Asianet News MalayalamAsianet News Malayalam

കോടതിയിലേക്കുള്ള യാത്രയില്‍ കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കി; പൊലീസുകാരന് സസ്പെൻഷൻ

ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ സുരേന്ദ്രന് സുരക്ഷ പോയ പൊലീസുകാരന് സസ്പെൻഷൻ. കൊല്ലം എ ആർ ക്യാംപിലെ ഇൻസ്പെക്ടർ വിക്രമൻ നായർക്കെതിരെയാണ് നടപടി. അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിന് അവസരമൊരുക്കിയെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി

police officer suspended for giving chance to k surendran to eat food from hotel
Author
Thiruvananthapuram, First Published Dec 5, 2018, 7:22 PM IST

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ സുരേന്ദ്രന് സുരക്ഷ പോയ പൊലീസുകാരന് സസ്പെൻഷൻ. കൊല്ലം എ ആർ ക്യാംപിലെ ഇൻസ്പെക്ടർ വിക്രമൻ നായർക്കെതിരെയാണ് നടപടി. അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിന് അവസരമൊരുക്കിയെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി. കൊട്ടാരക്കര ജയിലിൽ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കിയത്. സുരക്ഷ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് എ ആര്‍ ക്യാംപില്‍ നിന്ന് ഭക്ഷണം നല്‍കണമെന്ന നിര്‍ദേശത്തെ മറികടന്നായിരുന്നു സഹായം. 

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ ദർശനത്തിന് എത്തിയ തൃശൂർ സ്വദേശി ലളിതാ ദേവിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികൾക്കും എതിരായ കേസ്. അൻപത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു.

അതേസമയം കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നിന്നും കെ സുരേന്ദ്രന് രണ്ട് കേസിൽ ജാമ്യം കിട്ടി. 2013ൽ ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് തീവണ്ടി തടഞ്ഞ കേസ്, 2016ൽ നിയമം ലംഘിച്ച് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി എന്നീ കേസുകളിലാണ് ജാമ്യം കിട്ടിയത്.

Follow Us:
Download App:
  • android
  • ios