Asianet News MalayalamAsianet News Malayalam

ട്രാക്കിലെ മഴവില്ലഴക്; സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തി ദ്യുതി ചന്ദ്

സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് ദ്യുതി ചന്ദ്. ഭാവിയില്‍ ഒന്നിച്ച് ജീവിക്കാനാണ് തീരുമാനമെന്നും ദ്യുതി ചന്ദ്.

Dutee Chand in same sex relationship
Author
delhi, First Published May 19, 2019, 11:02 AM IST

ദില്ലി: സ്വവര്‍ഗാനുരാഗിയാണെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി ഇന്ത്യന്‍ സ്‌പ്രിന്‍റര്‍ ദ്യുതി ചന്ദ്. ജന്‍മനാടായ ചാക്ക ഗോപാല്‍പൂരില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്നാണ് ദ്യുതിയുടെ വാക്കുകള്‍. എന്നാല്‍ തന്‍റെ പങ്കാളിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഒഡീഷയില്‍ നിന്നുള്ള അത്‌ലറ്റ് തയ്യാറായില്ല. സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് ദ്യുതി ചന്ദ്. 

Dutee Chand in same sex relationship

സ്‌നേഹിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഞാനെന്‍റെ ആത്മസഖിയെ കണ്ടെത്തിക്കഴിഞ്ഞു. പങ്കാളിയെ തെരഞ്ഞെടുക്കാനും അതിനനുസരിച്ച് ജീവിക്കാനുമുള്ള അവകാശവും എല്ലാവര്‍ക്കുമുണ്ട്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി എക്കാലത്തും നിലകൊള്ളുന്ന ആളാണ് താന്‍. ജീവിത പങ്കാളി ആരെന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഇപ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പും ടോക്കിയോ ഒളിംപിക്‌സുമാണ് തന്‍റെ ലക്ഷ്യം. എന്നാല്‍ ഭാവിയില്‍ പങ്കാളിക്കൊപ്പം ജീവിക്കാനാണ് തീരുമാനമെന്നും ദ്യുതി ചന്ദ് പറഞ്ഞു. 

Dutee Chand in same sex relationship

കഴിഞ്ഞ വര്‍ഷം(2018) ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്ററുകളില്‍ രണ്ടാമതെത്തി വെള്ളി മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായ താരമാണ് ദ്യുതി ചന്ദ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ 200 മീറ്ററില്‍ ഒരു മെഡല്‍ നേടുന്നത്. പതിനാറ് വര്‍ഷത്തിനിടെ 200 മീറ്റര്‍ വെള്ളി നേടുന്നതും ആദ്യം. ഇനി ദ്യുതിയുടെ മുന്നിലുള്ളത് ലോക ചാമ്പ്യന്‍ഷിപ്പും 2020ലെ ടോക്കിയോ ഒളിംപിക്‌സും. ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ പവര്‍ ഹൗസ് എന്നാണ് ദ്യുതിക്കുള്ള വിശേഷണം.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Follow Us:
Download App:
  • android
  • ios