Sashti Vratham : ഷഷ്ഠി വ്രതം എടുക്കേണ്ടത് എങ്ങനെ?

By Web TeamFirst Published Jan 26, 2022, 8:45 AM IST
Highlights

കാര്യസാധ്യത്തിനായും ആരോഗ്യത്തിനായും, ഗ്രഹ ദോഷങ്ങൾക്ക് പരിഹാരമായി പ്രത്യേകിച്ച് ചൊവ്വാ ദോഷത്തിന് പരിഹാരമായും ഈ വ്രതം അനുഷ്ഠിക്കാം. 

സുബ്രഹ്മണ്യ ഭഗവാനെ പ്രീതിപ്പെടുത്താൻ വേണ്ടിയിട്ടാണ് ഷഷ്ടി വ്രതം എടുക്കുന്നത്. അത് പ്രധാനമായും സന്താനഭാഗ്യത്തിനു വേണ്ടി അല്ലെങ്കിൽ മക്കളുടെ ഉന്നതിക്ക് ആയാണ് ഈ വ്രതം നോക്കുന്നത്. തലേദിവസം അതായത് പഞ്ചമിയിൽ ഒരിക്കൽ എടുത്തു വേണം ഈ വ്രതമെടുക്കാൻ. 

കാര്യസാധ്യത്തിനായും ആരോഗ്യത്തിനായും, ഗ്രഹ ദോഷങ്ങൾക്ക് പരിഹാരമായി പ്രത്യേകിച്ച് ചൊവ്വാ ദോഷത്തിന് പരിഹാരമായും ഈ വ്രതം അനുഷ്ഠിക്കാം. വെളുത്തപക്ഷത്തിലെ ഷഷ്ടി ദിവസമാണ് വ്രതം അനുഷ്ഠിക്കുന്നത്. സർപ്പരൂപം സ്വീകരിച്ച് തിരോധാനം ചെയ്ത കുമാരനെ തിരിച്ച് കിട്ടാൻ ആയി 108  ഷഷ്ടി വ്രതം പാർവതിദേവി അനുഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

ദേവ സൈന്യാധിപനായ സുബ്രഹ്മണ്യ ഭഗവാനോട് പ്രാർത്ഥിച്ചാൽ എല്ലാം പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം.
രാവിലെ കുളിച്ച് ക്ഷേത്ര ദർശനവും യഥാശക്തി വഴിപാടുകളും നടത്തുകയും വേണം. അടുത്ത നാൾ രാവിലെ തീർത്ഥം കഴിച്ച് വൃതം അവസാനിപ്പിക്കാം.

Read more : മഞ്ഞൾ പ്രസാദത്തിന് എന്ത് കൊണ്ടാണ് ഇത്രയും അധികം പ്രധാന്യം?

click me!