Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Aug 16, 2022, 05:00 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാം. ബിസിനസില്‍ ചില വെല്ലുവിളികള്‍ വരാം. വിദേശത്തേക്ക് പോകുന്ന ചെറുപ്പക്കാര്‍ക്ക് വിജയം സുനിശ്ചിതം. അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

വ്യക്തിപരമായതും സര്‍ക്കാര്‍ സംബന്ധമായതുമായ കാര്യങ്ങള്‍ നടക്കുന്നത് മുഖേന സന്തോഷമുണ്ടാകും. വീട്ടിലെ അംഗങ്ങളുടെ സന്തോഷത്തിന് നിങ്ങള്‍ പ്രാധാന്യം നല്‍കും. കുട്ടികളുടെ പഠനം, ജോലി എന്നിവ സംബന്ധിച്ച  ഉത്കണ്ഠ തുടരും. അവിചാരിതമായ ചെലവ് വരാം. സാമൂഹികകാര്യങ്ങളില്‍ ഇടപെടുമ്പോള്‍ മോശം പ്രവണതകളുള്ളവരെ അകറ്റിനിര്‍ത്തുക. ബിസിനസില്‍ പുതിയ വിജയം കാത്തിരിക്കുന്നു. ദാമ്പത്യം സുഖകരം. ചുമ പിടിപെടാം.

ഇടവം രാശിയില്‍ ജനിച്ചവര്‍...

ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ പരസ്പരധാരണയില്‍ പരിഹരിക്കപ്പെടാം. പഴയ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കപ്പെടാം. പ്രൊഫഷണല്‍ വിദ്യാഭ്യാസം ഉന്നം വയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. ചില ജോലി പകുതിക്ക് വച്ച് മുടങ്ങുന്നത് സുഹൃത്തിന് മുകളില്‍ സംശയം ജനിപ്പിക്കാം. അപരിചിതരുമായി അധികം അടുപ്പം വേണ്ട. കുടുംബത്തില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടാകാതെ നോക്കുക. ബിസിനസില്‍ ചില വെല്ലുവിളികള്‍ വരാം. പങ്കാളിയുടെ ആരോഗ്യനിലയില്‍ നേരിയ വ്യതിയാനങ്ങള്‍ വരാം. ജോലിഭാരം കൊണ്ട് നിങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

വീട്ടിലെ ചില പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകാം. സഹോദരങ്ങളുമായോ ബന്ധുക്കളുമായോ ഉള്ള ഒരു തര്‍ക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാം. പല കാര്യങ്ങളിലും ക്ഷമ ശീലിക്കുക. ദേഷ്യം സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാക്കാം. ബിസിനസില്‍ ചില പ്രശ്നങ്ങള്‍ക്ക് സാധ്യത. ബിസിനസ് - വീട് എന്നിവിടങ്ങളെ ബാലൻസ് ചെയ്ത് കൊണ്ടുപോവുക. ക്ഷീണവും സ്ട്രെസും അനുഭവപ്പെടാം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

കുട്ടികളുമായി ബന്ധപ്പെട്ട് ചെയ്തുതീര്‍ക്കാനുള്ള ചിലത് ചെയ്തുതീര്‍ക്കുന്നതിലൂടെ സമാധാനം കൈവരാം.കുടുംബത്തിലെ ആരുടെയെങ്കിലും വിവാഹത്തിലൂടെ നല്ല ബന്ധങ്ങള്‍ തേടിയെത്താം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്ഡകുക. സാമ്പത്തികകാര്യങ്ങളില്‍ ആരെയും മുഴുവനായി വിശ്വസിക്കാതിരിക്കുക. അനാവശ്യമായ ചെലവുകള്‍ കുറയ്ക്കുക. വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും പഠനത്തിലും ജോലിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.ബിസിനസ് പദ്ധതികളിലും ഗൗരവമായ ചിന്തകള്‍ നടത്തുക. ഭാര്യക്കും ഭര്‍ത്താവിനുമിടയിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാം. എവിടെ നിന്നെങ്കിലും പെട്ടെന്ന് സഹാകരമായ ഉപദേശമോ പിന്തുണയോ നേടാം. വിദേശത്തേക്ക് പോകുന്ന ചെറുപ്പക്കാര്‍ക്ക് വിജയം സുനിശ്ചിതം.ബിസിനസിലെ നഷ്ടം മൂലം ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടിവരാം.കടം എടുക്കരുത്. ലളിതമായും ഗൗരവമായും ബിസിനസ് കാര്യങ്ങള്‍ കൊണ്ടുപോവുക. ദാമ്പത്യബന്ധം സുഖകരം. ആരോഗ്യനില തൃപ്തികരം.

കന്നി രാശിയിൽ ജനിച്ചവര്‍...

വീട്ടുകാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കും. സാമ്പത്തികകാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് യോജിച്ച സമയം. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും ഫലം നല്‍കാം. അതിനാല്‍ ഇക്കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ബന്ധുക്കളുമായി ഇടപെടുമ്പോള്‍ ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാൻ ശ്രദ്ധിക്കുക. ദാമ്പത്യബന്ധം സന്തോഷകരം. മോശം പ്രവണതയുള്ള ആളുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. 

തുലാം രാശിയിൽ ജനിച്ചവര്‍...

