ശ്രീകൃഷ്ണന്റെ ഓടക്കുഴലെടുത്ത് മാറ്റരുത്, കാരണം

PB Rajesh   | Asianet News
Published : Jun 06, 2022, 05:29 PM ISTUpdated : Jun 06, 2022, 05:38 PM IST
ശ്രീകൃഷ്ണന്റെ ഓടക്കുഴലെടുത്ത് മാറ്റരുത്, കാരണം

Synopsis

ഓടക്കുഴല്‍ ഇല്ലാത്ത കൃഷ്ണവിഗ്രഹം അപൂര്‍ണമാണ്. അതുപോലെ നിങ്ങളുടെ ജീവിതവും എല്ലാ കര്‍മ്മങ്ങള്‍ തന്നെ യും അപൂര്‍ണ്ണമാകാനേസാദ്ധ്യതയുള്ളൂ.അതിനാല്‍ അങ്ങിനെയുള്ള വിഡ്ഢിത്തരങ്ങള്‍ ചെയ്യുന്നതിലും നല്ലത് വിഗ്രഹം വീട്ടിൽ വയ്ക്കാതിരിക്കുകയാണ്.പീലിത്തിരുമുടിയും ഓടക്കുഴലും മഞ്ഞപ്പട്ടുടയാടയും ശ്രീകൃഷ്ണന്റെ അടയാളങ്ങളാണ്. 

ശ്രീകൃഷ്ണൻ സദാ കയ്യിൽ കൊണ്ട് നടക്കുന്ന സംഗീത ഉപകരണമാണ് ഓടക്കുഴൽ. ഗോവർദ്ധനഗിരി ഉയർത്തിയപ്പോഴും കാളിയ മർദനം ചെയ്തപ്പോഴും കണ്ണന്റെ കയ്യിൽ മുരളി ഉണ്ടായിരുന്നു.അതുകൊണ്ടു കൃഷ്ണനെ മുരളീധരൻ എന്നും വിളിക്കുന്നു.  ഓടക്കുഴലിനെ വേണു എന്നും മുരളി എന്നും എന്നും വിളിക്കാറുണ്ട്. വായു ഉപയോഗിച്ച് ഊതി സംഗീതം പുറപ്പെടുവിക്കപ്പെടുന്ന ഒരു സംഗീത ഉപകരണമാണ് ഓടക്കുഴൽ.

ഓടക്കുഴലിന്റെ സംഗീത ശബ്ദം ക്രമീകരിക്കുന്നത് ഇതിന്റെ വശങ്ങളിലുള്ള തുളകളിൽക്കൂടി പുറത്തു പോകുന്ന വായു വിരലുകൾ ഉപയോഗിച്ച് ക്രമീകരിച്ചാണ്.ഗോപാലനായ ഭഗവാൻ പശുക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴൽ വിളിക്കുന്നത്. പശുക്കൾക്ക് സംഗീതം ഇഷ്ടമാണെന്നും അവ അത് ആസ്വദിക്കുന്നതിനാൽ കൂടുതൽ പാല് ചുരത്തുന്നു എന്നും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്. 

ഭഗവാന്റെ ഓടക്കുഴൽവിളി കേൾക്കുന്ന പശുക്കൾ അത് ആസ്വദിച്ചുകൊണ്ട്‌ തന്നെ അവരുടെ കർമ്മങ്ങളും ചെയ്യുന്നു. പുല്ലു തിന്നുന്നുസ കുട്ടികൾക്ക് പാൽ കൊടുക്കുന്നു, വെള്ളം കുടിക്കുന്നു, ഇണ ചേരുന്നു, ഇങ്ങനെ ഇവരുടെ എല്ലാ കർമ്മങ്ങളും അവർ ചെയ്യുന്നത്  ഓടക്കുഴൽ നാദം കേട്ടുകൊണ്ടാണ്. അവയുടെ ശ്രദ്ധ ഈ ഓടക്കുഴൽ വിളിയിൽ ഉറപ്പിച്ചു നിർത്തുന്നതിനാൽ എന്ത് കർമ്മം ചെയ്യുമ്പോഴും അവർ ആ നാദത്തിന്റെ അതിര് വിട്ട് മറ്റെവിടേയും പോകുന്നില്ല. അതിനാൽ അവ  ശ്രീകൃഷ്ണന്റെ സംരക്ഷണത്തിൽ ആയിരിക്കുകയും ചെയ്യും. 

ഏതെങ്കിലും ഒരു പശു ഈ നാദം ശ്രദ്ധിക്കാതെ, ഈ നാദത്തിന്റെ അതിർത്തി വിട്ടു പുറത്ത് പോയാൽ പിന്നെ ഒരിക്കലും തിരിച്ച് ഭാഗവാനിലേക്ക് മടങ്ങാൻ കഴിയാത്ത വിധം ഒറ്റപ്പെട്ട് അലയേണ്ടി വരാം. അതിനിടെ മറ്റു ക്രൂര മൃഗങ്ങളോ മറ്റോ ആക്രമിച്ചു കൊല്ലാനും ഇടയുണ്ട്. 

ഒമ്പത് ദ്വാരങ്ങൾ ആണൊരു ഓടക്കുഴലിലിന് ഉള്ളത്. മനുഷ്യ ശരീരത്തിലും നവ ദ്വാരങ്ങൾ ഉണ്ട്.  ഒമ്പത് ദ്വാരങ്ങൾ ഉള്ള ഓടക്കുഴൽ മനു ഷ്യ ശരീരത്തിന്റെ പ്രതീകം ആണ്. ഭഗവാൻ ആത്മാവായി, അതിൽ കുടി കൊള്ളുന്നു. 

പ്രണവമാകുന്ന ഓംകാരമാണ് ഭഗവാന്റെ ഓടക്കുഴൽ ആ വിളിയിൽ ശ്രദ്ധിച്ചു കൊണ്ട്‌ വേണം നാം ഏതു കർമ്മവും ചെയ്യാൻ. അങ്ങനെ എപ്പോഴും ഭഗവാനിൽ ശ്രദ്ധയുള്ള സമ മനുഷ്യർ സദാ ഓടക്കുഴൽ വിളി നാദത്തിന്റെ അതിര്ത്തിയ്ക്കുള്ളിൽ മേയുന്ന പശുക്കളെ പ്പോലെ എപ്പോഴും ഭഗവാന്റെ സംരക്ഷണ വ യത്തിൽആയിരിക്കും. അല്ലാത്തവർ ഭഗവാനിൽ നിന്നും വേർപ്പെട്ട് അനേക ജന്മങ്ങൾ അലയേണ്ടി വന്നേക്കാം. മാത്രമല്ല അവർ എന്നും അപകടങ്ങളിലും ചതിക്കുഴികളിലും തുടർച്ചയായി അകപ്പെട്ടുകൊണ്ടേ ഇരിക്കുകയും ചെയ്യും. 

ഭഗവാന്റെ ഓടക്കുഴൽ വിളിയായ പ്രണവത്തെ സദാസ്മരിക്കുക, ആ  നാദത്തിൽ മാത്രം ശ്രദ്ധയോട് കൂടി സർവ്വ കർമ്മങ്ങളും അനുഷ്ഠിക്കുക. പശുക്കൾക്ക് കഴിയുന്ന കാര്യങ്ങൾ മനുഷ്യരായ നമുക്ക് കഴിയും.ചിലരുടെ  വിഡ്ഢിത്തം കേട്ട് വിഗ്രഹത്തിൽ നിന്ന് ഓടക്കുഴൽ മാറ്റുന്നത് പോലെയുള്ള അബദ്ധങ്ങൾ ചെയ്യാതിരിക്കുക.

ഓടക്കുഴൽ ഇല്ലാത്ത കൃഷ്ണവിഗ്രഹം അപൂർണമാണ്. അതുപോലെ നിങ്ങളുടെ ജീവിതവും എല്ലാ കർമ്മങ്ങൾ തന്നെ യും അപൂർണ്ണമാകാനേസാദ്ധ്യതയുള്ളൂ.അതിനാൽ അങ്ങിനെയുള്ള വിഡ്ഢിത്തരങ്ങൾ ചെയ്യുന്നതിലും നല്ലത് വിഗ്രഹം വീട്ടിൽ വയ്ക്കാതിരിക്കുകയാണ്.പീലിത്തിരുമുടിയും ഓടക്കുഴലും മഞ്ഞപ്പട്ടുടയാടയും ശ്രീകൃഷ്ണന്റെ അടയാളങ്ങളാണ്.  അവസാന ആഗ്രഹത്തെ തുടർന്നു ഭഗവാൻ ശ്രീകൃഷ്ണൻ രാധയുടെ ദേഹവിയോഗ സമയ ത്ത് ആ മരളി അടുത്തിരുന്നു വായിച്ചുകൊടു ത്തു.അവരുടെ മരണശേഷം തന്റെ ഓടക്കുഴൽ കൃഷ്ണൻ ഒടിച്ചു കളയുകയും ചെയ്തു.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം