Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Jul 22, 2022, 04:00 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

ബിസിനസില്‍ അനുകൂല സമയമോ? വസ്തു തര്‍ക്കം പരിഹരിക്കപ്പെടാം. ദാമ്പത്യ ബന്ധത്തില്‍ അഭിപ്രായവ്യത്യാസമോ? അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

മനസിന് സമാധാനം ലഭിക്കും. പഠനത്തിന് കൂടുതല്‍ സമയം മാറ്റിവയ്ക്കും. പ്രധാനപ്പെട്ട ജോലി പൂര്‍ത്തിയാക്കുന്നത് മൂലം സന്തോഷമുണ്ടാകാം. സ്വന്തം നല്ലതിനായി അല്‍പം സ്വാര്‍ത്ഥത ചെയ്യാവുന്നതില്‍ തെറ്റില്ല. തൊഴില്‍ സംബന്ധമായ നല്ല വാര്‍ത്തകള്‍ക്ക് സാധ്യത. ജോലിയെക്കാളും കുടുംബത്തിന് പ്രാധാന്യം നല്‍കുന്നതോടെ വീട്ടില്‍ നല്ല അന്തരീക്ഷമുണ്ടാകാം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

ചെറിയ പ്രതിസന്ധികള്‍ ഉടലെടുക്കാം. എന്നാല്‍ കഴിവുപയോഗിച്ച് ഇതിനെയെല്ലാം നേരിടാം. സമയം കടന്നുപോവുകയാണ്, അതിനാല്‍ ചെയ്യാനുള്ളതെല്ലാം മാറ്റിവയ്ക്കാതെ ചെയ്യുക, പ്രത്യേകിച്ച് സ്ത്രീകള്‍. വസ്തു തര്‍ക്കം പരസ്പരധാരണയില്‍ ഒത്തുതീര്‍പ്പിലാകാം. ജോലിസ്ഥലത്ത് കഠിനപ്രയത്നത്തിന് ഫലം കാണാം. വീട്ടില്‍ മതപരമായ ചടങ്ങ് നടക്കാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

വിജയത്തിലേക്കുള്ള വാതില്‍ തുറക്കാം. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ടുള്ള ചില വിഷമങ്ങള്‍ക്ക് ആശ്വാസം ലഭിക്കാം. ജോലിയും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ പ്രയാസം തോന്നിയേക്കാം. പുതിയ ശക്തമായ ബന്ധങ്ങളുണ്ടാക്കാനും പുതിയ ഉടമ്പടികള്‍ രൂപപ്പെടാനും സാധ്യത. പുരോഗമനപരമായ കാഴ്ചപ്പാട് വീട്ടില്‍ നല്ലത് കൊണ്ടുവരാം. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

വീട്ടില്‍ ആഘോഷപരിപാടികള്‍ക്ക് പദ്ധതിയുണ്ടാകാം. ഏറെ നാളായി അനുഭവപ്പെട്ടിരുന്ന ഉത്കണ്ഠ തീരാം. പുതിയ ജോലികള്‍ - ഉത്തരവാദിത്തങ്ങള്‍ എന്നിവയ്ക്ക് സാധ്യത. ബുദ്ധിയെയും ചിന്താശക്തിയെയും മറ്റുള്ളവര്‍ പ്രകീര്‍ത്തിക്കാം. പൊതുവില്‍ സമാധാനപരമായ ദീവസം. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. തിരക്കുകള്‍ ആരോഗ്യത്തെ ബാധിക്കാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ഭാവിക്ക് വേണ്ടിയുള്ള പ്രധാനപ്പെട്ട ചിലത് പൂര്‍ത്തിയാക്കാൻ സാധിക്കും. ജോലിയില്‍ തിരക്കാണെങ്കിലും കുടുംബമൊത്ത് സമയം ചെലവിടാൻ സാധിക്കും. നിയമപരമായ കാര്യങ്ങള്‍ അവഗണിക്കരുത്. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. മോശം ശീലങ്ങളില്‍ നിന്നും മോശം സുഹൃത്തുക്കളില്‍ നിന്നും മാറിനില്‍ക്കുക. 

കന്നി രാശിയിൽ ജനിച്ചവര്‍...

നല്ല ദിനം. ചെയ്ത ജോലിക്ക് നല്ല അഭിപ്രായം ലഭിക്കാം. പ്രശസ്തിക്ക് സാധ്യത. വിനോദത്തിനായി സമയം ചെലവിടാം. ബന്ധുക്കളെ ആശ്രയിച്ചിട്ട് കാര്യമില്ല, എന്നാല്‍ സ്വപ്രയത്നം കൊണ്ട് ഗുണം വരാം. ബിസിനസ് സംബന്ധമായി നല്ല വാര്‍ത്ത തേടിയെത്താം. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം. 

തുലാം രാശിയിൽ ജനിച്ചവര്‍...

പൊതുവേ നല്ല അന്തരീക്ഷം. വീട്ടില്‍ വൃത്തിയാക്കല്‍ പരിപാടികള്‍ നടക്കാം. പ്രിയപ്പെട്ടവരുമായി അല്‍പം നല്ല സമയം ചെലവിടാം. അടുത്ത ഒരാളുമായി മോശം അനുഭവത്തിന് സാധ്യത. ബിസിനസുമായി ബന്ധപ്പെട്ട് എടുത്ത പുതിയ തീരുമാനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകാം. ഭാര്യാ-ഭര്‍തൃബന്ധത്തില്‍ തെറ്റിദ്ധാരണകള്‍ വരാം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

വീട്ടില്‍ അതിഥികള്‍ വരാം. വീട്ടില്‍ ആഘോഷപരിപാടികള്‍ നടക്കുന്നത് മൂലം സന്തോഷം അനുഭവപ്പെടാം. അടുപ്പമുള്ള ആരുടെയെങ്കിലും ഇടപെടലിലൂടെ വസ്തു തര്‍ക്കം പരിഹരിക്കപ്പെടാം. ഉന്മേഷത്തോടെ ബിസിനസ് സംബന്ധമായ പ്രധാനപ്പെട്ട ജോലികള്‍ ചെയ്തുതീര്‍ക്കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം.

ധനു രാശിയിൽ ജനിച്ചവര്‍...

അനുകൂലമായ ദിനം. ഒന്ന് ശ്രമിച്ചാല്‍ ജോലികള്‍ എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാം. പ്രതിസന്ധികള്‍ ബുദ്ധിയുപയോഗിച്ച് മറികടക്കാം. വീട്ടിലെ മുതിര്‍ന്നവരുടെ ആരോഗ്യം മോശമാകാം. നെറ്റ്വര്‍ക്കിംഗ്- സെയില്‍സ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവസരങ്ങള്‍ വരാം. കുടുംബാംഗങ്ങളുടെ പിന്തുണ എല്ലാത്തിനും ലഭിക്കാം. 

മകരം രാശിയിൽ ജനിച്ചവര്‍...

തിരിച്ചറിവുകളുടെ സമയം. ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പോലും ഫലപ്രദമായും ശാന്തമായും ചെയ്തുതീര്‍ക്കാൻ സാധിക്കും. വിവേകപരമായ ഇടപെടലുകള്‍ വീട്ടിലും നല്ല അന്തരീക്ഷം കൊണ്ടുവരാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശോഭിക്കും. സാമൂഹി- രാഷ്ട്രീയകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ലഭിക്കാം. സ്ട്രെസ്- വിഷാദം എന്നിവയ്ക്ക് സാധ്യത.

കുംഭം രാശിയിൽ ജനിച്ചവര്‍...

കൂടുതല്‍ പരിശ്രമിച്ച് ജോലി ചെയ്യേണ്ടുന്ന സാഹചര്യമുണ്ടാകാം. എങ്കിലും എല്ലാ ജോലികളും കഴിവുപയോഗിച്ച് ചെയ്തുതീര്‍ക്കും. ബന്ധുവുമായോ സുഹൃത്തുമായോ ബന്ധപ്പെട്ട് ഉണ്ടായിരുന്ന തെറ്റിദ്ധാരണ നീങ്ങാം. വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും അവരവരുടെ ലക്ഷ്യത്തിലേക്ക് എത്താനായി കഠിനപ്രയത്നം നടത്താം. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അത് ജോലിക്ക് പ്രതികൂലമാകാം. ദാമ്പത്യബന്ധം മധുരമായി പോകാം. പഴയൊരു രോഗം തിരിച്ചുവരാം. 

മീനം രാശിയിൽ ജനിച്ചവര്‍...

മികച്ച സമയം. രാഷ്ട്രീയപരമായൊരു കാര്യം വിജയകരമായി പൂര്‍ത്തിയാക്കാം. ബന്ധുവില്‍ നിന്നോ സുഹൃത്തില്‍ നിന്നോ അസാധാരണമായ പിന്തുണയുണ്ടാകാം. സവിശേഷമായ കഴിവുകള്‍ മിനുക്കാൻ അവസരം ലഭിക്കാം. തീരുമാനങ്ങളെടുക്കും മുമ്പ് പലവട്ടം ചിന്തിക്കാം. ബിസിനസില്‍ സുതാര്യത പാലിക്കുക. പ്രത്യേകിച്ച് പങ്കാളികളുമായി. വീട്ടുകാര്യങ്ങളില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടാകാതെ നോക്കുക. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

PREV
click me!

Recommended Stories

Maha Shivarathri 2026 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