ഫോണ്‍ കോളിലൂടെ പ്രധാനപ്പെട്ട സന്ദേശം ലഭിക്കാം. ഇത് ഉടൻ തന്നെ ചെയ്തുതീര്‍ക്കുകയും വേണം. മതപരവും ആത്മീയവുമായ കാര്യങ്ങള്‍ക്കായി സമയം ചെലവിടും. ഭാവിപദ്ധതികളിടുമ്പോള്‍ നിങ്ങളുടെ തീരുമാനത്തിന് പ്രാധാന്യം നല്‍കുക. മറ്റുള്ളവരെ വിശ്വസിക്കുമ്പോള്‍ കരുതലെടുക്കുക. കടം നല്‍കിയ പണം തിരികെ കിട്ടാം. പങ്കാളിയുടെ പിന്തുണ എല്ലായ്പോഴും നിങ്ങള്‍ക്ക് ഗുണം നല്‍കാം. മൈഗ്രേയ്ൻ തലവേദനയ്ക്ക് സാധ്യത. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം കളയാതെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം ചെലവിടുക. ദീര്‍ഘനാളായി തുടര്‍ന്നിരുന്ന സ്ട്രെസിനും ഉത്കണ്ഠയ്ക്കും ആശ്വാസം ലഭിക്കാം. ഓരോ ജോലി ഏറ്റെടുക്കും മുമ്പ് അതിന്‍റെ രണ്ട് വശങ്ങളും ആലോചിക്കുക. വസ്തു ഇടപാടില്‍ കൂടുതല്‍ പ്രതീക്ഷകള്‍ വയ്ക്കേണ്ട. പ്രതീക്ഷ കൂടുംതോറും നിരാശയ്ക്ക് വക. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ സാഹചര്യങ്ങള്‍ മോശമാകാം. ബിസിനസില്‍ പുതിയ പ്ലാനുകള്‍ക്ക് യോജിച്ച സമയം. ദാമ്പത്യബന്ധം സുഖകരം. കൃത്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തുക. 

ധനു രാശിയിൽ ജനിച്ചവര്‍...

അധികസമയം വീട്ടുകാര്യങ്ങളുമായി മുഴകും. മതപരമായ സംഘടനയ്ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാം. മടി പിടികൂടാതെ നോക്കണം. ചില സമയങ്ങളില്‍ നിങ്ങളുടെ സംശയം നിങ്ങളെയും മറ്റുള്ളവരെയും കുരുക്കിലാക്കാം. അതിനാല്‍ സാഹചര്യങ്ങള്‍ മനസിലാക്കി പെരുമാറുക. പുതിയ പദ്ധതികള്‍ക്ക് അനുകൂലസമയം. തൊഴിലാളികള്‍ തൊഴിലുടമയുമായി നല്ല ബന്ധത്തിലാകും. കുടുംബത്തോടൊപ്പം വിനോദകാര്യങ്ങളില്‍ മുഴുകാം. മലിനീകരണമുള്ള, തിരക്കുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക. 

മകരം രാശിയിൽ ജനിച്ചവര്‍...

അടുത്ത ബന്ധുവിന്‍റെ ഒരു പ്രശ്നം പരിഹരിക്കാൻ നിങ്ങളുടെ ഇടപെടലിന് സാധിക്കും. നിങ്ങളുടെ ബുദ്ധിയും കഴിവും പ്രകീര്‍ത്തിക്കപ്പെടും. നല്ല വാര്‍ത്തകള്‍ തേടിയെത്താം. ചിലര്‍ നിങ്ങള്‍ക്ക് പ്രശ്നമായി വരാം. അവരുമായി അധികം ഇടപെടല്‍ വേണ്ട. ജോലി- വീട് എന്നിവിടങ്ങളിലെ ഉത്തരവാദിത്തങ്ങള്‍ തുല്യമായി ചെയ്തുതീര്‍ക്കുക. ബിസിനസ് പാര്‍ട്ണര്‍മാരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. വീട്ടുകാര്യങ്ങളുമായി ബന്ധപ്പെട്ട് ഭആര്യയും ഭര്‍ത്താവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. ആരോഗ്യനില തൃപ്തികരം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

കുടുംബത്തോടൊപ്പം ഷോപ്പിംഗ് അടക്കമുള്ള വിനോദപരിപാടികളില്‍ പങ്കാളിയാകും. നിങ്ങളുടെ ഒരു പ്രധാനപ്പെട്ട തീരുമാനം അഭിനന്ദിക്കപ്പെടാം. സാമ്പത്തികകാര്യങ്ങളില്‍ നിരാശ നേരിടാം. ബന്ധുക്കളില്‍ നിന്ന് കാര്യമായ സഹകരണം പ്രതീക്ഷിക്കരുത്. ബിസിനസില്‍ പുതിയ കാര്യങ്ങളെ പറ്റി പഠിക്കാം. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് നില്‍ക്കാം. ഉദരസംബന്ധമായ വിഷമതകള്‍ക്ക് സാധ്യത. 

മീനം രാശിയിൽ ജനിച്ചവര്‍...

വീട്ടില്‍ വൃത്തിയാക്കലും മറ്റും നടക്കാം. ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ഒന്നിച്ചിരിക്കാനും സ്നേഹം പ്രകടിപ്പിക്കാനും സാധിക്കും. കൃത്യസമയത്ത് കൃത്യമായ തീരുമാനമെടുക്കുന്നത് മൂലം ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാം. അയല്‍ക്കാരുമായി തര്‍ക്കത്തിന് സാധ്യത. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുക. അടുത്ത സുഹൃത്തിനെ കുറിച്ചുള്ള മോശം വാര്‍ത്ത മനസിനെ അലട്ടാം. ബിസിനസില്‍ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവരാം. ഭാര്യാ-ഭര്‍തൃബന്ധം ഒത്തൊരുമയില്‍ മുന്നോട്ടുപോകാം. സാഹസികകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. 

PREV
click me!

Recommended Stories

Maha Shivarathri 2026 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