Asianet News MalayalamAsianet News Malayalam

കേന്ദ്രകഥാപാത്രങ്ങളായി ഭാവന, ഹണി റോസ്, ഉർവശി; 'റാണി' തിയറ്ററുകളിലേക്ക്

ശങ്കർ രാമകൃഷ്ണൻ 'പതിനെട്ടാംപടി' എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രം.

rani movie release in september 21 bhavana, honey rose, urvashi nrn
Author
First Published Sep 13, 2023, 9:35 PM IST

തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ 'പതിനെട്ടാംപടി' എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് 'റാണി'. ഒരു വലിയ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഭാവന, ഹണി റോസ്, ഉർവശി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്യോഗജനകമായ കഥ പറയുന്നു.

മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലെറിനു ലഭിച്ചത്.  ഈ മാസം 21നു ' റാണി ' തീയേറ്ററുകളിൽ എത്തും. ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. മാജിക്ക് വെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

'മമ്മൂട്ടി ആദ്യമായി പുണ്യാളനെന്ന് വിളിക്കുമ്പോൾ ഉമ്മൻ‌ ചാണ്ടി ആരോപണങ്ങളുടെ പടുകുഴിയിൽ ആയിരുന്നു'

ചായായാഗ്രഹൻ : വിനായക് ഗോപാൽ, എഡിറ്റർ: അപ്പു ഭട്ടതിരി, സംഗീതം/വരികൾ: മേന മേലത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : വിജയ ലക്ഷ്മി വെങ്കട്ടരാമൻ / ഉണ്ണികൃഷ്ണൻ രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു ഗംഗാധരൻ, പശ്ചാത്തല സംഗീതം: ജോനാഥൻ ബ്രൂസ്, പ്രൊഡക്‌ഷൻ ഡിസൈൻ : അരുൺ വെഞ്ഞാറമൂട്, മേക്കപ്പ്:രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ്:  ഇന്ദ്രൻസ് ജയൻ, ആക്‌ഷൻ സുപ്രീം സുന്ദർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

അതേസമയം, റേച്ചല്‍ എന്ന ചിത്രമാണ് ഹണി റോസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഹെറര്‍ ത്രില്ലര്‍ ഗണത്തില്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios