Asianet News MalayalamAsianet News Malayalam

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വിമാന സമയക്രമത്തില്‍ മാറ്റം; പ്രധാന അറിയിപ്പ് നൽകി എയര്‍ ഇന്ത്യ എക്സ്പ്രസ്

അടുത്ത മാസം നാല് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തില്‍ വരികയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. 

Air India Express announced change in timings of muscat kannur flight
Author
First Published Mar 18, 2024, 5:51 PM IST

മസ്കറ്റ്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ സമയക്രമത്തില്‍ മാറ്റം. മസ്കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിന്‍റെ സമയത്തിലാണ് മാറ്റം വരിക. 

മസ്കറ്റില്‍ നിന്ന് രാവിലെ 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും പുലര്‍ച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം രാവിലെ 6.35ന് മസ്കറ്റിലെത്തും. അടുത്ത മാസം നാല് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തില്‍ വരികയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. 

Read Also -  പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; പുതിയ സര്‍വീസിന് തുടക്കം, ആഴ്ചയിൽ എല്ലാ ദിവസവും സര്‍വീസുമായി എയര്‍ലൈൻ

ഇത് പൊളിക്കും, നാല് നിരക്കുകൾ, നാല് കാറ്റഗറികൾ; ഉയരെ പറക്കാം, പുതിയ തീരുമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദില്ലി: പുതിയ ഫാമിലി ഫെയര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ നാല് നിരക്കുകളില്‍ പറക്കാം. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യു, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിങ്ങനെ നാല് കാറ്റഗറികളിലായാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

ക്യാബിന്‍ ബാഗേജ് മാത്രമുള്ള യാത്രാ നിരക്കുകളാണ് എക്സ്പ്രസ് ലൈറ്റിന് കീഴില്‍ വരുന്നത്. 15 കിലോ ചെക്ക് ഇന്‍ ബാഗേജോട് കൂടിയ യാത്രകള്‍ക്കുള്ള നിരക്കുകള്‍ എക്സ്പ്രസ് വാല്യു കാറ്റഗറിയിലും വരുന്നു. ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ്, ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകള്‍ ഉള്‍പ്പെടുന്ന എക്സ്പ്രസ് ബിസ് എന്നിവയാണ് നാല് കാറ്റഗറികള്‍. 

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ വിമാനങ്ങളിലാണ് എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ എല്ലാ ബോയിങ് 737-8 എയര്‍ക്രാഫ്റ്റുകളിലും എക്സ്പ്രസ് ബിസ് നിരക്കുകള്‍ ലഭ്യമാണ്. വിമാനനിര വിപുലമാക്കുന്നതിന്റെ ഭാഗമായി നാല് പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്. എക്‌സ്പ്രസ് ബിസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആഭ്യന്തര യാത്രകളില്‍ 25 കിലോയുടെയും രാജ്യാന്തര യാത്രയില്‍ 40 കിലോയുടെയും വര്‍ധിപ്പിച്ച ബാഗേജ് അവലന്‍സുകളും ലഭിക്കും. കൂടുതല്‍ ലെഗ്‌റൂമോടു കൂടിയ ബിസിനസ് ക്ലാസ് സീറ്റിങ്ങും എക്‌സ്പ്രസ് എഹഡ് മുന്‍ഗണനാ സേവനങ്ങളും സൗജന്യ ഗൊര്‍മേര്‍ ഭക്ഷണവും എക്‌സ്പ്രസ് ബിസിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ലഭിക്കുന്നതാണ്. airindiaexpress.com, എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios