Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Aug 22, 2022, 05:30 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

സാമൂഹികകാര്യങ്ങളില്‍ ഏര്‍പ്പെടാം. മറ്റുള്ളവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. അറിയാം നിങ്ങളുടെ ഇന്ന്

മേടം രാശിയില്‍ ജനിച്ചവര്‍...

വിചാരിച്ച ജോലി പൂര്‍ത്തിയാക്കുന്നത് മൂലം മനസിന് സമാധാനമുണ്ടാകും. കടം നല്‍കിയ പണം തിരികെ ലഭിക്കും. വായനയ്ക്ക് വേണ്ടി സമയം ചെലവിടും. നിയമപരമായ ചില പ്രശ്നങ്ങള്‍ നേരിടാം. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കരുത്. ജോലിയില്‍ പ്രമേഷന് സാധ്യതയുള്ളതിനാല്‍ കരുതി ജോലി ചെയ്യുക. കുടുംബാന്തരീക്ഷം സുഖകരം. ജോലിഭാരം ആരോഗ്യത്തെ ബാധിക്കാം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

ലക്ഷ്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക. എങ്കില്‍ വിജയം സുനിശ്ചിതം. മതപരമോ ആത്മീയമോ ആയ കാര്യങ്ങള്‍ വീട്ടില്‍ നടക്കും. മറ്റുള്ളവരെ പറ്റി ആലോചിക്കാതെ ജോലിയില്‍ ശ്രദ്ധ വയ്ക്കുന്നത് വിജയം നല്‍കും. മീഡിയ വഴിയോ ഫോണ്‍ വഴിയോ പ്രധാനപ്പെട്ട ബന്ധങ്ങളുണ്ടാകാം. വീട്ടില്‍ സന്തോഷവും സമാധാനവുമുണ്ടാകും. തൊണ്ടയില്‍ അണുബാധയ്ക്ക് സാധ്യത. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

കോടതി വിധി വരാനുണ്ടെങ്കില്‍ അത് അനുകൂലമാകാം. ഏറെ നാളായി തുടരുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാൻ നിങ്ങളുടെ പോസിറ്റീവ് ആയ മനോനില പ്രയോജനപ്പെടാം. സഹോദരങ്ങളുമായുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുക. ബിസിനസില്‍ പുതി പദ്ധതികള്‍ വേണ്ടയ ദാമ്പത്യബന്ധം സാധാരണനിലയില്‍ പോകും. സ്ട്രെസും ഉത്കണ്ഠയും ഉറക്കമില്ലായ്മക്ക് കാരണമാകാം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

ചെറുപ്പക്കാര്‍ അവരുടെ ലക്ഷ്യത്തിലെത്താൻ വേണ്ടി കഠിനപ്രയത്നം നടത്താം. ചില ജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതോടെ സന്തോഷമുണ്ടാകാം. എന്നാല്‍ സ്വന്തം കാര്യങ്ങള്‍ അധികമായി മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക. ചെലവ് ചെയ്യുമ്പോള്‍ വരുമാനത്തെ കുറിച്ച് കരുതലുണ്ടായിരിക്കുക. അയല്‍ക്കാരുമായി തര്‍ക്കത്തിന് സാധ്യത. വീട്ടിലെ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടാകാം. ബിപി, പ്രമേഹം എന്നിവയുള്ളവര്‍ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

കുട്ടികളുടെ പഠനം, കരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ നടക്കും. കുടുംബത്തിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാൻ നിങ്ങള്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കും. ആരെങ്കിലുമായും തര്‍ക്കത്തിന് സാധ്യത. അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കാതെ സ്വന്തം ജോലി കൃത്യമായി പൂര്‍ത്തിയാക്കുക. ജോലിമാറ്റത്തിന് വിചാരിക്കുന്നുണ്ടെങ്കില്‍ അതില്‍ ശ്രദ്ധ നല്‍കുക. കുടുംബം ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് നല്ലരീതിയില്‍ കൊണ്ടുപോകും. 

കന്നി രാശിയിൽ ജനിച്ചവര്‍...

യുവാക്കള്‍ പരിശ്രമത്തിന് ഫലം കാണും. മുതിര്‍ന്നവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് ഗുണം ചെയ്യും. പെടുന്നനെയുള്ള വിജയത്തിന് വേണ്ടി ശ്രമിക്കാതിരിക്കുക. കുട്ടികളെ ശരിയായ രീതിയില്‍ നയിക്കുക. കുടുംബത്തെ പിന്തുണയ്ക്കുന്നതിനായി സമയം കണ്ടെത്തുക. ചുമ, ജലദോഷം, പനി പോലുള്ള സീസണല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത.

