Asianet News MalayalamAsianet News Malayalam

വെളിച്ചെണ്ണയില്‍ മായം; കേരളത്തില്‍ പ്രചാരമുള്ള നാല് ബ്രാന്‍റുകള്‍ നിരോധിച്ചു

four branded cocount oil banned in kerala
Author
First Published Jan 23, 2018, 2:26 PM IST

കൊച്ചി: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് കേരളത്തില്‍ നിരോധനം. എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണറാണ്  നിരോധനമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. വെളിച്ചെണ്ണയുടെ പരിശോധനാ ഫലം വിലയിരുത്തിയ ശേഷം ഫുഡ് സേഫ്റ്റി ആന്റ്‌റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട്  2006 സെക്ഷന്‍ 36(3)(ബി) പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. 

കേര ഫൈന്‍ കോക്കനട്ട് ഓയില്‍ (റോയല്‍ ട്രേഡിംഗ് കമ്പനി, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് എതിര്‍വശം, എച്ച്.എം.റ്റി റോഡ്, കളമശേരി), കേര പ്യൂവര്‍ ഗോള്‍ഡ് (ജിത്തു ഓയില്‍ മില്‍സ്, വെങ്ങാപോട്ട, തിരുവനന്തപുരം), ആഗ്രോ കോക്കനട്ട് ഓയില്‍ (വിഷ്ണു ഓയില്‍ മില്‍സ്, കല്ലുകുറ്റിയില്‍ റോഡ്, കുഞ്ഞാച്ചി, പാലക്കാട്), കുക്ക്‌സ് പ്രൈഡ് കോക്കനട്ട് ഓയില്‍ (പ്രൈം സ്റ്റാര്‍ എന്റര്‍പ്രൈസസ്, കൈതക്കാട്, പട്ടിമറ്റം, എറണാകുളം) എന്നീ നാല് ബ്രാന്റുകളിലെ വെളിച്ചെണ്ണയ്ക്കാണ് നിരോധനം. 
 

Follow Us:
Download App:
  • android
  • ios