Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web TeamFirst Published Jan 11, 2022, 6:01 AM IST
Highlights

കാർത്തിക, രോഹിണി, മകയിരം എന്നി നക്ഷത്രക്കാർക്ക് ഇന്ന് വരവിനേക്കാൾ അധികമായ ചിലവുകൾ  ഉണ്ടാകും. പ്രവർത്തനരംഗത്ത് കാര്യങ്ങൾ നിയന്ത്രണത്തിലായിരിക്കും. 
 

മേടം: (അശ്വതി,ഭരണി, കാർത്തിക 1/4)

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.

ഇടവം: (കാർത്തിക3/4, രോഹിണി, മകയിരം 1/2) 

വരവിനേക്കാൾ അധികമായ ചിലവുകൾ ഉണ്ടാകും. പ്രവർത്തനരംഗത്ത് കാര്യങ്ങൾ നിയന്ത്രണത്തിലായിരിക്കും. 

മിഥുനം: (മകയിരം 1/2,തിരുവാതിര, പുണർതം3/4)

സാമ്പത്തികനില മെച്ചപ്പെടുന്നതാണ്. കിട്ടണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ തുറന്നു ചോദിക്കാൻ മടിക്കരുത്. 

കർക്കിടകം: (പുണർതം1/4പൂയ്യം,ആയില്യം) 

ഇന്ന് ബിസിനസ് നന്നായി നടക്കുന്ന ദിവസമാണ്.പ്രാർത്ഥനയും മറ്റും മുടങ്ങാതെ നടത്തുക. 

ചിങ്ങം: (മകം,പൂരം,ഉത്രം1/4) 

ഇന്ന് പൊതുവേ ഭാഗ്യം ഉള്ള ദിവസമാണ്. എല്ലാ കാര്യങ്ങളും ഊർജ്ജസ്വലമായി  ചെയ്തുതീർക്കും. 

കന്നി: (ഉത്രം3/4,അത്തം,ചിത്തിര1/2) 

സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ട ദിവസമാണിന്ന്. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കുകയില്ല.

തുലാം: (ചിത്തിര1/2,ചോതി,വിശാഖം3/4)

പഴയകാല സുഹൃത്തുക്കളുമായി ഒത്തു കൂടും. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. 

വൃശ്ചികം: (വിശാഖം1/4,അനിഴം,തൃക്കേട്ട) 

പല കാര്യങ്ങളും ഇന്നു മന്ദഗതിയിലാകാനിടയുണ്ട്. മനക്ലേശത്തിനും സാധ്യത കാണുന്നു. 

ധനു :(മൂലം, പൂരാടം,ഉത്രാടം) 

പുതിയ  ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും .പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കും.

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2) 

 ഔദ്യോഗിക യാത്രകളും ഗുണകരമായി തീരും .കുടുംബ ജീവിതം ഊഷ്മളമായിരിക്കും. 

കുംഭം:(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

എതിരാളികളെ വശത്താക്കാൻ സാധിക്കും. ഭാഗ്യംകൊണ്ട് സാമ്പത്തികസ്ഥിതി മെച്ചപ്പെടും. 

മീനം:(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

വരുമാനത്തിൽ വർദ്ധനവുണ്ടാകും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337

 

click me!