Asianet News MalayalamAsianet News Malayalam

10,000 വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഗുഹാമുഖം കണ്ടെത്തി


വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അഗ്നിപർവ്വത ഗർത്തങ്ങള്‍ നിറഞ്ഞ വിശാലമായ ബസാൾട്ട് സമതലമായ ഹരത് ഖൈബറിന് താഴെയുള്ള പുരാതന ഗുഹകളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 

human used cave face has been discovered in Saudi Arabia 10000 years ago
Author
First Published Apr 19, 2024, 12:53 PM IST


ന്ന് മരുഭൂമിയായി കിടക്കുന്ന അറേബ്യൻ പെനിൻസുല ഒരു കാലത്ത് നിത്യഹരിതമായിരുന്നെന്ന് തെളിയിക്കുന്ന മറ്റൊരു തെളിവ് കൂടി കണ്ടെത്തി. ഏതാണ്ട് 10,000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യര്‍ ഉപയോഗിച്ചിരുന്നെന്ന് കരുതപ്പെടുന്ന ഒരു ഗുഹയുടെ കണ്ടെത്താലാണ് പുരാതന അറേബ്യന്‍ പരിസ്ഥിതിയെ കുറിച്ച് ഗവേഷകര്‍ക്ക് ഉള്‍ക്കാഴ്ച നല്‍കിയത്. വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയില്‍ കണ്ടെത്തിയ ഈ പുരാതന ഗുഹയില്‍, 10,000 വര്‍ഷം മുമ്പ് മനുഷ്യന്‍ അവരുടെ വളര്‍ത്ത് മൃഗങ്ങളുമായി എത്തി തമ്പടിച്ചിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ഇവര്‍ മിക്കവാറും ആഫ്രിക്കന്‍ പ്രദേശത്ത് നിന്നും എത്തിയവരാകാമെന്നാണ് ഗവേഷകരുടെ അനുമാനം. 

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിലെ മൃഗശാലാ ശാസ്ത്രജ്ഞനായ (zooarchaeologist) മാത്യു സ്റ്റുവർട്ടും സംഘവുമാണ്  അറേബ്യന്‍ പെനിന്‍സുലയുടെ പുരാതന കാലത്തെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കുന്നത്.  2018-ൽ സ്റ്റുവർട്ടും സംഘവും കണ്ടെത്തിയ 8,000 വർഷം പഴക്കമുള്ള മനുഷ്യന്‍റെ വിരൽ അസ്ഥി ഈ രംഗത്തെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നായിരുന്നു. ആഫ്രിക്കയ്ക്ക് പുറത്ത് കണ്ടെത്തിയ ഏറ്റവും പഴയ മനുഷ്യ ഫോസിലുകളിൽ ഒന്നാണിത്. ചുട്ടുപൊള്ളുന്ന ചൂടും കാറ്റും എല്ലുകളേയും കരകൗശലവസ്തുക്കളേയും പൊടിയാക്കിമാറ്റുന്നെന്നും ഇത് പഠനത്തെ ഏറെ ദോഷകരമായി ബാധിക്കുന്നെന്നും സ്റ്റുവർട്ട് പറയുന്നു.  ഒരു തടാകതീരത്ത് 1,20,000 വർഷം പഴക്കമുള്ള കാൽപ്പാടുകൾ 2020-ൽ കണ്ടെത്തിയിരുന്നു.

'വാസുകി ഇൻഡിക്കസ്'; 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ്

വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ അഗ്നിപർവ്വത ഗർത്തങ്ങള്‍ നിറഞ്ഞ വിശാലമായ ബസാൾട്ട് സമതലമായ ഹരത് ഖൈബറിന് താഴെയുള്ള പുരാതന ഗുഹകളിലാണ് സംഘത്തിന്‍റെ പഠനം. പ്രദേശത്തെ അഗ്നിപര്‍വ്വതങ്ങളില്‍ നിന്നും ഒഴുകിയ ലാവകളാണ് ഈ ഗുഹകളുടെ നിര്‍മ്മിതിക്ക് കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു ഗുഹയ്ക്ക് സമീപത്ത് നടത്തിയ ഖനനത്തില്‍ 600 ല്‍ അധികം മൃഗങ്ങളുടെയും മനുഷ്യരുടെയും അസ്ഥികളും 44 ഓളം കല്ല് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ഏകദേശം 7,000 വർഷം പഴക്കമുള്ള മനുഷ്യാസ്ഥികളായിരുന്നു ഇവിടെ നിന്നും ലഭിച്ചതെന്ന് പഠനങ്ങള്‍ പറയുന്നു.  PLoS ONE1 ല്‍  ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. 

4,500 വർഷം പഴക്കമുള്ള ശൗചാലയം, സ്റ്റേഡിയം, ബഹുനില കെട്ടിടങ്ങൾ; സിന്ധു നദീതട കാലത്തെ ഏറ്റവും വലിയ കണ്ടെത്തൽ

ആളുകള്‍ ഈ ഗുഹകളില്‍ സ്ഥിരമായി താമസിച്ചിരുന്നില്ലെന്നും എന്നാല്‍, ചെറിയ ചെറിയ ഇടവേളകള്‍ക്കിടെ പ്രദേശത്തേക്ക് മൃഗങ്ങളുമായി മനുഷ്യരെത്തിയിരുന്നു. പ്രദേശത്തെ ഗുഹാകളില്‍ ആടുകളുടെ ചിത്രങ്ങള്‍ കണ്ടെത്തി. അക്കാലത്തെ മനുഷ്യര്‍ ഇത്തരം ഗുഹകള്‍ തങ്ങളുടെ പശുക്കളും ആടുകളുമായി വിശ്രമിക്കാനായി തെരഞ്ഞെടുത്തിരിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ഹരത് ഖൈബറിലെ ഒരേ പാതയിലൂടെ മനുഷ്യനും മൃഗങ്ങളും സഞ്ചരിച്ചിട്ടുണ്ടെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു ഗവേഷകയായ മെലിസ കെന്നഡി പറയുന്നു. ഏകദേശം 4,500 വർഷം പഴക്കമുള്ള കല്ലു കൊണ്ട് നിർമ്മിച്ച ശവകുടീരങ്ങള്‍ ഇവിടെ നിരവധിയാണ്. ഇത് പ്രദേശം ഒരു സജീവ പാതയായിരുന്നതിന് മറ്റൊരു തെളിവാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യന്‍ തീരം വഴി ആദിമ മനുഷ്യന്‍ വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലേക്കുള്ള തങ്ങളുടെ യാത്ര ഏതാണ്ട് ഒരു ലക്ഷം വര്‍ഷം മുമ്പ് തന്നെ തുടങ്ങിയിരുന്നുവെന്ന് ഗവേഷകരുടെ കണ്ടെത്തലുകള്‍ അവകാശപ്പെടുന്നു. 

ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ നഗരം ലോകത്തിലെ ഏറ്റവും പുരാതന സംസ്കാരത്തിന്‍റെ ഭാഗമോ?

Follow Us:
Download App:
  • android
  • ios