Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു

മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

malayali expat died in saudi arabia
Author
First Published Apr 19, 2024, 11:17 AM IST

റിയാദ്: ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ഡിനു പ്രദീപ് (42) റിയാദ് നസ്രിയയിലുള്ള താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. അൽ യസ്‌റ കോൺട്രാക്ടിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. അവലൂക്കുന്ന് ഐക്യഭാരതം മട്ടത്തുപറമ്പിൽ പരേതനായ പ്രദീപിന്റെയും കുസുമലതയുടെയും മകനാണ്.

ഭാര്യ: സുനിത, മക്കൾ: നന്ദന, വൃന്ദ, അമൃത (വിദ്യാർഥികൾ). മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ധീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. 

Read Also - യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് വിശദമാക്കി കാലാവസ്ഥാ വിഭാഗം

ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുടെ അടുത്തെത്തിയ പ്രവാസി മലയാളി മരിച്ചു

റിയാദ്: ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ ജിദ്ദയിലെത്തിയ മലയാളി മരിച്ചു. തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ അൽബാഹയിൽ ജോലി ചെയ്യുന്ന മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ധീൻ (46) ആണ് ജിദ്ദയിൽ മരിച്ചത്. നഖ്‌ൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനി ജീവനക്കാരനായ ഇദ്ദേഹം ജിദ്ദയിലെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പെരുന്നാൾ ആഘോഷിക്കാനെത്തിയതായിരുന്നു. 

വെള്ളിയാഴ്ച്ച രാത്രി അൽബാഹയിലേക്ക് തിരിച്ചുപോകാനായി വാഹനം കയറുന്ന സ്ഥലത്ത് എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു. പിന്നീട് മൃതദേഹം ആംബുലൻസിൽ ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചു. 18 വർഷത്തോളമായി ഇദ്ദേഹം അൽബാഹയിൽ പ്രവാസിയായിരുന്നു. പരേതരായ കുഞ്ഞിമുഹമ്മദ്, ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ - സീനത്ത്, മക്കൾ - ഹെന്ന (ഏഴ്), ഹനാൻ (12), സഹോദരങ്ങൾ - അക്ബർ, മുഹമ്മദ് റാഫി, സഹോദരിമാർ: മുംതാസ്, നുസ്‌റത്ത് ബീഗം, നുസൈബത്ത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios