Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web TeamFirst Published Jan 14, 2022, 6:30 AM IST
Highlights

പുണർതം,പൂയ്യം,ആയില്യം എന്നി നക്ഷത്രക്കാർക്ക് ഇന്ന് ഏർപ്പെടുന്ന കാര്യങ്ങളിൽ എല്ലാം വിജയിക്കുന്നതാണ്. പുതിയ സംരംഭം തുടങ്ങാൻ സാധിക്കും .സാമ്പത്തിക നില മെച്ചപ്പെടും. പ്രാർത്ഥനകൾ മുടങ്ങാതെ ശ്രദ്ധിക്കുക. 

മേടം:(അശ്വതി,ഭരണി,കാർത്തിക 1/4)

എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കും. സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും ഗുണകരമായ ദിവസമാണ്. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. വരുമാനം വർദ്ധിക്കും.

ഇടവം: (കാർത്തിക3/4രോഹിണി,മകയിരം 1/2) 

ദമ്പതികൾ തമ്മിൽ അകന്നു കഴിയാനും അഭിപ്രായഭിന്നത ഉണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. തൊഴിൽരംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം. 

മിഥുനം:(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പഠന ആവശ്യങ്ങൾക്കായി കൂടുതൽ പണം മുടക്കേണ്ടി വരും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. ഭാഗ്യം ഉള്ള ദിവസമാണ്. 

കർക്കിടകം:(പുണർതം1/4, പൂയ്യം,ആയില്യം) 

ഏർപ്പെടുന്ന കാര്യങ്ങളിൽ എല്ലാം വിജയിക്കുന്നതാണ്. പുതിയ സംരംഭം തുടങ്ങാൻ സാധി ക്കും .സാമ്പത്തിക നില മെച്ചപ്പെടും. പ്രാർത്ഥനകൾ മുടങ്ങാതെ ശ്രദ്ധിക്കുക. 

ചിങ്ങം: (മകം,പൂരം,ഉത്രം1/4) 

പാർട്ട്ണർഷിപ്പ് ബിസിനസുകൾ ലാഭകരമാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കലാരംഗത്ത് നേട്ടങ്ങളും അംഗീകാരവും ലഭിക്കും. 

കന്നി: (ഉത്രം3/4,അത്തം,ചിത്തിര1/2)  

മേലുദ്യോഗസ്ഥരുടെ പ്രീതി നേടുവാൻ സാധിക്കും .പല കാര്യങ്ങളും വിജയ്ക്കാനായി ഒന്നിലധികം പ്രാവശ്യം പരിശ്രമിക്കേണ്ടി വരും. ആരോഗ്യം തൃപ്തികരമാണ് .കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. 

 തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4)

പൊതുവേ ദൈവാധീനം ഉള്ള ഒരു ദിവസമാണ് .എന്നാൽ തൊഴിലുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും നേരിടേണ്ടി വരാം. മേലുദ്യോഗസ്ഥന്റെ ശകാരം കേൾക്കാനും സാധ്യതയുണ്ട് .യാത്രകൾക്ക് തടസ്സം വരാം. 

വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട)  

പല കാര്യങ്ങളും വിജയകരമായി ചെയ്തു തീർക്കാൻ സാധിക്കുന്നതാണ്.പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സാധിക്കും.കുടും ബത്തിൽ സന്തോഷം നിലനിൽക്കും. തീർത്ഥയാത്രയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. 

ധനു:(മൂലം, പൂരാടം,ഉത്രാടം) 

പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ കൈവരി ക്കാൻ സാധിക്കുന്നതാണ്. എതിരാളികളുമായി സൗഹൃദം പുനസ്ഥാപിക്കും. ഓഹരി ഇടപാടുകളിലും ഊഹക്കച്ചവടത്തിലും നേട്ടങ്ങളുണ്ടാകും. നിസ്സാരരോഗങ്ങൾ ശല്യം ചെയ്യാനും സാധ്യതയുണ്ട്.

മകരം:(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

മനസ്സിൽ ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും.സാമ്പത്തിക സ്ഥിതി മെ ച്ചപ്പെടും.ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. 

കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

കർമരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.ഔദ്യോഗിക യാത്രകൾ ഗുണകരമാ യിരിക്കും.ചിലർക്ക് പുതിയ വാഹനത്തിനും യോഗം കാണുന്നു. കുടുംബജീവിതം സന്തോഷകരമാണ്. 

മീനം: (പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കാനും തീർത്ഥയാത്രയ്ക്കും സാധ്യതയുണ്ട് മക്കൾക്കു വേണ്ടിയുള്ള ചിലവുകൾ വർദ്ധിക്കും. ഔദ്യോഗികരംഗത്ത് പല പരിഷ്കാരങ്ങളും വരുത്തും. കലാരംഗത്ത് ശോഭിക്കാൻ കഴിയും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.

Read more : ശനിദോഷത്തിന് കടുപ്പമേറും; പരിഹാരങ്ങൾ ഇതൊക്കെ

click me!