Asianet News MalayalamAsianet News Malayalam

ഉയർന്ന തുകയുടെ ലോൺ വാഗ്ദാനം, നിരസിച്ചതോടെ യുവാവിന്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു! വീണ്ടും ലോൺ ആപ്പ് കെണി

ഒന്നിലധികം തവണ അനിൽ ലോൺ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഉയർന്ന തുകയുടെ ഓഫർ നിരസിച്ചപ്പോഴാണ് മാഫിയ സംഘം പകപോക്കൽ തുടങ്ങിയത്. 

morphed picture of the young man was circulated after he was refused a loan offering high amount apn
Author
First Published Sep 26, 2023, 9:52 AM IST

പത്തനംതിട്ട : സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ ലോൺ ആപ്പിന്റെ വായ്പാ കെണി. ഉയർന്ന തുകയുടെ ലോൺ എടുക്കാനാവശ്യപ്പെട്ടുള്ള ലോൺ ആപ്പിന്റെ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഓൺലൈൻ ലോൺആപ്പ് മാഫിയ സംഘം  സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തിരുവല്ല തുകലശ്ശേരി സ്വദേശി എസ്. അനിൽ കുമാർ ആണ് ഓൺലൈൻ വായ്പ കെണിയിൽ കുടുങ്ങിയത്. ഒന്നിലധികം തവണ അനിൽ ലോൺ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഉയർന്ന തുകയുടെ ഓഫർ നിരസിച്ചപ്പോഴാണ് മാഫിയ സംഘം പകപോക്കൽ തുടങ്ങിയത്. അനിൽ കുമാർ പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചു. 

ഏഴ് ദിവസത്തേക്ക് ലോൺ, കഴുത്തറപ്പൻ പലിശ; അത്യാവശ്യത്തിന് എടുത്ത് പോയാല്‍ കാത്തിരിക്കുന്നത് വൻ പണി!

Asianet News Live

 

Follow Us:
Download App:
  • android
  • ios