Adi Shankaracharya Jayanti 2022: ജഗത്ഗുരു ശങ്കരാചാര്യരുടെ ജന്മദിനാഘോഷം; അറിഞ്ഞിരിക്കാം ഇക്കാര്യം

Web Desk   | Asianet News
Published : May 08, 2022, 03:02 PM ISTUpdated : May 08, 2022, 03:03 PM IST
Adi Shankaracharya Jayanti 2022:  ജഗത്ഗുരു ശങ്കരാചാര്യരുടെ ജന്മദിനാഘോഷം; അറിഞ്ഞിരിക്കാം ഇക്കാര്യം

Synopsis

അമ്മ ആഗ്രഹിക്കുന്ന നിമിഷം എത്തിച്ചേരാം എന്ന വാക്ക് കൊടുത്തു വീടുവിട്ടിറങ്ങിയ ശങ്കരൻ അമ്മ ആര്യാമ്പയുടെ അവസാന കാലത്ത് വാക്കുപാലിക്കാൻ ആയി എത്തിച്ചേരുകയും ചെയ്തു.

ശങ്കര ജയന്തി എല്ലാവർഷവും തത്വജ്ഞാന ദിനമായി കേരളം ആചരിക്കുന്നു. മേടത്തിലെ തിരുവാതിര നക്ഷത്രത്തിൽ എറണാകുളം ജില്ലയിലെ കാലടിയിലാണ് ശങ്കരൻ ജനിച്ചത്. പരമശിവൻറെ അവതാരമണെന്നും വിശ്വസിക്കപ്പെടുന്നു. 
2022 ൽ മെയ് 6നാണ് മേടത്തിലെ തിരുവാതിര. അന്ന് ശങ്കരജയന്തി ആഘോഷിക്കുന്നു.പഞ്ചമി തിഥിയിലാണ് ആഘോഷം.

ജന്മദിനം ബിസി 509 ഏപ്രിൽ മൂന്നിനാണെന്നാണ് ഇന്ത്യയിലെ ശങ്കര ശിഷ്യന്മാർ അംഗീകരിച്ചത്.ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നു ആദിശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തി ഭദ്രമായ പുനരാവിഷ്കാരംനൽകിയഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരി ലൊരാളാണ് ശങ്കരൻ. 

നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആ ദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാ ര്യർ.കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി.

അമ്മയോടൊപ്പം പുഴക്കടവിൽ കുളിക്കാൻ പോയപ്പോൾ ഒരു മുതല ശങ്കരന്റെ കാലിൽ കടിക്കുകയും സന്യാസി ആവാൻ സമ്മതിച്ചാൽ മുതല വിടും ഇല്ലെങ്കിൽ തന്നെ മുതല വിഴങ്ങുമെന്ന് ശങ്കരൻ പറഞ്ഞത് അനുസരിച്ച് അമ്മ ശങ്കരനെ പോകാൻ അനുവദിക്കുകയായിരുന്നു. കാലടി യിൽ ഇന്നും ആ മുതലക്കടവ് കാണാം. 

പല വിശ്വാസമുള്ള തത്ത്വചിന്തകരുമായിചർ ച്ചചെയ്ത് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു.മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്.ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാണ്. വേദാന്തതത്ത്വചിന്തയിലെ അദ്വൈതവിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ.നൂറ്റാണ്ടുകളായി തകർന്നു കൊണ്ടിരുന്ന ഹിന്ദുമതത്തെ ഭാരതത്തിൽ വീണ്ടും ഉയർ ത്തി കൊണ്ടു വന്ന വ്യക്തിയാണ് ജഗദ്ഗുരു ശങ്കരാചാര്യർ.

അമ്മ ആഗ്രഹിക്കുന്ന നിമിഷം എത്തിച്ചേരാം എന്ന വാക്ക് കൊടുത്തു വീടുവിട്ടിറങ്ങിയ ശങ്കരൻ അമ്മ ആര്യാമ്പയുടെ അവസാന കാലത്ത് വാക്കുപാലിക്കാൻ ആയി എത്തിച്ചേരുകയും ചെയ്തു.ശങ്കരൻ ഭിക്ഷാം ദേഹിയായി നടന്നിരുന്ന കാലത്ത്  ഒരു വീട്ടിൽ ചെന്നപ്പോൾ ആ കെ ഉണ്ടായിരുന്നത് ഒരു ഉണക്ക നെല്ലിക്ക മാത്രമായിരുന്നു.വിഷമത്തോടെ അത് നൽകിയ വൃദ്ധയുടെ മുന്നിൽ കനകധാര സ്തവം ജപിക്കുകയും അവരുടെ മുറ്റത്ത് സ്വർണ്ണനെല്ലിക്ക കൾ പതിച്ചു എന്നാണ് ഐതിഹ്യം.ഇന്നും ആ വീട് സ്വർണ്ണത്തുമന എന്ന പേരിൽ അറിയപ്പെ ടുന്നു. 

കിഴക്ക്-ഗോവർദ്ധന പീഠം, തെക്ക്-ശ്രിംഗേരി, വടക്ക്- ജ്യോതിർമാതാ പീഠം,പടിഞ്ഞാറ്-ദ്വാര കാപീഠം എന്നിങ്ങനെ നാല് മഠങ്ങൾ നാല് ശി ഷ്യന്മാരെ ചുമതലപ്പെടുത്തി.അഞ്ചാമത്തെ മഠത്തെ ദക്ഷിണ മൂലാമ്നായ സർവ്വജ്ഞ പീഠമായി സ്ഥാപിക്കുകയും ജീവിതകാലം വരെ ആ മഠത്തിന്റെ തലവനാവുകയും ചെയ്തു വെന്ന് വിശ്വസിക്കപ്പെടുന്നു.  

ബദരിനാഥ് ഉൾ പ്പെടെ ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലേയും പൂജാക്രമങ്ങൾ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യർ ആണ്.
ഭർത്താവ് നഷ്ടപ്പെട്ട് ശേഷം ഏക ആശ്രയമായ മകനെ സന്യാസത്തിനായി അയച്ച ആ അമ്മയെ കുടി ഇന്ന് അനുസ്മരിക്കാം.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം