Asianet News MalayalamAsianet News Malayalam

കവിതയിലും ​ഗസലിലും ലഹരിവിരുദ്ധ സന്ദേശമൊരുക്കി പഞ്ചാബിലെ പൊലീസ് ഓഫീസർ

  • രാം പാൽ എന്ന പൊലീസുകാരനാണ് ​ഗസലും കവിതയും എഴുതി ലഹരി വിരുദ്ധ സന്ദേശമൊരുക്കുന്നത്
  • അദ്ദേഹത്തിന്റെ രചനകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
  • ലക്ഷ്യം ലഹരി മുക്ത പഞ്ചാബ്
policeman in punchab writes gazals and poems for drug menace
Author
First Published Jul 16, 2018, 10:09 AM IST

പഞ്ചാബ്: സംസ്ഥാനത്ത് പടർന്നു പിടിക്കുന്ന ലഹരി ഉപഭോ​ഗത്തിനെതിരെ വ്യത്യസ്ത ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ഒരു നിയമപാലകൻ. ജലന്ധറിലെ റാം പാൽ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് തിരക്കേറിയ ഔദ്യോ​ഗിക ജീവിതത്തിനിടയിൽകവിതയ്ക്കും ​ഗസലിനുമായി സമയം മാറ്റി വച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവരുടെ ഒന്നിച്ചുള്ള പരിശ്രമത്തിലൂടെയേ ലഹരി വിരുദ്ധ പരിപാടികൾ നടപ്പിൽ വരുത്താൻ സാധിക്കൂ എന്നാണ് അദ്ദേഹ​ത്തിന്റെ അഭിപ്രായം. ജലന്ധർ ഡെപ്യൂട്ടി കമ്മീഷണർ വരിന്ദർ കുമാർ ശർമ്മയുടെ പേഴ്സണൽ സെക്രട്ടറിയാണ് രാം പാൽ

ലഹരിക്കെതിരെ രാംപാൽ എഴുതിയ മുദ്രാവാക്യങ്ങളും വാചകങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടുതൽ ആളുകൾ ലഹരിക്കെതിരെുള്ള പോരാട്ടങ്ങളിൽ പങ്കാളികളാകേണ്ടതാവശ്യമാണ്. സ്പോർട്സ് പ്രേമി കൂടിയാണ് രാംപാൽ. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ സെമിനാറുകൾ, റാലികൾ എന്നിവ അദ്ദേഹം സൗജന്യമായിട്ടാണ് സംഘടിപ്പിക്കുന്നത്. മയക്കുമരുന്നിനെതിരായ പോരാട്ടങ്ങളിൽ  തന്റെ കലാപരമായ കഴിവുകൾ കൊണ്ട് പങ്കാളിയാകുന്ന രാംപാലിന് ഔദ്യോ​ഗിക തലങ്ങളിൽ നിന്ന് നിരവധി അനുമോ​ദനങ്ങളാണ് ലഭിക്കുന്നത്. രാംപാൽ എഴുതിയ ​ഗാനമാണ് ബോധവത്ക്കരണ സെമിനാറുകളിൽ ഉപയോ​ഗിക്കുന്നത്.

നാടകത്തിനും കവിതയ്ക്കും ​ഗാനത്തിനും ജനമനസ്സുകളെ വേ​ഗത്തിൽ ആകർഷിക്കാൻ സാധിക്കും. ലഹരി വിരുദ്ധ പോരാട്ടങ്ങളിലും ഇവയെല്ലാം ഉപയോ​ഗിക്കാനാണ് ഡെപ്യൂട്ടി കമ്മീഷണർ വരിന്ദർ കുമാർ ശർമ്മയുടെ ആഹ്വാനം. പഞ്ചാബിനെ ലഹരി മുക്ത സംസ്ഥാനമാക്കാനാണ് തങ്ങൾ പ്രയത്നിക്കുന്നതെന്ന് അദ്ദേ​ഹം പറയുന്നു. ഇത് എല്ലാവരുടെയും ധാർമ്മികമായ ഉത്തരവാദിത്വമാണ്. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടികൽ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 

Follow Us:
Download App:
  • android
  • ios