Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Dr P B RajeshFirst Published Jun 14, 2022, 8:57 AM IST
Highlights

വീടോ സ്ഥലമോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നടക്കും.സന്താനങ്ങള്‍ മൂലം സന്തോഷിക്കും.കുടുബത്തിൽ നിന്നും സഹായങ്ങള്‍ ലഭിക്കും.മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. 

മേടം:-(അശ്വതി,ഭരണി, കാർത്തിക1/4) 

പഴയ സ്വർണാഭരണങ്ങൾ മാറ്റി പുതിയത് വാങ്ങും.മറ്റുളളവരുടെ കലഹങ്ങളിൽ നിന്നും വിട്ടു നിൽക്കുക.പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. കുടുംബാംഗങ്ങളുമായി ഒത്തുകൂടും 

​എടവം:- (കാർത്തിക3/4,രോഹിണി,മകയിരം1/2)

പുതിയ ബിസിനസ്സ് തുടങ്ങും.വിദ്യാർത്ഥികൾ പഠനത്തിൽ മിടുക്കരാകും.അച്ഛനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.ആരോഗ്യം ശ്രദ്ധിക്കുക. 

മിഥുനം:-( മകയിരം1/2,തിരുവാതിര, പുണർതം3/4)

വീടോ സ്ഥലമോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് നടക്കും.സന്താനങ്ങൾ മൂലം സന്തോഷിക്കും.കുടുബത്തിൽ നിന്നും സഹായ ങ്ങൾ ലഭിക്കും.മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. 

കർക്കിടകം:-(പുണർതം1/4,പൂയം,ആയില്യം) 

സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്.പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമാണ്.പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. 

ചിങ്ങം:-( മകം,പൂരം,ഉത്രം1/4)

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. കലാരംഗത്ത്  അവസരങ്ങൾ വർദ്ധിക്കും.യാത്ര ഗുണകരമാ യി തീരും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. 

കന്നി:-(ഉത്രം3/4,അത്തം,ചിത്തിര1/2)

മുടങ്ങി കിടന്നിരുന്ന പഠനം പുനരാരംഭിക്കും. സന്തോഷമുള്ള കാലമായി അനുഭവപ്പെടും. പ്ര വർത്തനരംഗത്ത് അനുകൂലമായ ചില  മാറ്റങ്ങൾ ഉണ്ടാവും. വീടുവിട്ട് കഴിയേണ്ടി വരാം. 

തുലാം:-(ചിത്തിര1/2,ചോതി,വിശാഖം3/4)

പുതിയ വീട്ടിലേക്കു താമസം മാറാൻ കഴിയും. വിദ്യാർത്ഥികൾക്ക്  ഉപരിപഠനത്തിന് അനുകൂല സമയമാണ്. ഉദ്യോഗാർത്ഥികൾക്ക് ആഗ്ര ഹിച്ച ജോലി ലഭിക്കും.  

വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)

ബന്ധുക്കളുമായുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കും.തീർത്ഥയാത്രയിൽ പങ്കെടുക്കും. പ്ര വർത്തന രംഗത്ത് അനുകൂലമായ പല മാറ്റ ങ്ങളും പ്രതീക്ഷിക്കാം നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടാനും ഇടയുണ്ട്. 

ധനു:-(മൂലം,പൂരാടം,ഉത്രാടം1/4)

യാത്രകൾ ഗുണകരമാകും .ചിലർക്ക് സ്ഥാന ക്കയറ്റം ലഭിക്കാനും ഇടയുണ്ട്.പുതിയ വാഹ നം വാങ്ങാൻ തീരുമാനിക്കും. ആരോഗ്യം തൃപ്തികരമാണ്. 

മകരം :-(ഉത്രാടം,തിരുവോണം,അവിട്ടം1/2)\

കർമ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാകും.പ്രതീക്ഷി ക്കുന്നതിലേറെ സന്തോഷകരമായ ദിവസമാണിന്ന്.സാഹിത്യരംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം.

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും.പൂർവികസ്വത്ത് കൈവശം വന്നുചേരും.പുതിയ ബന്ധുത്വം ലഭിക്കും.ഔദ്യോഗികയാത്ര ഗുണകരമാകും. 

മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി ,രേവതി)

ലാഭകരമായി സ്ഥലം വാങ്ങും. പരീക്ഷയിൽ ഉന്നത വിജയം നേടും. ബന്ധുക്കളെ സന്ദർശിക്കും .എതിരായികളെ കൂടെ നിർത്താൻ സാധിക്കും.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

click me!