Buddha Purnima 2022 : എന്താണ് ബുദ്ധ പൗര്‍ണ്ണമി; എന്താണ് അതിന്‍റെ പ്രത്യേകത

By Dr P B RajeshFirst Published May 16, 2022, 10:29 AM IST
Highlights

ബുദ്ധ ജയന്തി എന്നും  അദ്ദേഹത്തിന് ജ്ഞാ നോദയ ലഭിച്ച ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു.കിഴക്കൻ ഏഷ്യയിലും ദക്ഷിണേ ഷ്യയിലും, ശ്രീ ബുദ്ധന്റെ ജനനത്തെ അനുസ് മരിച്ച് ആഘോഷിക്കുന്ന ഉത്സവമാണിത്.ഈ വർഷം മെയ് 16 നാണ് ബുദ്ധ പൂര്‍ണ്ണിമ. 

ഹിംസ ലോകത്താദ്യമായി ഉപദശിച്ച  ആ ചാര്യനായി ലോകം ശ്രീബുദ്ധനെ വാഴ്ത്തുന്നു. കപിലവസ്തുവിലെ ശുദ്ധോദന മഹാരാജാവി ന്‍റെ മകനായി സിദ്ധാര്‍ത്ഥന്‍ ജനിച്ചത് വൈ ശാഖ പൗര്‍ണ്ണമിയിലാണ്.ദു:ഖത്തിനു കാരണം ആഗ്രഹമാണെന്ന മഹത്തായ ദര്‍ശനത്തിലൂടെ അനശ്വരത പ്രാപിച്ച ശ്രീ ബുദ്ധന്‍ ഈ യുഗത്തിന്‍റെ വഴികാട്ടിയാണ്. 

ദു:ഖങ്ങളുടെ കാരണം കണ്ടെത്തിയതോടെ ആ ജന്മം അർത്ഥ പൂർണമായി.ഭൗതിക സുഖ ങ്ങളെക്കാള്‍ വലിയ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ രോഗവും,വാര്‍ദ്ധക്യവും, മരണമാമണെന്ന തി രിച്ചറിവ്  സിദ്ധാർത്ഥ കുമാരനെ കൊട്ടാരത്തി ല്‍നിന്ന് ജനങ്ങളിലേക്ക് എത്തിച്ചു. 

ബുദ്ധ ജയന്തി എന്നും  അദ്ദേഹത്തിന് ജ്ഞാ നോദയ ലഭിച്ച ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു.കിഴക്കൻ ഏഷ്യയിലും ദക്ഷിണേ ഷ്യയിലും, ശ്രീ ബുദ്ധന്റെ ജനനത്തെ അനുസ് മരിച്ച് ആഘോഷിക്കുന്ന ഉത്സവമാണിത്.ഈ വർഷം മെയ് 16 നാണ് ബുദ്ധ പൂര്‍ണ്ണിമ. 

ബുദ്ധമത വിശ്വാസ മനുസരിച്ച്, ഗൗതമ ബുദ്ധൻ ജനിച്ചത് ബി.സി. 563–483 ൽ നേപ്പാളി ലെ ലുംബിനിയിൽ ആണ്. ദുരിതങ്ങളില്‍ നി ന്നുള്ള ശാശ്വതമായ മോചനം ആഗ്രഹിച്ച് സി ദ്ധാര്‍ത്ഥന്‍ ഒരു രാത്രി ഭാര്യ യശോധരയെയും മകന്‍ രാഹുലനെയും രാജ്യത്തെയും ത്യജിച്ച് സന്യാസിയായി.ആറുവര്‍ഷത്തെ നിരന്തര ധ്യാ നത്തിനു ശേഷം ഗയയിലെ ബോധി വൃക്ഷച്ചു വട്ടില്‍ ജ്ഞാനോദയം നേടിയ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി. 

ലോകജീവിതം ഒഴിച്ചുകൂടാനാവാത്ത ദുരിത ദുഃഖങ്ങളുമായി ഇഴപിരിഞ്ഞതാണെന്ന്‌ മന സ്സിലാക്കി ആഡംബരജീവിതം ഉപേക്ഷിച്ച്‌ അ ദ്ദേഹം സന്യാസം സ്വീകരിച്ചു.സന്യാസവും അർ ത്ഥശൂന്യമാണെന്ന്‌ തിരിച്ചറിഞ്ഞ സിദ്ധാർത്ഥ ൻ,അമിതമായ സുഖലോലുപതയും അമിതമാ യ ആത്മപരിത്യാഗവും ഒരുപോലെ കൈവെ ടിഞ്ഞ്‌ മധ്യപാത ജീവിതചര്യയാക്കി. കണ്ടെ ത്തിയ മാര്‍ഗ്ഗം പ്രചരിപ്പിക്കുകയായിരുന്നു പിന്നീടദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം. 

വൈശാഖമാസത്തിലെ വെളുത്തവാവ്, വിശാഖം നക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസം, സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി പൂര്‍ണ്ണത നേടിയ ദിവസം. 

കൊട്ടാരത്തിൽ ജനിച്ചു രാജാവായി മാറിയ അനേകം രാജകുമാരന്മാരിൽ നിന്ന് വിഭിന്ന മായി കൊട്ടാരം ഉപേക്ഷിച്ച് ദുഃഖത്തിന് കാര ണം കണ്ടെത്താൻ ഇറങ്ങി തിരിച്ചതാണ് ബു ദ്ധന്റെ പ്രത്യേകത. മറന്നു പോകുന്ന ആയിര ക്കണക്കിന് രാജകുമാരന്മാരിൽ നിന്നും വ്യത്യ സ്തനായിഇന്നുംലോകംഓർത്ത്അദ്ദേഹത്തെ ബഹുമാന പൂർവം ആദരിക്കുന്നു. ലോകമെ മ്പാടുമുളള ബുദ്ധമതവിശ്വാസികൾ ഇത് ഉത്സ വമായി ആഘോഷിക്കുന്നു

click me!