Today Horoscope : സാമ്പത്തിക നേട്ടം, കുടുംബത്തിൽ ഐശ്വര്യം ; ഇന്നത്തെ നക്ഷത്രഫലം

Published : Feb 28, 2025, 08:03 AM IST
Today Horoscope :  സാമ്പത്തിക നേട്ടം, കുടുംബത്തിൽ ഐശ്വര്യം ; ഇന്നത്തെ നക്ഷത്രഫലം

Synopsis

ഇന്ന് ( 28- 2- 2025 ) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.  

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4) 

മൽസരപരീക്ഷയിൽ മികച്ച വിജയം നേടും. പുതിയ തൊഴിൽ ലഭിക്കും. 

ഇടവം:- (കാർത്തിക 3/4,  രോഹിണി, മകയിരം1/2) 

മുൻപ് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്.

മിഥുനം:-( മകയിരം 1/2,  തിരുവാതിര, പുണർതം 3/4) 

ഗുണദോഷ സമ്മിശ്രമായ കാലമാണ്. അ വിവാഹിതരുടെ വിവാഹകാര്യം തീരുമാനം ആകും. സ്ഥലംമാറ്റം ഉണ്ടാകും.

കർക്കടകം:- (പുണർതം 1/4,  പൂയം, ആയില്യം) 

വ്യാപാരത്തിൽ പ്രതീക്ഷിക്കാത്ത നഷ്ടം സംഭവിക്കാം. ആത്മീയ കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ പണം ചെലവഴിക്കും.

ചിങ്ങം:-(മകം. പൂരം, ഉത്രം1/4) 

സാമ്പത്തിക ഞെരുക്കം ഉണ്ടാകും. ബന്ധുക്കളെ സഹായിക്കേണ്ടി വരും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.

കന്നി:- (ഉത്രം 3/4,  അത്തം, ചിത്തിര1/2) 

കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ആരോഗ്യം തൃപ്തികരം ആണ്. ഉല്ലാസയാത്രയിൽ പങ്ക്ചേരും. 

തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4) 

ചുമതലകൾ വർദ്ധിക്കും. വരുമാനം കൂടും.വിദേശത്ത് നിന്നൊരു സന്തോഷ വാർത്ത എത്തും. വസ്തുതർക്കം പരിഹരിക്കും.

വൃശ്ചികം:-(വിശാഖം 1/4,  അനിഴം, തൃക്കേട്ട)

ദീർഘകാലപ്രതീക്ഷകൾ സഫലമാകും. കുടുംബത്തിൽ ഒരു കുഞ്ഞ് പിറക്കും.പുതിയ സംരംഭങ്ങൾ ആരംഭിക്കും.

ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) 

മക്കൾക്ക് വേണ്ടി ധാരാളം ചിലവുകൾ വന്നു ചേരും.പുതിയ വാഹനം വാങ്ങും. ആഭരണം പണയം വയ്ക്കേണ്ടിവരും.

മകരം:- (ഉത്രാടം3/4 തിരുവോണം, അവിട്ടം1/2) 

കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ഔദ്യോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും.ആരോഗ്യം തൃപ്തികരമാണ്.

കുംഭം:-(അവിട്ടം 1/2,  ചതയം, പൂരുരുട്ടാതി 3/4)

ഉന്നതരുടെ സഹായം ലഭിക്കും. വസ്തു ഇടപാടുകൾ ലാഭകരമായി നടത്തും. പരീക്ഷയിൽ ഉന്നതവിജയം നേടും.

മീനം:- (പൂരുരുട്ടാതി1/4  , ഉത്രട്ടാതി, രേവതി)

വിദ്യാർത്ഥികൾക്ക് ഗുണകരമായ കാലമാണ്. സാമ്പത്തിക നില മെച്ചപ്പെടും. ഒരു സന്തോഷ വാർത്ത എത്തിച്ചേരും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

    PREV
    click me!

    Recommended Stories

    വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
    ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം