Horoscope Today: ശത്രുക്കളിൽ നിന്ന് ഉപദ്രവമുണ്ടാകാം, തടസങ്ങൾ തരണം ചെയ്ത് മുന്നോട്ടു പോകും; ഇന്നത്തെ ദിവസഫലം

Published : Feb 16, 2025, 09:33 AM ISTUpdated : Feb 16, 2025, 10:02 AM IST
Horoscope Today: ശത്രുക്കളിൽ നിന്ന് ഉപദ്രവമുണ്ടാകാം, തടസങ്ങൾ തരണം ചെയ്ത് മുന്നോട്ടു പോകും; ഇന്നത്തെ ദിവസഫലം

Synopsis

ഇന്ന് (16-2-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

ഭാഗ്യം കൊണ്ട് പല നേട്ടങ്ങളുമുണ്ടാകും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. ബിസിനസിൽ പുരോഗതി നേടും. സഹോദര സഹായം പ്രതീക്ഷിക്കാം. 

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)

പുതിയ ബിസിനസ് തുടങ്ങും. കമിതാക്കളുടെ വിവാഹ നിശ്ചയം നീണ്ടു പോകും. ഔദ്യോഗിക യാത്ര കൊണ്ട് നേട്ടം ഉണ്ടാകും. 

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

വിദേശത്തു നിന്ന് ഒരു സന്ദേശം എത്തിച്ചേരും. വീട്ടിൽ സമാധാനം നിലനിൽക്കും. തടസങ്ങൾ തരണം ചെയ്ത് മുന്നോട്ടു പോകും. 

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

ശത്രുക്കളിൽ നിന്ന് ഉപദ്രവമുണ്ടാകാം. ബിസിനസ് രംഗത്ത് പുതിയ സാധ്യതകൾ തെളിയും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

ഇഷ്ട വാഹനം വാങ്ങാൻ സാധിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. 

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

മറ്റുള്ളവരെ സഹായിക്കാൻ കഴിയും. അപകടത്തിൽ നിന്നും രക്ഷപ്പെടും. സാമ്പത്തിക നില മെച്ചപ്പെടും. 

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

പരീക്ഷയിൽ മികച്ച വിജയം നേടും. മധ്യസ്ഥരുടെ സഹായത്തോടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും .

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

മേലധികാരിയുടെ പ്രീതി നേടും. സാമ്പത്തിക നില മെച്ചപ്പെടും. യാത്ര ഗുണകരമാകും. പുതിയ വാഹനം വാങ്ങും.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

സന്തോഷം തോന്നുന്ന ചില കാര്യങ്ങൾ ചെയ്തു തീർക്കും. യാത്ര ചെയ്യേണ്ടതായി വരും. വീട്ടിൽ ഐശ്വര്യം നിലനിൽക്കും. 

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)

പ്രതീക്ഷിച്ചിരുന്ന സന്ദേശം വന്നു ചേരും. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)


 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം