Today Astrology : ദിവസഫലം ; ഈ രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം

By Web TeamFirst Published Sep 21, 2022, 8:16 AM IST
Highlights

അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഇവ കാണുന്നു. പുതിയ കാര്യങ്ങളിൽ ഏർപ്പെടുന്നതിനു സാധ്യത. സർവ്വകാര്യസിദ്ധി ഫലമാകുന്നു.  കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നൽകും. ചില അപ്രതീക്ഷിത നേട്ടങ്ങൾ തേടി എത്താം. 
 

മേടം രാശി...

അനുകൂലമായ നേട്ടങ്ങൾ ഉണ്ടാകും. ദീർഘകാലമായി ആഗ്രഹിച്ച ചില കാര്യങ്ങൾ ഇന്ന് നടപ്പിലാകും. ഉച്ചയ്ക്കുശേഷം കാര്യതടസ്സങ്ങൾ കാണുന്നു. മനസ്സിനു സന്തോഷം. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഇവ കാണുന്നു.
സന്താനങ്ങൾ പഠനപുരോഗതി കൈവരിക്കും. ഉന്നതന്മാരുമായുള്ള സൗഹൃദം ഗുണം ചെയ്യും.

ഇടവം രാശി...

ഗൃഹനിർമ്മാണ കാര്യങ്ങൾ അനുകൂലമാവും. വിവാഹ കാര്യങ്ങൾക്കായി ശ്രമിക്കും. ഏതുകാര്യത്തിലും ഉത്തമമായി ചിന്തിച്ച് തീരുമാനമെടുക്കാൻ കഴിയുംവിധം മന:ശക്തി വർദ്ധിപ്പിക്കുവാൻ ശ്രമിക്കും. ധനപരമായി കുറെയധികം നേട്ടങ്ങൾ വന്നുചേരും. കർമ്മരംഗത്ത് ഗുണകരമായി വളരെ മാറ്റങ്ങൾ അനുഭവപ്പെടുന്നതാണ്. 

മിഥുനം രാശി...

അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഇവ കാണുന്നു. പുതിയ കാര്യങ്ങളിൽ ഏർപ്പെടുന്നതിനു സാധ്യത. സർവ്വകാര്യസിദ്ധി ഫലമാകുന്നു.  കുടുംബവുമൊത്ത് സമയം ചെലവിടുന്നത് സന്തോഷം നൽകും. ചില അപ്രതീക്ഷിത നേട്ടങ്ങൾ തേടി എത്താം. 

കർക്കിടകം രാശി...

ദാമ്പത്യജീവിതത്തിലെ ക്രമക്കേടുകൾ പരിഹരിക്കപ്പെടും. ആരോഗ്യസ്ഥിതി നിസ്സാരമായി കാണരുത്. വളരെ അനുകൂലമായ മാറ്റങ്ങൾ ആരംഭിക്കുകയാണ്. ചിലർക്ക് വിദേശത്ത് ജോലി ലഭിക്കും. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടായിരിക്കുക. ധനപരമായ ഇടപാടുകൾ സൂക്ഷമതയോടെ നടത്തുക.

ചിങ്ങം രാശി...

ധനനഷ്ടങ്ങൾ ഉണ്ടായേക്കും. അസ്വസ്ഥതകൾ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. പ്രവർത്തനങ്ങളിൽ വിഷമങ്ങൾ ഉണ്ടാകും. 

കന്നി രാശി...

വളരെക്കാലമായി ചിന്തിക്കുന്ന പല നേട്ടങ്ങളും കൈവരിക്കുവാൻ നിങ്ങൾക്ക് സാധിക്കും. ഏതു കാര്യത്തിലും ശരിയായി ചിന്തിച്ച് മുന്നേറുവാൻ കഴിയുന്നതാണ്. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. 

തുലാം രാശി...

സന്തോഷവാർത്തകൾ തേടിയെത്താം. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

വൃശ്ചികം രാശി...

വീട്ടിൽ അതിഥികൾക്കു സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൃദ്ധി വർദ്ധിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ കാണുന്നു. കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. 

ധനു രാശി...

ശുഭകരമായ നേട്ടങ്ങളും കാര്യ പ്രാപ്തിയും ഉണ്ടാകും. മധ്യാഹ്നശേഷം ചില പ്രതിസന്ധികൾ ഉണ്ടാകും. സാമ്പത്തികമായി ചില കഷ്ടതകൾ നേരിടേണ്ടതായി വന്നേക്കാം. മാനസികമായി സന്തോഷം അനുഭവപ്പെടാം.

മകരം രാശി...

ഭൂമിസംബന്ധമായ കാര്യങ്ങളിലേർപ്പെടും. സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്ത് പ്രതികൂലമായ ചില സ്ഥിതിവിശേഷങ്ങൾ അനുഭവപ്പെടും. 

കുംഭം രാശി...

ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടിൽ വരും.
ഗൃഹത്തിൽ കലഹവിഷമതകൾ ഉണ്ടാകാം. ആരോ​ഗ്യം തൃപ്തികരം.

മീനം രാശി...

ഭൂമിസംബന്ധമായ കാര്യങ്ങൾ അനുകൂലമാവും. പരീക്ഷ, അഭിമുഖം എന്നിവയിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ സാധിക്കും. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തണം. 

നവരാത്രി ആഘോഷവും ഐതിഹ്യവും

 

click me!