Asianet News MalayalamAsianet News Malayalam

15 വർഷമായി സൗദിയിൽ; അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി മരിച്ചു

15 വർഷമായി സൗദിയിൽ പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

malayali man died at workplace in saudi arabia
Author
First Published Apr 19, 2024, 2:42 PM IST

റിയാദ്: സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് കോഴിക്കോട് സ്വദേശി മരിച്ചു. മുക്കം മരഞ്ചാട്ടിയിൽ സ്വദേശി ഹനീഫ പുതിയാട്ടുകുണ്ടിൽ (54) ആണ് മരിച്ചത്. 

തെക്കൻ സൗദിയായ അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്ത് ഹരമ്പ്രം എന്ന പ്രദേശത്തെ ജോലിസ്ഥലത്ത് വെച്ചായിരുന്നു മരണം. സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ ഇദ്ദേഹം കടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

15 വർഷമായി സൗദിയിൽ പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം അവസാനമായി അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെയാണ് അവിചാരിത മരണം. മാതാവ്: കുഞ്ഞാമിന, ഭാര്യ: ആമിന, മക്കൾ: സഹീർ, ഷഹല ഷാബിർ, ഷാനിഫ്, മരുമക്കൾ: സലീം (സൗദി), നാജിയ. മരണാന്തര തുടർ നടപടികൾക്കായി മേഖലയിലെ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

Read Also - ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ

പ്രവാസിയായ മകളെയും മരുമകനെയും സന്ദർശിക്കാൻ സൗദിയിലെത്തിയ പിതാവ് മരിച്ചു 

റിയാദ്: ഉംറ വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. കൊല്ലം കടയ്ക്കൽ, മടത്തറ വളവിൽ വീട്ടിൽ ജമാൽ മുഹമ്മദ്‌ മകൻ ഷംസുദീൻ (69) ആണ് റിയാദിൽ മരിച്ചു. റിയാദിലുള്ള മകളുടെയും ഭർത്താവിന്റെയും അടുത്തു മാർച്ച് 12നാണ് എത്തിയത്. 

വൃക്ക രോഗിയായ അദ്ദേഹത്തിന് ഈ മാസം 12നാണ് സുഖമില്ലാതായത്. തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം നസീമിലെ ഹയ്യിൽ സലാം മഖ്ബറയിൽ ഖബറടക്കി. ഭാര്യ: ഷാഹിദ ബീവി (പരേത), മക്കൾ: സനൂജ (റിയാദ്), സനോബർ ഷാ (ദുബൈ), സാജർ ഷാ (കുവൈത്ത്), മരുമക്കൾ: സക്കീർ ഹുസൈൻ, അൽഫിയ സനോബർ, തസ്ലീമ സാജർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios