Asianet News MalayalamAsianet News Malayalam

അയ്യോ..ഇത് യഥാർത്ഥ മുഖമോ? ഐശ്വര്യ റായിയുടെ ഫോട്ടോ കണ്ട് ഞെട്ടിത്തരിച്ച് ബോളിവു‍ഡ്, സത്യാവസ്ഥ എന്ത് ?

മനുഷ്യരായാൽ പ്രായമാകും എന്നാണ് ചില കമന്‍റുകള്‍. 

actress Aishwarya Rai Bachchan edited old age photo goes viral nrn
Author
First Published Mar 4, 2024, 9:20 PM IST

ബോളിവുഡിന്റെ താരസുന്ദരിമാരിൽ ഒന്നാം സ്ഥാനത്തുള്ള ആളാണ് ഐശ്വര്യ റായ്. താരത്തിന്റെ സൗന്ദര്യം ഇന്നും പെൺകുട്ടികൾക്ക് ഒരാവേശമാണ്. കഴിഞ്ഞ ഇരുപത്തി അഞ്ചോളം വർഷമായി സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ലോക സുന്ദരിപ്പട്ടം നേടിയ ആളാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഐശ്വര്യയുടേതായി വരുന്ന വാർത്തകളും ഫോട്ടോകളും വീഡിയോകളും ഞൊടിയിട കൊണ്ട് വൈറൽ ആകാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ഐശ്വര്യ റായിയുടെ യഥാർത്ഥ മുഖം ആണിതെന്ന തരത്തിലാണ് പ്രചാരണം. പ്രായാധിക്യത്തിന്റെ ചുളുവുകൾ മുഖത്ത് പ്രകടമാണ്. ഫോട്ടോ കണ്ട് അമ്പരന്ന് നിരവധി പേരാണ് ഇതാണോ ഐശ്വര്യയുടെ യഥാർത്ഥ മുഖം എന്ന് ചോ​ദിച്ച് രം​ഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ഇത് ഒറിജിനൽ ഫോട്ടോ അല്ല. ഒന്നോ രണ്ടോ വർഷം മുൻപ് ഐശ്വര്യ പങ്കെടുത്തൊരു പരിപാടിയിലെ ഫോട്ടോയാണിത്. എഡിറ്റ് ചെയ്ത് താരത്തിന്റെ മുഖം മാറ്റിയിരിക്കുന്നതാണ്. 

actress Aishwarya Rai Bachchan edited old age photo goes viral nrn

അതേസമയം, എഡിറ്റഡ് ഫോട്ടോ കണ്ട് നിരധി പേരാണ് വിമർശനമുന്നയിക്കുന്നത്. "എന്ത് വിഡ്ഢിത്തമാണിത്.  ലൈക്കുകൾക്ക് വേണ്ടിയുള്ള ചീപ്പ് ട്രിക്, എന്തിനാ നിങ്ങളൊക്കെ ഇത്ര ക്രൂരത കാണിക്കുന്നത്, അവരെ ഒന്ന വെറുതെ വീടൂ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

എന്നാൽ ഇത് എഡിറ്റ് ഫോട്ടോ ആണെന്ന് മനസിലാകാത്തവരും കമന്റ് ചെയ്യുന്നുണ്ട്. മനുഷ്യരായാൽ പ്രായമാകും എന്നാണ് ഇവർ പറയുന്നത്. അതേസമയം, ഇതാദ്യമായല്ല ഐശ്വര്യ റായിയുടെ ഫോട്ടോകള്‍ ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം മെയ്യില്‍ താരത്തിന്‍റെ ഒരു ക്ലോസപ് ഫോട്ടോ പുറത്തുവന്നിരുന്നു. അന്നും ഈ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. 

സുമ്മാ നടിപ്പ് താ..; മമ്മൂട്ടിയുടെ അഭിനയം കണ്ട് പേടിച്ച് ക്യാമറാ മാൻ, പിന്നീട് നടന്നത്- വീഡിയോ

'പൊന്നിയിൻ സെല്‍വൻ' ഫ്രാഞ്ചൈസിയില്‍ ആണ് ഐശ്വര്യ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രത്തിലെ താരത്തിന്‍റെ കഥാപാത്രവും ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നത്തിന്‍റെ തന്നെ 'ഇരുവര്‍' എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയില്‍ എത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios