ​ഗറ്റീവ് കമന്റ് ഇട്ടുവെന്ന് പറഞ്ഞ് ആത്മഹത്യയിലേക്ക് വരെ പോയ സ്ത്രീകളെ എനിക്ക് അറിയാം. അതിന്റെ ആവശ്യമില്ല. നമുക്ക് എന്താണ് സന്തോഷം നൽകുന്നത് അത് നമ്മൾ ചെയ്യുന്നു. ആ രീതിയിൽ മാത്രം കാര്യങ്ങൾ എടുക്കുക', എന്നും റീന ജോണ്‍ കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios