Asianet News MalayalamAsianet News Malayalam

'ഭര്‍ത്താവിന്‍റെ പടമെല്ലാം നിരത്തിപ്പൊട്ടി': കഷ്ടകാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് റാണി മുഖര്‍ജി

യാഷ് രാജ് ഫിലിംസിന്‍റെ ഇപ്പോഴത്തെ മേധാവിയാണ് ആദിത്യ ചോപ്ര. ബോളിവുഡിലെ വിലയേറിയ നിര്‍മ്മാതാവ് ആയിട്ടും പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത ഒരാളാണ് ആദിത്യ ചോപ്ര. 

rani mukherjee about continuous flops in yash raj films and her husband aditya chopra vvk
Author
First Published Mar 6, 2024, 11:05 AM IST

മുംബൈ: ബോളിവുഡിലെ പ്രിയ നടിയാണ് റാണി മുഖര്‍ജി. വിവാഹത്തിനും കുടുംബ കാര്യങ്ങള്‍ക്കിടയിലും വലിയൊരു ഇടവേളയെടുത്ത താരം എന്നാല്‍ ഇപ്പോള്‍ വീണ്ടും സിനിമ രംഗത്ത് സജീവമാണ്. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വെയാണ് താരത്തിന്‍റെ അവസാനം അഭിനയിച്ച ചിത്രം. ഈ ചിത്രം അത്യവശ്യം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ് റാണി മുഖര്‍ജിയുടെ ഭര്‍ത്താവ്.

യാഷ് രാജ് ഫിലിംസിന്‍റെ ഇപ്പോഴത്തെ മേധാവിയാണ് ആദിത്യ ചോപ്ര. ബോളിവുഡിലെ വിലയേറിയ നിര്‍മ്മാതാവ് ആയിട്ടും പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത ഒരാളാണ് ആദിത്യ ചോപ്ര. ആദിയെന്ന് വിളിക്കുന്ന തന്‍റെ ഭര്‍ത്താവ് കൊവിഡിന് ശേഷം സിനിമ രംഗത്ത് അനുഭവിച്ച കഷ്ടപ്പാടും അത് മറികടന്നതും സംബന്ധിച്ച് വ്യക്തമാക്കുകയാണ് ഇപ്പോള്‍ റാണി മുഖര്‍ജി. 

എഫ്.ഐ.സി.സി.ഐ ഫ്രൈയിംസ് 2024 എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് കൊവിഡ് കാലത്തിന് ശേഷം പ്രേക്ഷകരുടെ കാഴ്ച ശീലങ്ങള്‍ മാറിയത് സംബന്ധിച്ചും. അത് തന്‍റെ നിര്‍മ്മാതാവായ ഭര്‍ത്താവിനെ എങ്ങനെ പ്രതിസന്ധിയിലാക്കിയെന്നും എങ്ങനെ കരകയറിയെന്നും റാണി പറഞ്ഞത്. 

“ആദി വലിയ സിനിമകൾ എടുത്ത് അവയുടെ റിലീസ് ആലോചിക്കുന്ന സമയത്താണ് കൊവിഡ് വന്ന് എല്ലാം സ്തംഭിച്ചത്. അന്ന് നിര്‍മ്മാണ ചിലവ് താങ്ങാന്‍ പറ്റാതെ ഒടിടി റിലീസ് ചെയ്യാൻ സിനിമാ നിർമ്മാതാക്കൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു. എന്നാല്‍ എന്‍റെ ഭര്‍ത്താവ് വളരെ ശാന്തനായിരുന്നു.  പ്രേക്ഷകർക്ക് ആസ്വദിക്കാൻ വേണ്ടിയാണ് ഞങ്ങൾ തീയേറ്ററുകൾക്കായി ഈ സിനിമകൾ നിർമ്മിച്ചത്, അതിനാൽ ഞാൻ അവ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും അദ്ദേഹത്തിന് വലിയ പണം വാഗ്ദാനം ചെയ്യപ്പെട്ടു പക്ഷേ അദ്ദേഹം ധൈര്യത്തോടെ തീയറ്ററുകള്‍ തുറക്കുന്നത് കാത്തിരിക്കാൻ തീരുമാനിച്ചു. അങ്ങനെ പിന്നീട് കാത്തിരുന്നു സിനിമകൾ ഇറങ്ങിയപ്പോൾ തുടര്‍ച്ചയായി പരാജയമായിരുന്നു.  മഹാമാരിക്ക് ശേഷം ആളുകള്‍ സിനിമ കാണുന്ന രീതിയും ഒറ്റരാത്രികൊണ്ട് മാറിയപോലെയായി" - റാണി പറഞ്ഞു.

പക്ഷെ ഈ പ്രതിസന്ധിയിലും ആദിത്യ ചോപ്ര തന്‍റെ ബോധ്യത്തിൽ ഉറച്ചുനിന്നു. പിന്നീട് ഷാരൂഖ് ഖാൻ നായകനായ പഠാൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ബ്ലോക്ക്ബസ്റ്റർ ആകുകയും ചെയ്തപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ ശരിയായത്. 

"അദ്ദേഹത്തിന്‍റെ കൊവിഡ് കാലത്തിന് ശേഷം വന്ന എല്ലാ സിനിമകളും ബോക്സോഫീസിൽ പരാജയപ്പെട്ടു. അത് വലിയ കോമേഷ്യല്‍ തിരിച്ചടിയായതിനാൽ എല്ലാവരും സങ്കടത്തിലായി. ആദി കൂടെ ഉണ്ടെന്ന ധൈര്യവും. ദൈവികമായ ഇടപെടൽ സംഭവിക്കുമെന്ന വിശ്വാസവുമാണ് ഞങ്ങളെ നയിച്ചത്.  പഠാന്‍ സംഭവിക്കുന്നത് വരെ ഞങ്ങൾക്ക് ഒന്നും ശരിയായിരുന്നില്ല. ആ ഒറ്റ സിനിമ യാഷ് രാജ് സിനിമകളുടെ ജാതകം മാറ്റിമറിച്ചു. ദൈവം നൽകുമ്പോൾ, അത് നിറകൈയ്യായി നല്‍കുന്നു. ദൈവം നിങ്ങളുടെ ധൈര്യം പരീക്ഷിക്കുന്നു. ആദിക്ക് ആ ധൈര്യം ഉണ്ടായിരുന്നു, ഞാൻ അതിനെ സല്യൂട്ട് ചെയ്യുന്നു" - റാണി പറഞ്ഞു. 

ദിലീപിന്‍റെ ‘തങ്കമണി’ സിനിമ വിലക്കണമെന്ന ഹർജിയിൽ രഹസ്യ വാദം കേട്ട് ഹൈക്കോടതി

സവര്‍ക്കറുടെ റോളില്‍ രണ്‍ദീപ് ഹൂദ; 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' ട്രെയിലർ


 

Latest Videos
Follow Us:
Download App:
  • android
  • ios