നിങ്ങളുടെ ഈ ആഴ്ച -വാരഫലം

By Web TeamFirst Published Jan 21, 2019, 6:02 PM IST
Highlights
  • നിങ്ങളുടെ ഈ ആഴ്ച  എങ്ങനെ അറിയാം വാരഫലം

  • തയ്യാറാക്കിയത് അനില്‍ പെരുന്ന - 9847531232

മേടക്കൂറ് (മാര്‍ച്ച് 21 -ഏപ്രില്‍ 20) 

പലവിധ പ്രതിസന്ധികള്‍ ഉണ്ടാകും. ധനാഗമ മാര്‍ഗങ്ങള്‍ പലതും തടസപ്പെടും. നഷ്ടങ്ങള്‍ സംഭവിക്കാം. സ്വയം തൊഴില്‍ ചെയ്യുന്നവരും വ്യാപാരികളും അതീവശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതാണ്. സുഹൃദ്ജനങ്ങളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാവാം.  ഇത് പലവിധ മനഃക്ലേശങ്ങള്‍ക്ക് ഇടവരുത്താവുന്നതാണ്. തൊഴില്‍രംഗത്ത് വിവിധ പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പൊതുവേ നന്നായി ശ്രദ്ധിക്കുക. ജീവിതത്തിന്റെ ഗതിതന്നെ മാറിയേക്കാവുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായേക്കാം.

ഇടവക്കൂറ് (ഏപ്രില്‍ 21 -മെയ് 21)

അവിചാരിത പ്രതിസന്ധികള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്ക് സാദ്ധ്യത. അപ്രതീക്ഷിതമായ രീതിയില്‍ പലവിധ ക്ലേശങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാവുന്ന സന്ദര്‍ഭമല്ല. ഏതു കാര്യത്തിലും വളരെ ശ്രദ്ധ ആവശ്യമാണ്. സ്വജനകലഹത്തിനും സാധ്യതയുണ്ട്.  ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍ വളരെ ശ്രദ്ധ പാലിക്കുക. കുടുംബപരമായ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയും മനഃക്ലേശം കൂടുകയും ചെയ്‌തേക്കാം. ഒരു സൂര്യരാശിപ്രശ്‌നത്തിലൂടെ വിശദമായി കാര്യങ്ങള്‍ മനസ്സിലാക്കി ആവശ്യമായ പ്രതിവിധികള്‍ ചെയ്യുന്നത് ഫലപ്രദം.

മിഥുനക്കൂറ് (മെയ് 22 -ജൂണ്‍ 21)

ആരോഗ്യപരമായ കാര്യങ്ങള്‍ മെച്ചപ്പെടും. മനസ്സിന് ഉന്മേഷവും സന്തുഷ്ടിയും ഉണ്ടാകുന്നതാണ്. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും യഥാവിധി നടക്കും. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകുന്നതാണ്. വിദേശയാത്ര, തൊഴില്‍ ഇവ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധിക്കും. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ക്ക് ഇടയാക്കാവുന്ന ചില അനുഭവങ്ങള്‍ ഇക്കാലത്ത് ഉണ്ടാകുന്നതാണ്. അപ്രതീക്ഷിതമായ സൗഭാഗ്യങ്ങള്‍ അനുഭവപ്പെടും. ഉത്തമഫലങ്ങള്‍ പരിപൂര്‍ണ്ണമാകുന്നതിനായി സ്വഗൃഹത്തില്‍ വിഘ്‌നേശ്വരബലി, അഷ്ടലക്ഷമീബലി ഇവ നടത്തുക.

കര്‍ക്കിടകക്കൂറ് (ജൂണ്‍ 22 - ജൂലൈ23)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. പലവിധത്തില്‍ സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തിലും ഭാഗ്യാനുകൂല്യമുണ്ടാകും. പ്രവര്‍ത്തനരംഗത്ത് പലവിധ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സാധിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധിക്കും. പരിശ്രമങ്ങള്‍ വിജയകരമായിത്തീരുന്നതാണ്. കുടുംബത്തില്‍ സര്‍പ്പക്കാവുകളോ മറ്റ് ആരാധനാസ്ഥാപനങ്ങളോ കാത്തുസൂക്ഷിക്കുന്നവര്‍ അതിന്മേല്‍ ഒരു ശരിയായ ഗുണദോഷവിചിന്തനം നടത്തേണ്ട സന്ദര്‍ഭമായിരിക്കുന്നു. കാരണം ഇത് പരിവര്‍ത്തനഘട്ടമാണ്. അതിനാല്‍ ഒരു സൂര്യരാശിപ്രശ്‌നം തന്നെ നടത്തി ഇക്കാര്യത്തില്‍ ഉചിതമായത് ചെയ്യുക. പതിവായി നവഗ്രഹസ്‌ത്രോത്രം ജപിക്കുകയും ഇരുപതു മിനിറ്റ് പ്രണവോച്ചാരണം മാത്രമായി ധ്യാനം ശീലിക്കുകയും ചെയ്യുന്നത് വളരെ ഉത്തമം.

ചിങ്ങക്കൂറ് (ജൂലൈ 24 - ആഗസ്റ്റ് 23)
 
ആരോഗ്യപരമായ ചില പ്രയാസങ്ങള്‍ പെട്ടെന്ന് ഉണ്ടാകാം. അസുഖങ്ങളുള്ളവരും ചികിത്സയില്‍ കഴിയുന്നവരും വളരെയധികം സൂക്ഷമത പാലിക്കുക. യാത്രാക്ലേശവും അനുഭവപ്പെടും. സ്വപ്രയത്‌നം കൊണ്ട് പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. എന്നാല്‍ പാഴ്‌ച്ചെലവുകളോ അവിചാരിത ധനനഷ്ടമോ വന്നുഭവിക്കാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുക. അതിവ്യയം സംഭവിക്കുന്നതിന് സാദ്ധ്യതയുണ്ട്. ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് നന്നായിരിക്കും. ശിവാഷ്‌ടോത്തരം പതിവായി ജപിക്കുക. താന്ത്രിക്‌യോഗ പരിശീലിക്കുന്നത് മനഃക്ലേശങ്ങളെ അകറ്റും. ഗൃഹത്തില്‍ നവഗ്രഹശാന്തി നടത്തുന്നത് ഉത്തമം.

ചിങ്ങക്കൂറ് (ജൂലൈ 24 -ആഗസ്റ്റ് 23)

ആരോഗ്യപരമായ ചില പ്രയാസങ്ങള്‍ പെട്ടെന്ന് ഉണ്ടാകാം. അസുഖങ്ങളുള്ളവരും ചികിത്സയില്‍ കഴിയുന്നവരും വളരെയധികം സുക്ഷമത പാലിക്കുക. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. സ്വപ്രയത്‌നം കൊണ്ട് പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. എന്നാല്‍ പാഴ്‌ച്ചെലവുകളോ അവിചാരിത ധനനഷ്ടമോ വന്നുഭവിക്കാം. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുക. അതിവ്യയം സംഭവിക്കുന്നതിന് സാദ്ധ്യതയുണ്ട്. ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് നന്നായിരിക്കും. ശിവാഷ്‌ടോത്തരം പതിവായി ജപിക്കുക. താന്ത്രിക്‌യോഗ പരിശീലിക്കുന്നത് മനഃക്ലേശങ്ങളെ അകറ്റും. ഗൃഹത്തില്‍ നവഗ്രഹശാന്തി നടത്തുന്നത് ഉത്തമം.

കന്നിക്കൂറ് (ആഗസ്റ്റ് 24 -സെപ്റ്റംബര്‍ 23)

കുടുംബത്തില്‍ പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകാം. ശാരീരിക വിഷമതകള്‍ വര്‍ദ്ധിക്കും. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്നതിന് സാദ്ധ്യത. വിദേശരാജ്യങ്ങളിള്‍ ജോലി ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധ പാലിക്കേണ്ടത് ആവശ്യമാണ്. ഏതു കാര്യത്തിലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാം. കുടുംബപൂര്‍വ്വികദോഷങ്ങളുടെ സാദ്ധ്യത കാണുന്നതിനാല്‍ ഇത് പ്രത്യേകം ശ്രദ്ധിക്കുക. കഠിനമായ ക്ലേശങ്ങള്‍ മാറുന്നതിനും ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകുന്നതിനും പൂര്‍വ്വികദോഷങ്ങള്‍ മാറേണ്ടത് ആവശ്യമാണ്. ഇതിനായി ഗൃഹത്തില്‍ നാരായണബലി എന്ന ചടങ്ങ് നടത്തുന്നത് ഉത്തമം. ഒരു സൂര്യരാശിപ്രശ്‌നത്തിലൂടെ ഇതില്‍ ചിന്തിച്ച് വേണ്ടത് ചെയ്യുക.

തുലാക്കൂറ് (സെപ്റ്റംബര്‍ 24 -ഒക്‌ടോബര്‍ 23)

പ്രവര്‍ത്തനരംഗത്ത് പലവിധ നേട്ടങ്ങള്‍ കൈവരിക്കും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരും. രാഷ്ട്രീയരംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ അധികാരസ്ഥാനങ്ങള്‍ വന്നുചേരും. ഏതു കാര്യത്തിലും അപ്രതീക്ഷിതായ ചില നേട്ടങ്ങള്‍ ഉണ്ടാകും. വലിയ ഒരു പരിവര്‍ത്തനത്തിന്റെ ഘട്ടമായതിനാല്‍ ജീവിതത്തിലും ചിന്താസരണികളിലും പ്രവര്‍ത്തനരംഗത്തും വരുത്തുന്ന മാറ്റങ്ങള്‍ വളരെ ആലോചിച്ചുവേണം നടത്തുവാന്‍. ജനനസമയത്തെ സൂര്യരാശിഗ്രഹസ്ഥിതി ശരിയായി പരിശോധിച്ച് വേണ്ടതു ചെയ്യുക. ഗൃഹത്തില്‍ ജയസുദര്‍ശനബലി നടത്തുക.

വൃശ്ചികക്കൂറ് (ഒക്‌ടോബര്‍ 24 -നവംബര്‍ 22)

പൊതുവേ ഗുണദോഷസമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടപ്പില്‍ വരും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റങ്ങളില്‍ വളരെ സൂക്ഷ്മത പാലിക്കുക. യാത്രാക്ലേശവും അലച്ചിലും ഉണ്ടാകാം. പുതിയ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍, സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുവെങ്കില്‍ വളരെയധികം ശ്രദ്ധിക്കുക. സൂര്യാരാശിപ്രശ്‌നത്തലൂടെ എല്ലാം ശരിയായി അറിഞ്ഞ് വേണ്ടത് ചെയ്യുക.

ധനുക്കൂറ് (നവംബര്‍ 23 -ഡിസംബര്‍ 22)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പില്‍ വരും. വിദേശത്ത് തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടങ്ങള്‍ കൈവരുന്നതാണ്. പുതിയ ബിസിനസ്സുകള്‍ ആരംഭിക്കുന്നതിനും ഗൃഹനിര്‍മ്മാണത്തിനും ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും. അനുകൂലമായ പരിവര്‍ത്തനങ്ങള്‍ പലരൂപത്തില്‍ അനുഭവപ്പെടുന്നതാണ്. ശ്രീവെങ്കിടേശ്വര ഭഗവാന്റെ സങ്കല്‍പ്പപൂജ എവിടെ നടത്തുന്നുവോ അവിടെ ശ്രീയുടെ ആവാസസ്ഥാനമായിത്തീരുമെന്നാണ് വിശ്വാസം. സ്വഗൃഹത്തില്‍ അതിവിശിഷ്ടമായ ''ശ്രീനികേതനബലി'' നടത്തുക.

മകരക്കൂറ് (ഡിസംബര്‍ 23 -ജനുവരി 20)

ആരോഗ്യപരമായ കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കേണ്ട സമയമാണ്. പ്രവര്‍ത്തനരംഗത്ത് അപ്രതീക്ഷിതമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് ഏതു കാര്യവും വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുക. ഉദ്ദേശിക്കുന്ന രീതിയില്‍ ഒരു കാര്യവും നടക്കാതെ വരിക, കുടുംബത്തില്‍ അസ്വസ്ഥതകള്‍, അനാരോഗ്യം, സാമ്പത്തിക ക്ലേശങ്ങള്‍, പലവിധത്തിലുള്ള അസംതൃപ്തി ഇവയൊക്കെ ഉണ്ടാകുന്നതിന് സാദ്ധ്യതയുണ്ട്. പൂര്‍വ്വികദോഷം തന്നെയാണ് കാരണം. ഇത് പരിഹരിക്കുന്നതിനായി സത്യനാരായണബലി ഗൃഹത്തില്‍ വച്ച് നടത്തി പൂര്‍വ്വപരമ്പരയുടെ സദ്ഗതിക്കായി അവഗണതര്‍പ്പണം നടത്തുക.

കുംഭക്കൂറ് (ജനുവരി 21 -ഫെബ്രുവരി 19)

തൊഴില്‍രംഗത്ത് പലവിധ തടസ്സങ്ങള്‍ ഉണ്ടാകാം. ധനനഷ്ടവും ഇച്ഛാഭംഗവും ഉണ്ടാകുന്നതിന് സാദ്ധ്യത. കുടുംബത്തിന് അസ്വസ്ഥതകള്‍ ഉണ്ടാകാം. ആത്മസംയമനത്തോടെ സംസാരിക്കുകയും ക്ഷമയോടെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും ചെയ്യേണ്ടതാണ്. വാഹനമോടിക്കുന്നവര്‍ വളരെയധികം ശ്രദ്ധ പാലിക്കുക. വിദേശത്ത് ജോലി ചെയ്യുന്നവരും സ്വന്തമായി വ്യാപാരം നടത്തുന്നവരും വളരെ സൂക്ഷമത പാലിക്കുക. സ്വന്തം ആരൂഢത്തില്‍ സര്‍പ്പക്കാവുകള്‍ ഉള്ളവര്‍ അഷ്ടനാഗേശ്വരബലി എന്ന വിശിഷ്ടമായ ചടങ്ങ് നടത്തിയാല്‍ സര്‍വ്വൈശ്വര്യപ്രാപ്തി കൈവരുന്നതാണ്.

മീനക്കൂറ് (ഫെബ്രുവരി 20 -മാര്‍ച്ച് 21)

പൊതുവേ ഗുണദോഷസമ്മിശ്ര ഫലങ്ങള്‍ ഉണ്ടാകുന്നതാണ്. തീര്‍ത്ഥാടനം നടത്തുന്നതിന് സാഹചര്യമുണ്ടാകും. അതിമനോഹരമായ സ്ഥലങ്ങളും പ്രകൃതിസുന്ദരമായ തീര്‍ത്ഥങ്ങളും സന്ദര്‍ശിക്കുന്നതാണ്. സ്ത്രീകള്‍ക്ക് അഭീഷ്ടസിദ്ധിയുണ്ടാകും. നൂതനവസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കുന്നതാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിശിഷ്ടമായ അംഗീകാരം ലഭിക്കും. രാജ്യാന്തര പ്രശസ്തി കൈവരുവാനുള്ള സാഹചര്യം രൂപം കൊള്ളുന്നതാണ്. സര്‍വ്വാഭീഷ്ട സിദ്ധിക്കായി സ്വഗൃഹത്തില്‍ അഷ്ടലക്ഷമീബലി നടത്തുക.

click me!