തുലാം രാശിയിൽ ജനിച്ചവര്‍...

പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരാം. പതിവിന് വിരുദ്ധമായി പുതിയ ചില കാര്യങ്ങള്‍ പഠിക്കാം. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി പാലിക്കാൻ സാധിക്കും. പുതിയ കാര്യങ്ങളിലേക്ക് കടക്കും മുമ്പ് കുടുംബത്തിന്‍റെ അഭിപ്രായം തേടാം. എന്തിലും ഈഗോ കൊണ്ടുവരാതെ ശ്രദ്ധിക്കുക. കുട്ടികളെ വഴക്ക് പറയുന്നതിന് പകരം അവരോട് സൗഹാര്‍ദ്ദപരമായി പെരുമാറുക. ബിസിനസില്‍ തൊഴിലാളികളുമായി സ്വരച്ചേര്‍ച്ചയില്ലായ്മ വരാം. പങ്കാളിക്കും കുടുംബത്തിനുമൊപ്പം ന്തോഷമായി സമയം ചെലവിടാം. ഷോപ്പിംഗിനും പോകാൻ സാധ്യത. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ഗുണദോഷ സമ്മിശ്രം. പുതിയ ജോലികള്‍ തുടങ്ങാൻ അനുകൂലസമയം. പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടാം. വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുണ്ടാകാം. അടുത്ത ബന്ധമുള്ളവരുമായുള്ള തര്‍ക്കം മദ്ധ്യസ്ഥതയില്‍ പരിഹരിക്കപ്പെടാം. മാര്‍ക്കറ്റിംഗ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ദാമ്പത്യബന്ധം മധുരതരമായി പോകാം. 

ധനു രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ ആത്മവിശ്വാസത്തില്‍ ജോലികളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കും. അതേസമയം വ്യക്തിപരമായ കാര്യങ്ങള്‍ക്കും സമയം കണ്ടെത്താം. കുടുംബമായി ബന്ധപ്പെട്ട് പ്രദാനപ്പെട്ട തീരുമാനങ്ങളെടുക്കാം. മറ്റുള്ളവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് മുഖേന നിങ്ങള്‍ പ്രശ്നത്തിലാകാം. അനാവശ്യമായ കാര്യങ്ങളില്‍ മുഴുകി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനമോ കരിയറോ നശിപ്പിക്കരുത്. ഫീല്‍ഡ് ജോലിയില്‍ ഏറെ നാളായി നിലനിന്നിരുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാം.  

മകരം രാശിയിൽ ജനിച്ചവര്‍...

അടുത്ത ബന്ധുക്കളുമായുള്ള തര്‍ക്കം പരിഹരിക്കപ്പെടാം. വിദ്യാര്‍ത്ഥികള്‍ ജോലിക്കുള്ള അഭിമുഖങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും. കുടുംബത്തില്‍ പ്രധാനപ്പെട്ട ചില തീരുമാനങ്ങളുണ്ടാകും. മറ്റുള്ളവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. അടുത്ത സുഹൃത്തുമായി ബന്ധപ്പെട്ട മോശം വാര്‍ത്ത മനസിനെ അസ്വസ്ഥതപ്പെടുത്താം. ദാമ്പത്യബന്ധം സുഖകരം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

വസ്തുസംബന്ധമായ ഇടപാടുകള്‍ പൂര്‍ത്തിയാകും. സാമൂഹികകാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് മനസിന് സമാധാനം നല്‍കും. ഏതെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും മുമ്പ് ആലോചിക്കുക. അനുഭവപരിചയുമുള്ളവരുടെ അഭിപ്രായം തേടാം. ബിസിനസ് സാധാരണനിലയില്‍ തുടരും. കുടുംബവുമൊത്ത് വിനോദത്തിന് സമയം ചെലവിടും.

മീനം രാശിയിൽ ജനിച്ചവര്‍...

സാമൂഹികകാര്യങ്ങളില്‍ ഏര്‍പ്പെടാം. നേരത്തെ ചെയ്ത ജോലികളുടെ ഫലം ലഭിക്കാം. വീട്ടില്‍ പുതുക്കിപ്പണിയലുകള്‍ക്കായി ആലോചനയുണ്ടാകാം. യുവാക്കള്‍ക്ക് ആശയക്കുഴപ്പങ്ങള്‍ നീങ്ങാം. അടുത്ത ബന്ധുവുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ മനസിലുണ്ടാകാം. ഡേറ്റിംഗിന് പോകാൻ സാധ്യത. ദഹനപ്രശ്നങ്ങള്‍ നേരിടാം. 

PREV
click me!

Recommended Stories

Maha Shivarathri 2026 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