Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Jul 03, 2022, 08:57 AM ISTUpdated : Jul 03, 2022, 09:00 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

സമാന ചിന്താഗതിക്കാരുമായി സമ്പർക്കം ഉണ്ടാകും. കോപവും ദേഷ്യവും ജോലിയെ കൂടുതൽ വഷളാക്കും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. 

മേടം രാശി ജനിച്ചവർ...

ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നല്ല ദിവസമാണ്. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സിൽ തീരുമാനമെടുക്കുമ്പോൾ വീട്ടിലെ മുതിർന്നവരുടെ സഹകരണം ആവശ്യമാണ്. വീട്ടിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകാം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.

ഇടവം രാശി ജനിച്ചവർ....

നിങ്ങൾ നടത്തുന്ന ഏതെങ്കിലും നെഗറ്റീവ് അഭിപ്രായങ്ങൾ ഒരു സുഹൃത്തിനെ വിഷമിപ്പിച്ചേക്കാം എന്ന കാര്യം ശ്രദ്ധിക്കുക. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദ്ദം അനുഭവപ്പെടാം.

മിഥുനം രാശിയിൽ ജനിച്ചവർ...

വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ നിങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും. അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉണ്ടാകുന്ന ഒരു വിഷയത്തിൽ ഇടപ്പെടാം. 

കർക്കിടകം രാശിയിൽ ജനിച്ചവർ...

കുടുംബ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കും. ഇത് അടുത്ത സുഹൃത്തുമായി മോശം ബന്ധത്തിന് കാരണമാകും. ബിസിനസ്സ് പ്രവർത്തനങ്ങൾ സാധാരണ നിലയിലായിരിക്കും. 

ചിങ്ങം രാശിയിൽ ജനിച്ചവർ...

നല്ല ചിന്തകളോടെ ദിവസം തുടങ്ങണം. വീട് വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. അലസത ജോലിയ ബാധിക്കാം. നിലവിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയിൽ നിങ്ങളുടെ ജോലി തുടരും. നിങ്ങളുടെ പങ്കാളിക്ക് ഒരു സമ്മാനം നൽകുന്നത് ബന്ധം നന്നായി നിലനിർത്തും.

കന്നി രാശിയിൽ ജനിച്ചവർ...

സമാന ചിന്താഗതിക്കാരുമായി സമ്പർക്കം ഉണ്ടാകും. കോപവും ദേഷ്യവും ജോലിയെ കൂടുതൽ വഷളാക്കുമ. അധിക ചിലവ് വരാം. വാഹനമോടിക്കുമ്പോൾ അശ്രദ്ധയും അപകടമുണ്ടാക്കാം. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. 

തുലാം രാശിയിൽ ജനിച്ചവർ...

സാമ്പത്തിക സ്ഥിതി അൽപ്പം മോശമായേക്കാം. പക്ഷേ വിഷമിക്കേണ്ട. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമായേക്കും. വിദ്യാർത്ഥികൾ തെറ്റായ പ്രവർത്തനങ്ങളിൽ സമയം കളയരുത്.  ബിസിനസ്സിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ആരോഗ്യം നന്നായിരിക്കും.

വൃശ്ചികം രാശിയിൽ ജനിച്ചവർ...

സമാന ചിന്താഗതിക്കാരും പോസിറ്റീവുമായ ആളുകളുമായി സമ്പർക്കം പുലർത്തും. കുടുംബത്തിൽ അൽപം സമ്മർദപൂരിതമായ അന്തരീക്ഷം ഉണ്ടാകും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം.

ധനു രാശിയിൽ ജനിച്ചവർ...

നിങ്ങളുടെ പല പ്രശ്‌നങ്ങൾക്കും നിങ്ങൾ സ്വയം പരിഹാരം കണ്ടെത്തും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ഇന്ന് ഭൂമി വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉള്ള കാര്യങ്ങളിൽ അനുകൂലമായ ഫലം കണ്ടേക്കാം. 

മകരം രാശിയിൽ ജനിച്ചവർ...

ആരുടെയും വാക്കുകൾ കേട്ട് സ്വന്തം തീരുമാനങ്ങൾ എടുക്കരുത്. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.

കുംഭം രാശിയിൽ ജനിച്ചവർ...

ആഗ്രഹിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധിക്കുക. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചില കാര്യങ്ങളിൽ തർക്കമുണ്ടാകാം. ആരോഗ്യം മികച്ചതായിരിക്കും.

മീനം രാശിയിൽ ജനിച്ചവർ...

വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും. അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉണ്ടാകുന്ന ഒരു വിഷയത്തിൽ ഇടപ്പെടാം. ഇറക്കുമതി, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ പ്രധാനപ്പെട്ട ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം