Asianet News MalayalamAsianet News Malayalam

4,500 വർഷം പഴക്കമുള്ള ശൗചാലയം, സ്റ്റേഡിയം, ബഹുനില കെട്ടിടങ്ങൾ; സിന്ധു നദീതട കാലത്തെ ഏറ്റവും വലിയ കണ്ടെത്തൽ

ഏറ്റവും വലിയ കണ്ടെത്തല്‍ 4500 വർഷം പഴക്കമുള്ള ഒരു ശൗചാലയം ഇവിടെ നിന്നും കണ്ടെത്തിയെന്നതാണ്. ശൗചാലയത്തോട് ചേര്‍ന്ന് വെള്ളം ശേഖരിക്കാനുള്ള പ്രത്യേക സ്ഥലവും വെള്ളമെടുക്കാനുള്ള ചെറിയ പാത്രവും (ലോട്ട) ഇവിടെ നിന്നും കണ്ടെത്തി.

4500 year old toilets found in Rakhigarhi excavation
Author
First Published Apr 11, 2024, 3:12 PM IST


സിന്ധുനദിതട സംസ്കാരത്തിന്‍റെ ഇന്ത്യന്‍ തെളിവുകള്‍ തേടിയുള്ള പര്യവേക്ഷണ ഖനനപ്രവര്‍ത്തനങ്ങള്‍ ഇന്ന് ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. ഹരിയാനയിലെ രാഖിഗർഹി, ഉത്തർപ്രദേശിലെ ഹസ്തിനപൂർ, അസമിലെ ശിവസാഗർ, ഗുജറാത്തിലെ ധോലവീര, തമിഴ്‌നാട്ടിലെ ആദിച്ചനല്ലൂർ എന്നിവിടങ്ങളിലാണ് ഖനനങ്ങള്‍ നടക്കുന്നത്. ഇതില്‍ തന്നെ ഇന്ത്യയില്‍ രാഖിഗര്‍ഹിലാണ് ഹാരപ്പന്‍ സംസ്കാരത്തിന്‍റെ ഏറ്റവും വലിയ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. ബാക്കി പ്രധാനപ്പെട്ട ഖനനകേന്ദ്രങ്ങളെല്ലാം ഇന്ന് പാകിസ്ഥാനിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാഖിഗർഹിയില്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഖനനപ്രവര്‍ത്തനത്തിലെ കണ്ടെത്തലുകള്‍ ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. 

പാകിസ്ഥാനിലെ ഹരപ്പ, മോഹൻജദാരോ, ഗൻവേരിവാല, ഇന്ത്യയിലെ ധോലവീര (ഗുജറാത്ത്) എന്നിവിടങ്ങളിലാണ് സിന്ധുനദീതട സംസ്കാരത്തിന്‍റെ ഏറ്റവും വലിയ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. ഇതില്‍ ഹാരപ്പന്‍ സംസ്കാരത്തിനും മുമ്പുകള്ള (6000 ബിസി) സാംസ്കാരിക അവശിഷ്ടങ്ങള്‍ മുതല്‍ ബിസി 2,500 വരെയുള്ള സംസ്കാരത്തിന്‍റെ ക്രമാനുഗതമായ പരിണാമം പഠിക്കുന്നതിനായുള്ള ഖനനമാണ് ഇപ്പോള്‍ രാഖിഗർഹിയില്‍ നടക്കുന്നത്.  രാഖിഗർഹി നിന്നും കണ്ടെടുത്ത ചുട്ടെടുത്ത ഇഷ്ടികയില്‍ പണിത ചില കെട്ടിടങ്ങള്‍ ബഹുനില മന്ദിരങ്ങളാണ്. ഏതാണ്ട് മൂന്ന് നിലയോളം ഉയരമുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തി. സമീപത്ത് നിന്ന് ഒരു സ്റ്റേഡിയത്തിന്‍റെ തെളിവുകളും ലഭിച്ചു. രണ്ട് വശത്തും ആളുകള്‍ക്കിരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം. 

ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ നഗരം ലോകത്തിലെ ഏറ്റവും പുരാതന സംസ്കാരത്തിന്‍റെ ഭാഗമോ?

ഗുജറാത്തിലെ കച്ചില്‍ 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം; മലയാളി ഗവേഷക സംഘത്തിന്‍റെ കണ്ടെത്തൽ

ഏറ്റവും വലിയ കണ്ടെത്തല്‍ 4500 വർഷം പഴക്കമുള്ള ഒരു ശൗചാലയം ഇവിടെ നിന്നും കണ്ടെത്തിയെന്നതാണ്. ശൗചാലയത്തോട് ചേര്‍ന്ന് വെള്ളം ശേഖരിക്കാനുള്ള പ്രത്യേക സ്ഥലവും വെള്ളമെടുക്കാനുള്ള ചെറിയ പാത്രവും (ലോട്ട) ഇവിടെ നിന്നും കണ്ടെത്തി. ചില വീടുകളുടെയും വീടുകള്‍ക്ക് മുന്നിലുള്ള പാതകളുടെയും ഡ്രെയിനേജ് സംവിധാനത്തിന്‍റെയും ഘടനകളും കണ്ടെത്തി.  ചെമ്പ്, സ്വർണ്ണാഭരണങ്ങൾ, ടെറാക്കോട്ട കളിപ്പാട്ടങ്ങൾ, ആയിരക്കണക്കിന് മൺപാത്രങ്ങൾ, മുദ്രകൾ എന്നിവയും കണ്ടെത്തി. മണ്‍ ഇഷ്ടികയും ചുട്ടെടുത്ത ഇഷ്ടികയിലും പണിത വീടുകള്‍ ആസൂത്രിതമായി നിര്‍മ്മിക്കപ്പെട്ട ഒരു പട്ടണത്തിന്‍റെ അവശേഷിപ്പുകളാണെന്ന് പുരാവസ്തു ഗവേഷകര്‍ അറിയിച്ചു.  ഒരു സിലിണ്ടർ മുദ്രയും ഒരു ചീങ്കണ്ണിയുടെ ചിഹ്നവും ഖനനത്തിനിടെ കണ്ടെത്തി. . സെറാമിക് വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ചുവന്ന ഡിഷ്-ഓൺ-സ്റ്റാൻഡ്, വാസ്, സുഷിരങ്ങളുള്ള ജാർ, ഒപ്പം നിരവധി പാത്രങ്ങളും പ്രദേശത്ത് നിന്നും കണ്ടെത്തി. മൃഗബലി നടത്താന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന ത്രികോണ, വൃത്താകൃതികളിലുളള അഗ്നി ബലിപീഠങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. 

രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ശിലായുഗത്തില്‍ ആദിമ മനുഷ്യന്‍ ആനകളെ വേട്ടയാടി ഭക്ഷിച്ചെന്ന് ഗവേഷകര്‍

ചെങ്കിസ് ഖാന്‍റെ ശവകുടീരം കണ്ടെത്തി; ഒപ്പം അളവറ്റ നിധി, 68 പുരുഷന്മാർ, 16 സ്ത്രീകൾ, 12 കുതിരകളുടെ അസ്ഥികൂടവും

2,000 വര്‍ഷം പഴക്കമുള്ള വെങ്കല കൈപ്പത്തിയുടെ 'നിഗൂഢ രഹസ്യം' കണ്ടെത്തി

നഗരത്തിന് ഉള്ളിലേക്ക് പ്രവേശിക്കുന്ന സ്ഥലമെന്ന് തോന്നിച്ചിടത്ത് നിന്നും നിരവധി മണ്‍ ഉണ്ടകള്‍ കണ്ടെത്തി. ഇവ ശത്രുക്കള്‍ക്ക് നേരെ കവണയില്‍ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നോയെന്ന് സംശയിക്കുന്നു. ഒപ്പം, മണ്‍, മുത്ത് ആഭരണങ്ങള്‍ അടക്കം ചെയ്ത രണ്ട് സ്ത്രീകളുടെ അസ്ഥികൂടങ്ങളും പ്രദേശത്ത് നിന്നും കണ്ടെത്തി. അസ്ഥികൂടങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇവര്‍ പരമ്പരാഗത വിശ്വാസപ്രകാരം മെസോപ്പൊട്ടോമിയയില്‍ നിന്നും കുടിയേറിവരല്ലെന്നും മറിച്ച് രാഖിഗർഹിയിലെ തദ്ദേശിയരായിരുന്നെന്നും ഗവേഷകര്‍ പറയുന്നു. പ്രദേശത്ത് നിരവധി കുന്നുകളില്‍ ഖനനനം നടത്താനുണ്ട്. രാഖിഗർഹിയിലെ വളരെ ചെറിയൊരു പ്രദേശത്ത് നടത്തിയ ഖനനത്തില്‍ നിന്നാണ് ഇത്രയും കണ്ടെത്തല്‍. കൂടുതല്‍ പ്രദേശത്തേക്ക് ഖനനം വ്യാപിക്കുന്നതോടെ ഇന്ത്യയുടെ പൌരാണിക ചരിത്രത്തിന്‍റെ നഷ്ടപ്പെട്ട ഏടുകള്‍ പൂരിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പുരാവസ്തു ഗവേഷകര്‍. 

മരിച്ച് 3,000 വർഷങ്ങള്‍ക്ക് ശേഷം റാംസെസ് രണ്ടാമന് പാസ്പോര്‍ട്ട്; പക്ഷേ, പടം മാറിപ്പോയി
 

Follow Us:
Download App:
  • android
  • ios