കണ്ണൂർ സ്ക്വാഡ‍ിന്റെ മൂന്നാമത്തെ ബിടിഎസ് വീഡിയോ.

മ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിച്ച ഇൻവെസ്റ്റ​ഗേഷൻ ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. 2023ൽ റിലീസ് ചെയ്ത ചിതം നവാ​ഗതനായ റോബി വർ​ഗീസ് ആയിരുന്നു സംവിധാനം ചെയ്തത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം കഴിഞ്ഞ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നുകൂടി ആയിരുന്നു. കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്ത് മാസങ്ങൾ കഴിയുമ്പോൾ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. 

കണ്ണൂർ സ്ക്വാഡ‍ിന്റെ മൂന്നാമത്തെ ബിടിഎസ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ നിർണായ രം​ഗങ്ങളുടെ ഷൂട്ടിങ്ങും ആർട്ട് വർക്കും ചില രസകരമായ സംഭവങ്ങളും കോർത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ക്ലൈമാക്സ് ഷൂട്ടിൽ മമ്മൂട്ടിയുടെ അഭിനയം കണ്ട് പേടിച്ച ക്യാമാറാമാന്റെ സീൻ ആണ് വീഡിയോയിൽ ഹൈലൈറ്റ്. ശേഷം ഇദ്ദേഹത്തെ സമാധാനിപ്പിക്കുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാം. 

2023 സെപ്റ്റംബര്‍ 28നാണ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 100 കോടി ബിസിനസ് നേടിയെന്നാണ് കണക്കുകള്‍. ആകെ കളക്ഷന്‍ 80 കോടിയിലേറും ആണ്. മമ്മൂട്ടിയ്ക്ക് ഒപ്പം റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ തുടങ്ങിയ വലിയ താരനിരയും ഇതര സംസ്ഥാന അഭിനേതാക്കളും അണിനിരന്നിരുന്നു. 2023ലെ മികച്ച ചിത്രങ്ങളി‍ല്‍ ഒന്നു കൂടിയാണ് കണ്ണൂര്‍ സ്ക്വാഡ്. 

2018ന് 176 കോടി! മോഹൻലാൽ സിനിമകൾ വഴി മാറുമോ? കളക്ഷനിൽ അത്യപൂർവ്വ നേട്ടത്തിന് മഞ്ഞുമ്മൽ ബോയ്സ്

അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ആഗോള തലത്തില്‍ 55 കോടി ചിത്രം ഇതിനകം പിന്നിട്ടു കഴിഞ്ഞു. ടര്‍ബോ എന്ന ചിത്രത്തിനാണ് പാക്കപ് ആയത്. വൈശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ് ആണ്. ബസൂക്ക എന്ന ഡിനോ ഡെന്നിസ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.