Horoscope Today: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം ; ഇന്നത്തെ സമ്പൂർണ ദിവസഫലം

Published : Jan 11, 2025, 09:36 AM ISTUpdated : Jan 11, 2025, 11:10 AM IST
Horoscope Today:  ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം ; ഇന്നത്തെ സമ്പൂർണ ദിവസഫലം

Synopsis

ഇന്നത്തെ സമ്പൂർണ്ണ ദിവസഫലം. ഇന്ന് നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

പരീക്ഷയിൽ മികച്ച വിജയം നേടും. ഗൃഹോപകരണങ്ങൾ വാങ്ങാനായി ധാരാളം പണം ചിലവഴിക്കും. ബന്ധുക്കളുമായി കലഹങ്ങൾക്ക് ഇടയുണ്ട്.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2) 

കുടുംബത്തിൽ സുഖവും സമാധാനവും ഉണ്ടാകും. സാമൂഹിക രംഗത്ത് പ്രശസ്തി ആർജ്ജിക്കും. ഉന്നതരായ വ്യക്തികളുമായി നല്ല ബന്ധം പുലർത്താൻ കഴിയും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4) 

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. വീട്ടിൽ നിന്നും മാറി നിൽക്കുന്നവർക്ക് തിരികെ എത്താൻ കഴിയും. അവിവാഹിതരുടെ വിവാഹം നടക്കും.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)  

മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിക്കും. ഉദ്ദേശിച്ച സ്ഥാപനത്തിൽ ഉപരി പഠനത്തിനു ചേരും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിൽ എത്തിച്ചേരാൻ കഴിയും. 

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തടസങ്ങളെ തരണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും. വീട് പുതുക്കി പണിയും. ബിസിനസ് ലാഭകരമായി മാറും.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2) 

സർക്കാരിൽ നിന്നും അനുകൂലമായ നടപടികൾ പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാവും. ബിസിനസ്സിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. അപകടം തരണം ചെയ്യും. ബന്ധുവിൽ നിന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കും.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തികരംഗം തൃപ്തികരമാണ്. പൂർവ്വികസ്വത്ത് കൈവശം വന്നു ചേരും. സർക്കാർ ആനുകൂല്യം ലഭിക്കും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4) 

വീട് മാറി താമസിക്കേണ്ടി വരാം. മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കും. മുൻപ് കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ച് കിട്ടും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും. വളരെ കാലമായി ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

ഈശ്വരാനുകൂല്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. സുഹൃത്തുക്കളൂടെ സഹായം ലഭിക്കും. പുതിയ വീട് വാങ്ങി താമസിക്കും. മനസമാധാനം നില നിൽക്കും.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി) 

കടബാധ്യതകൾ പരിഹരിക്കാൻ കഴിയും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. പല മാർഗങ്ങളിലൂടെ  വരുമാനം ഉയരും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)


 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം