Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?

By Web TeamFirst Published Feb 28, 2022, 8:23 AM IST
Highlights

ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ നടത്തുക. യാത്രാക്ലേശവും അലച്ചിലും  ഉണ്ടാകാം. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കും. 

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

സ്വപ്രയത്‌നത്താൽ പുരോഗതി കൈവരിക്കും. അതീവ ജാഗ്രതയോടെ ശ്രമിക്കുന്ന കാര്യം സഫലമാകും .ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് ഇന്ന് വഴി തുറക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. 

ഇടവം:- (കാർത്തിക3/4രോഹിണി,മകയിരം 1/2)

ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ നടത്തുക. യാത്രാക്ലേശവുംഅലച്ചിലും  ഉണ്ടാകാം. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. പുതിയ ബിസിനസ് ആരംഭിക്കാൻ തീരുമാ നിക്കും. 

മിഥുനം:- (മകയിര്യം1/2,തിരുവാതിര, പുണർതം 3/4)  

ഗൃഹനിർമ്മാണം പൂർത്തിയാക്കും. പങ്കാളിയുടെ സഹായം ഗുണകരമായി തീരും. തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം .ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. 

കർക്കിടകം:-(പുണർതം1/4, പൂയം ,ആയില്യം)

പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ കഴിയും. മുടങ്ങിക്കിടന്ന കാര്യങ്ങൾ  പുനരാരംഭിക്കും. വരുമാനം വർദ്ധിക്കും.അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. 

കന്നി: ( ഉത്രം3/4, അത്തം , ചിത്തിര 1/2)    

പുതിയ ഫ്‌ളാറ്റ് വാങ്ങാൻ സാധിക്കും. ആധു നിക ഗൃഹോപകരണങ്ങൾ നേടിയെടുക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കുന്നതി നും സാധ്യത ഉണ്ട്. പുണ്യകർമ്മങ്ങളിൽ പങ്കെ ടുക്കും. 

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം 3/4) 

സംസാരത്തിൽ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുന്നത് നന്നായിരിക്കും. ഗൃഹാന്തരീക്ഷം സമാധാനം നിറഞ്ഞതായി മാറും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.അമ്മയുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. 

വൃശ്ചികം:- (വിശാഖം1/4,അനിഴം,തൃക്കേട്ട)

ഏതു കാര്യത്തിലും വളരെ ശ്രദ്ധാപൂർവ്വം മുന്നോട്ടു നീങ്ങേണ്ടത് ആവശ്യമായി കാണുന്നു. വീടിന് അറ്റകുറ്റപ്പണി നടത്തും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും .വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. 

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4) 

ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാൻ കഴിയും .പുതിയ വാഹനത്തിന് യോഗമുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. യാത്ര ഗുണകരമായി തീരും.

മകരം:-( ഉത്രാടം 3/4,തിരുവോണം ,അവിട്ടം1/2)

അസുലഭമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.  ദീർഘനാളായി കാത്തിരുന്ന  പലതും സാധി ക്കും. പരീക്ഷയിൽ ഉന്നതവിജയം നേടും.ഉദ്യോഗാർത്ഥികൾക്ക്  തൊഴിൽ ലഭിക്കും.

കുംഭം:- (അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4)

വളരെയധികം ആത്മനിയന്ത്രണം പാലിക്കുക.തൊഴിൽ രംഗത്ത് എതിർപ്പുകളും പ്രതിസ ന്ധികളും ഉണ്ടാവാനിടയുണ്ട്. കുടുംബജീവിതം സമാധാനപരമായി ഇരിക്കും. പങ്കുകച്ചവടം ലാഭകരമായി തീരും. 

മീനം:-(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

ലക്ഷ്യപ്രാപ്തിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നതാണ്. നിർത്തിവച്ചിരുന്ന ഒരു കാര്യം പുനരാരംഭിക്കും. വസ്തുസംബന്ധമായ ഇട പാടുകൾ ലാഭകരമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

തയ്യാറാക്കിയത്:
Dr. P.B. Rajesh 
Astrologer and Gem Consultant

 

click me!