ആ കാര്യത്തിൽ ദുൽഖറും ഫഹദും എന്നെ ഞെട്ടിച്ചു, കാശിന് വേണ്ടി ഞാൻ പടം ചെയ്യുന്നില്ല: ചാക്കോച്ചൻ

കാശിന് വേണ്ടിയിട്ട് നമ്മൾ പടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. സിനിമ നന്നാകുകയാണെങ്കിൽ അതെല്ലാം പുറകെ വരുമെന്നും കുഞ്ചാക്കോ. 

actor kunchacko boban about other language movies Chaver nrn
Author
First Published Sep 13, 2023, 10:11 PM IST

ലയാളത്തിന്റെ എക്കാലത്തെയും ക്യൂട്ട്, സ്റ്റൈലിഷ് ആക്ടർ ആണ് കുഞ്ചാക്കോ ബോബൻ. രണ്ടര പതിറ്റാണ്ടോളം നീണ്ട തന്റെ അഭിനയ സപര്യയിൽ നിരവധി കഥാപാത്രങ്ങളാണ് കുഞ്ചാക്കോ മലയാളികൾക്ക് സമ്മാനിച്ചത്. ഒരു കാലത്ത് ചോക്ലേറ്റ് ഹീറോ പരിവേഷം ആയിരുന്നു കുഞ്ചാക്കോയ്ക്ക്. എന്നാൽ ഇന്ന് കഥ വേറെയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഓരോ നിമിഷവും അമ്പരപ്പിച്ച് കൊണ്ടേയിരിക്കയാണ് അദ്ദേഹം. നായാട്ട്, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങൾ മാത്രം.

നായാട്ട് പോലുള്ള സിനിമകളിലെ അഭിനയം കു‍ഞ്ചാക്കോയെ ലോകമെമ്പാടുമായി ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. ആ സമയത്തൊക്കെ മറ്റ് ഭാഷകളിൽ നിന്നും സിനിമകൾ വന്നതിനെ കുറിച്ചും എന്തുകൊണ്ട് അവ വേണ്ടെന്ന് വച്ചു എന്നതിനെ പറ്റിയും തുറന്നു പറയുകയാണ് കുഞ്ചാക്കോ. 

മറ്റ് ഭാഷാ ചിത്രങ്ങൾ വേണ്ടെന്ന് വച്ചോ ? കാരണമെന്ത് ? 

ചില വെബ് സീരിസുകളും സിനിമകളും ഒഴിവാക്കിയിട്ടുണ്ട്. അതിന് പ്രധാനപ്പെട്ട കാരണം, മലയാളത്തിൽ അത്രയധികം എക്സൈറ്റിം​ഗ് ആയിട്ടുള്ള, സ്വപ്നം കണ്ടിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും കിട്ടുന്നുണ്ട് എന്നുള്ളതാണ്. അത്തരത്തിലുള്ള മലയാള സിനിമകൾ ഉണ്ടായത് കൊണ്ടാണ് ഇതര ഭാഷകളിലും ഇന്ത്യയൊട്ടാകെയും പ്രൊജക്ട് ചെയ്യപ്പെട്ടത്. ഒടിടി വന്നതിന് ശേഷം മലയാള സിനിമയ്ക്ക് ക്വാളിറ്റിയുള്ള ഒരു വെറൈറ്റി ഉണ്ടായിട്ടുണ്ട്. മറ്റ് ഭാഷകൾക്ക് അത്രത്തോളം അവകാശപ്പെടാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. അത്രയും ക്വാളിറ്റി ക്രിയേഷൻ ആണ് നമ്മൾ ആളുകൾക്ക് കൊടുക്കുന്നത്. അങ്ങനെ കൊടുക്കാൻ സാധിക്കുന്നെങ്കിൽ നമ്മൾ അത്യാവശ്യം മിടുക്കന്മാർ തന്നെയാണ്. ആ മിടുക്കന്മാരുടെ കൂടെ വർക്ക് ചെയ്യാനാണ് എനിക്ക് കൂടുതലും ആ​ഗ്രഹം.

എക്സൈറ്റഡ് ആയിട്ടുള്ള കഥകൾ ഇതര ഭാഷകളിൽ നിന്നും വരികയാണെങ്കിൽ അതിനോട് എനിക്ക് നീതിപുലർത്താൻ സാധിക്കുക ആണെങ്കിൽ ഉറപ്പായും ചെയ്യും. ഭാഷ എന്നത് ഒരു തടസമേ അല്ലാതെ ആയിരിക്കുകയാണ് ഇപ്പോള്‍. ദുൽഖറും ഫഹദും ഒക്കെ മറ്റ് ഭാഷകൾ കൈകാര്യം ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. പതുക്കെ പതുക്കെ അതെന്തായാലും ട്രൈ ചെയ്യണം. കാശിന് വേണ്ടിയിട്ട് നമ്മൾ പടം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. സിനിമ നന്നാകുകയാണെങ്കിൽ അതെല്ലാം പുറകെ വരും. 

കേന്ദ്രകഥാപാത്രങ്ങളായി ഭാവന, ഹണി റോസ്, ഉർവശി; 'റാണി' തിയറ്ററുകളിലേക്ക്

ചാവേര്‍ ഒരിക്കലും രക്തച്ചൊരിച്ചല്‍ ആഘോഷിക്കുന്ന തരത്തില്‍ ആയിരിക്കില്ല എന്ന് കുഞ്ചാക്കോ ബോബൻ. അഭിമുഖം

Follow Us:
Download App:
  • android
  • ios