ഏപ്രിൽ 11ന് ആയിരുന്നു ആവേശം റിലീസ് ചെയ്തത്.

പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയ്ക്ക് മറ്റൊരു സീൻ മാറ്റൽ ചിത്രം ആയിരുന്നു ആവേശം. ഫഹദ് ഫാസിൽ രം​ഗൻ എന്ന കഥാപാത്രമായി സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകർ ഒന്നാകെ ഏറ്റെടുത്തു. ബോക്സ് ഓഫീസിലും കസറി കയറി. തിയറ്റർ റൺ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം ആവേശം ഒടിടിയിൽ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചില വിവാദങ്ങളും ഉയർന്ന് വരുന്നുണ്ട്. 

തിയറ്ററിൽ വൻ കയ്യടി നേടിയ ആവേശത്തിലെ ഇന്റർവെൽ സമയത്തെ ഡയലോ​ഗിനെ ചുറ്റിപ്പറ്റിയാണ് ആരോപണം ഉയർന്നിരിക്കുന്നത്. മലയാളത്തിലും തെലുങ്കിലും രം​ഗൻ പറയുന്ന വാണിം​ഗ് സംഭാഷണം ഹിന്ദിയിലും പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ രം​ഗന്റെ വലംകൈ ആയ അമ്പാൻ ഹിന്ദി വേണ്ടണ്ണാ എന്ന് പറഞ്ഞ് ഒഴിവാക്കുന്നുണ്ട്. ഇതേപോലെ ഹിന്ദി പറയാൻ വന്നിട്ട് രം​ഗൻ മാറുന്ന മറ്റൊരു സീനും ഉണ്ട്. ഇതാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. 

Scroll to load tweet…

"ഹിന്ദി വേണ്ടേ? അത് ആവശ്യമില്ല. പുതിയ മലയാളം സിനിമ ഡയലോഗാണ് ഇത്. റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയെ ബഹുമാനിച്ചൂടെ”, എന്നാണ് ഒരാളുടെ ട്വീറ്റ്. ഇതിന് ശ്രദ്ധയിൽപ്പെട്ട മലയാളികൾ കമന്റ് ബോക്സിൽ ചുട്ടമറുപടിയുമായി എത്തുകയും ചെയ്തു. "സിനിമയ്ക്ക് അത് ആവശ്യമുള്ള ഡയലോഗ് ആണ്. ആതാദ്യം മനസിലാക്കൂ. കുത്തിത്തിരുപ് ഉണ്ടാക്കാതെ മാറി ഇരുന്നൂടെ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

'എനിക്കൊരു രസം..'; ബിഗ് ബോസിലേക്ക് വീണ്ടും വരാനുള്ള കാരണം പറഞ്ഞ് സാബു, ഒപ്പം ഉപദേശവും

അതേസമയം, ഒടിടിയിൽ എത്തിയ ആവേശത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏപ്രിൽ 11ന് ആയിരുന്നു ആവേശം റിലീസ് ചെയ്തത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും ലഭിച്ചത്. ജിത്തു മാധവൻ ആണ് സംവിധാനം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..