Latest Videos

Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web TeamFirst Published Jul 31, 2022, 4:00 AM IST
Highlights

ബിസിനസ് കാര്യങ്ങളില്‍ അഭിവൃദ്ധിയോ? വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ പിന്നാക്കം പോകാം. അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

വൈകാരികമായി ശക്തിയാര്‍ജ്ജിക്കും. തിരിച്ചറിവുകളുടെ സമയം. താല്‍പര്യമുള്ള വിഷയങ്ങളില്‍ വ്യാപൃതരാകും. കുടുംബത്തോടൊപ്പം മതപരമായ ചടങ്ങില്‍ പങ്കെടുക്കും. വ്യക്തിത്വത്തില്‍ ശുഭകരമായ മാറ്റമുണ്ടാകും. പെട്ടെന്ന് പ്രശ്നങ്ങളെന്തെങ്കിലും വരാം. ചിന്തിച്ച് അതില്‍ നിന്ന് പുറത്തുകടക്കാൻ സാധിക്കും. മോശം ആളുകളുമായുള്ള സമ്പര്‍ക്കം ചീത്തപ്പേരുണ്ടാക്കാം. ഫീല്‍ഡ് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യനില സുഖകരം.

ഇടവം രാശിയില്‍ ജനിച്ചവര്‍...

വസ്തു, വീട് സംബന്ധമായ കാര്യങ്ങളില്‍ തിരക്കുണ്ടാകും. നല്ല വാര്‍ത്ത തേടിയെത്താം. ജോലികളില്‍ കഴിവിന്‍റെ പരമാവധി ചെയ്യാം. എല്ലാം നന്നായി പോകുമെങ്കിലും അസ്വസ്ഥത തോന്നാം. പ്രകൃതിയോടൊപ്പം സമയം ചെലവിടുന്നത്, ധ്യാനം എന്നിവ സമാധാനം നല്‍കും. ചെറുപ്പക്കാര്‍ കരിയര്‍ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. വീട്ടില്‍ നല്ല അന്തരീക്ഷം. ആരോഗ്യനിലയില്‍ നേരിയ പ്രശ്നങ്ങള്‍. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

മാനസികമായി ശക്തിപ്പെടാം. വ്യകിത്വം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ വരാം. പ്രധാനപ്പെട്ട ചിലരെ കാണുന്നത് മൂലം ഗുണം ലഭിക്കാം. പണം സംബന്ധിച്ച കാര്യങ്ങളില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ട. ഫീല്‍ഡ് ജോലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരാം. കുടുംബത്തോടൊപ്പം ഷോപ്പിംഗിന് പോകാം. സീസണല്‍ രോഗങ്ങള്‍ കരുതുക. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

ആഘോഷപരിപാടികളില്‍ പങ്കെടുക്കാം. ജോലിയിലെ വിജയം സന്തോഷം നല്‍കാം. ഇത് പൊതുവെയുള്ള ക്ഷീണമകറ്റാനും സഹായിക്കും. മത്സരമുള്ള മേഖലയില്‍ വിജയസാധ്യത. കരിയറിലും വ്യക്തജീവിതത്തിലും ഈഗോ പ്രശ്നമാകാതെ നോക്കുക. ഒരുപാട് താല്‍പര്യം കാണിക്കുന്നത് ബന്ധങ്ങളെ മോശമാക്കാം. പ്രധാനപ്പെട്ട ഒരാളെ കാണുന്നത് ബിസിനസിന് ഗുണകരമാകാം. വട്ടില്‍ നല്ല അന്തരീക്ഷം. ആരോഗ്യനിലയും തൃപ്തികരം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ഭാഗ്യമുള്ള ദിനം. ലാഭം കിട്ടാനുള്ള പുതിയ മാര്‍ഗങ്ങള്‍ കാണാം. ഏറെ നാളായിട്ടുള്ള ഉത്കണ്ഠ നീങ്ങി സമാധാനം കൈവരാം. സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനം വിജയകരമായിരിക്കും. എതിരാളികളുടെ നീക്കം ശ്രദ്ധിക്കുക. നിസാരവിഷയങ്ങളില്‍ തര്‍ക്കമുണ്ടാകാം. ദേഷ്യം നിയന്ത്രിക്കുക. കുട്ടികളുമായി സമയം ചെലവിടുന്നത് സമ്മര്‍ദ്ദമകറ്റാം. ബിസിനസ് കാര്യങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുപോകാം. പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. സമ്മര്‍ദ്ദം തളര്‍ച്ചയുണ്ടാക്കാം. 

കന്നി രാശിയിൽ ജനിച്ചവര്‍...

സമയം വിലപ്പെട്ടതാണ്, അത് പരമാവധി പ്രയോജനപ്പെടുത്തുക. വീടോ വസ്തുവോ വാങ്ങാൻ അനുയോജ്യമായ സമയം. ജോലിഭാരം കൂടാം. പരിശ്രമങ്ങള്‍ അനുസരിച്ച് നോക്കുമ്പോള്‍ ഫലം കുറവായിരിക്കും. വിദ്യാര്‍ത്ഥികള്‍ ആലോചനകളില്‍ മുഴുകി സമയം ചെലവിടുന്നത് മൂലം വിജയം ദൂരെയാകാം. ബിസിനസ് ചെയ്യുന്ന സ്ത്രീകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. ഭാര്യാ-ഭര്‍തൃബന്ധം സുഖകരമായിരക്കും. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത. 

