തയ്യാറെടുപ്പിന്റെ സൂചനയുമായി വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാൻ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാൻ ശ്രമം
പഞ്ചാബിൽ അതിർത്തി കടന്നതിന്റെ പേരിൽ പാകിസ്ഥാൻ തടഞ്ഞുവെച്ച ബിഎസ് എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര സര്ക്കാര്. ഇതിനിടെ, തയ്യാറെടുപ്പിന്റെ മുന്നറിയിപ്പ് നൽകി വ്യോമസേന ആക്രമണ് എന്ന പേരിൽ വ്യോമാഭ്യാസം നടത്തി.