ചിത്രം മാർച്ച് 22ന് റിലീസ് ചെയ്യും.  

സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വി ഡി സവര്‍ക്കറുടെ ജീവിതം ആണ് ചിത്രത്തിന്റെ പ്രമേയം. പ്രഖ്യാപനം മുതൽ ഏറെ ചർച്ചകൾക്ക് വഴിവച്ച ചിത്രം മാർച്ച് 22ന് റിലീസ് ചെയ്യും. രണ്‍ദീപ് ഹൂദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

അതേസമയം, സിനിമ ഒരിക്കലും പ്രൊപ്പഗണ്ട അല്ലെന്ന് മുൻപ് രൺദീപ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. സവർക്കർക്ക് എതിരെ നിലനിൽക്കുന്ന പല പ്രചാരണങ്ങളെയും തകർക്കുന്നതാകും ചിത്രമെന്നും രൺദിപ് ഹൂദ പറഞ്ഞിരുന്നു. 

സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവരാണ് സഹനിർമ്മാണം. രൺദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് വീർ സവർക്കറിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം ഹിന്ദി, മറാത്തി എന്നീ രണ്ട് ഭാഷകളിൽ റിലീസ് ചെയ്യും.

Swatantrya Veer Savarkar | Trailer | 22nd March | Randeep Hooda | Ankita Lokhande | Amit Sial

 രചന ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂദ, ഛായാഗ്രഹണം അര്‍വിന്ദ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈന്‍ നിലേഷ് വാഗ്, എഡിറ്റിംഗ് രാജേഷ് പാണ്ഡേ, പശ്ചാത്തല സംഗീതം മത്തിയാസ് ഡ്യുപ്ലെസ്സി, സൗണ്ട് ഡിസൈന്‍ ഗണേഷ് ഗംഗാധരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രൂപേഷ് അഭിമന്യു മാലി, വസ്ത്രാലങ്കാരം സച്ചിന്‍ ലൊവലേക്കര്‍, കാസ്റ്റിംഗ് പരാഗ് മെഹ്ത, മേക്കപ്പ് ഡിസൈന്‍ രേണുക പിള്ള, പബ്ലിസിറ്റി പറുള്‍ ഗൊസെയ്ന്‍, വിഎഫ്എക്സ് വൈറ്റ് ആപ്പിള്‍ സ്റ്റുഡിയോ, ഡിഐ പ്രൈം ഫോക്കസ്, കളറിസ്റ്റ് ആന്‍ഡ്രിയാസ് ബ്രൂക്കല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്റ്റുഡിയോ ഉനൂസ് എന്നിവരാണ് മറ്റ് അണയറ പ്രവർത്തകർ. 

38 വർഷങ്ങൾ, എണ്ണിയെണ്ണി പകരം ചോദിക്കാൻ അവരെത്തുന്നു; ദിലീപിന്റെ 'തങ്കമണി' എത്താൻ ഇനി രണ്ട് ദിനം