തുലാം രാശിയിൽ ജനിച്ചവര്‍...

തകര്‍ന്ന ചില ബന്ധങ്ങള്‍ കൂടിച്ചേരാം. വിധിയിലും കര്‍മ്മത്തിലും വിശ്വസിക്കുന്നത് ഗുണകരമാകാം. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ഉന്മേഷമുള്ള പെരുമാറ്റം മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയാകാം. വീട്ടില്‍ നിസാരകാര്യങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാം. ഭാര്യാ-ഭര്‍തൃബന്ധത്തിനിടെ ഈഗോ പ്രശ്നമാകാം. ആരോഗ്യനില സുഖകരം. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

ഏറെ നാളായി തുടര്‍ന്നിരുന്ന ചില തടസങ്ങള്‍ ഇന്ന് നീങ്ങാം. ഇതുമൂലം സംതൃപ്തി അനുഭവപ്പെടാം. രാഷ്ട്രീയ- സാമൂഹിക കാര്യങ്ങളില്‍ പങ്കാളിയാകാം. ചെറുപ്പക്കാര്‍ കരിയര്‍ സംബന്ധമായ കാര്യങ്ങളില്‍ പുലര്‍ത്തുന്ന അശ്രദ്ധ ഭാവിയില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാം. പ്രധാനപ്പെട്ട ഒരാളെ കണ്ടുമുട്ടുന്നത് മൂലം ബിസിനസിന് ഗുണം. ഭാര്യാ-ഭര്‍തൃബന്ധം സുദൃഢമാകാം. 

ധനു രാശിയിൽ ജനിച്ചവര്‍...

പൊതുവേ നല്ല സമയം. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കാം. വീടുമായോ വാഹനവുമായോ ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുക. പ്രത്യേകമായ ചില വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂലം ലക്ഷ്യങ്ങള്‍ വഴുതിപ്പോകാം. ബിസിനസില്‍ നേരിയ നഷ്ടം. ഭാര്യാ-ഭര്‍തൃ ബന്ധം സുഖകരം. മൂത്രാശയ അണുബാധയ്ക്ക് സാധ്യത. 

മകരം രാശിയിൽ ജനിച്ചവര്‍...

സവിശേഷമായ കഴിവുകള്‍ വെളിപ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം. സ്വന്തം കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് കുടുംബത്തില്‍ അസ്വസ്ഥതയുണ്ടാക്കാം. മതപരമായ ചടങ്ങുകള്‍ക്കിടെയുണ്ടാകുന്ന ധാരണാപിശക് തര്‍ക്കത്തിലെത്താം. ഫീല്‍ഡ് ജോലിയില്‍ തടസം നേരിടാം.  പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ആരോഗ്യനില സുഖകരം.

കുംഭം രാശിയിൽ ജനിച്ചവര്‍...

മുതിര്‍ന്നവരുടെ അനുഗ്രഹം ഉണ്ടായിരിക്കും. സുഹൃത്തിനെ സഹായിക്കുന്നത് മൂലം സന്തോഷം അനുഭവപ്പെടാം. ആദര്‍ശങ്ങള്‍ മാറ്റിവച്ച് പെരുമാറരുത്. സഹോദരങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുക. വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പഠനത്തില്‍ നിന്ന് മാറി മോശപ്പെട്ട ചില കാര്യങ്ങളിലേക്കാകാം. അതിനാല്‍ കോഴ്സ് പൂര്‍ത്തിയാക്കാൻ ബുദ്ധിമുട്ടാം. മെഷീൻ- ഓയിലുമായി ബന്ധമുള്ള ബിസിനസ് ലാഭകരം. ജോലിത്തിരക്ക് മൂലം വീട്ടില്‍ അധികസമയം ചെലവിടാൻ സാധിച്ചേക്കില്ല. 

മീനം രാശിയിൽ ജനിച്ചവര്‍...

നിങ്ങളുടെ ധാരണയും ബുദ്ധിയുമുപയോഗിച്ച് ജോലികള്‍ കൃത്യമായി ചെയ്തുതീര്‍ക്കും. പദ്ധതിയിട്ട പ്രകാരം ജോലികള്‍ ചെയ്തുതീര്‍ക്കുന്നത് വിജയം നല്‍കും. വീട്ടില്‍ അതിഥികള്‍ വരാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കുക. ഭക്ഷണവുമായി ബന്ധപ്പട്ട ബിസിനസ് ക്രമേണ അഭിവൃദ്ധിപ്പെടാം. ഭാര്യാ-ഭര്‍തൃബന്ധം നല്ലരീതിയില്‍ പോകാം. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

click me!