Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Jul 09, 2022, 04:00 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

പണമിടപാടുകളില്‍ ശ്രദ്ധ വേണം? കുടുംബാന്തരീക്ഷം എങ്ങനെ? ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങളുണ്ടോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസഫലം

മേടം രാശിയില്‍ ജനിച്ചവര്‍...

കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്ത് പൂര്‍ത്തീകരിക്കാൻ കഴിയും. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ കരുതല്‍ വേണം. മോശം കാര്യങ്ങള്‍ എന്തെങ്കിലും സംഭവിക്കാം. ഇക്കാര്യം കൊണ്ട് തന്നെ ജാഗ്രതയോടെ മുന്നോട്ട് നീങ്ങുക. ജോലിസ്ഥലത്ത് നിന്ന് സമ്മര്‍ദ്ദങ്ങളുണ്ടാകാം. വിവാഹത്തിലെ ധാരണാപ്രശ്നങ്ങള്‍ സങ്കീര്‍ണമാകാം. ആരോഗ്യം തൃപ്തികരം.

ഇടവം രാശിയില്‍ ജനിച്ചവര്‍...

ദിവസത്തിന്‍റെ തുടക്കം മോശമാകാം. പിന്നീട് ആത്മവിശ്വാസം ഇതിനെ മറികടക്കും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. കല, സൗന്ദര്യം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിജയസാധ്യതകള്‍. ഭാര്യാ-ഭര്‍തൃബന്ധം സുദൃഢമാകും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങളുണ്ടാകാം.

മിഥുനം രാശിയിൽ ജനിച്ചവര്‍...

ആത്മവിശ്വാസം വര്‍ധിക്കാം. മൂല്യമുള്ള എന്തെങ്കിലും വാങ്ങാൻ സാധ്യത. പൊതുവിടത്തില്‍ ആദരവിന് സാധ്യത. ദേഷ്യം നിരാശ വരുത്തിവയ്ക്കാം. അതിനാല്‍ ദേഷ്യം നിയന്ത്രിക്കുക. കച്ചവടത്തില്‍ ചെറിയ നഷ്ടം വരാം. ഭാര്യാ-ഭര്‍തൃബന്ധം സുഖകരം. അസിഡിറ്റി- മലബന്ധം പോലുള്ള പതിവ് പ്രശ്നങ്ങള്‍ ഉണ്ടാകാം.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

ദിവസത്തിന്‍റെ തുടക്കം നന്ന്. ചെയ്യാനാഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യാം. ജോലിയോടുള്ള താല്‍പര്യം വിജയം കൊണ്ടുവരാം. തിരക്കിട്ട് തീരുമാനങ്ങള്‍ വേണ്ട- അത് അബദ്ധമാകാം. കുട്ടികളോട് മൃദുവായി ഇടപെടാം. അല്ലാത്തപക്ഷം കുട്ടികള്‍ രക്ഷിതാക്കള്‍ക്കെതിരെ തിരിയാം. ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ കാണുന്നു. ചെറിയ കാര്യങ്ങളുടെ പേരില്‍ ദമ്പതികള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ച ഇല്ലായ്മ വരാം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാം.

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

കാര്യങ്ങള്‍ തടസമില്ലാതെ പോകും. അടുപ്പമുള്ള ഒരാളുമായി പ്രധാനപ്പെട്ടൊരു വിഷയത്തെ ചൊല്ലി സംസാരിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാതെ മാറ്റിവയ്ക്കരുത്, പിഴ വരാം. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസില്‍ നടത്തിയ പരീക്ഷണത്തിന് ഗുണകരമായ ഫലം ലഭിക്കാം. പങ്കാളിയില്‍ നിന്ന് പിന്തുണ. ആരോഗ്യവും തൃപ്തികരം.

കന്നി രാശിയിൽ ജനിച്ചവര്‍...

ജോലികല്‍ ചെയ്തുതീര്‍ക്കാൻ സാധിക്കും. വസ്തു വാങ്ങല്‍- കൊടുക്കല്‍ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. പ്രതീക്ഷിക്കാത്ത ചെലവുകള്‍ വരാം. കച്ചവടത്തിലും നഷ്ടസാധ്യത. വിദേശത്തേക്ക് പോകാനുള്ള പദ്ധതി നിലവില്‍ വേണ്ട. ഭാര്യാ-ഭര്‍തൃബന്ധം സുഖകരം. ആരോഗ്യം തൃപ്തികരം.

തുലാം രാശിയിൽ ജനിച്ചവര്‍...

ഗുണ-ദോഷ സമ്മിശ്രം. ഭാവിക്ക് ഗുണകരമാകുന്ന സംഭവങ്ങളുണ്ടാകാം. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ചില പ്രശ്നങ്ങളുയരാം. ജോലിയിലും ബുദ്ധിമുട്ട് വരാം. ജോലിസ്ഥലത്ത് പ്രധാനപ്പെട്ട മീറ്റിംഗുണ്ടാകാം. ഇത് നിങ്ങള്‍ക്ക് ഗുണകരം. വീട്ടില്‍ കൂടുതല്‍ സമയം ചെലവിടാത്തത് മൂലം പങ്കാളിയില്‍ നിരാശ ബാധിക്കാം. ബിപി പരിശോധന നടത്തുന്നത് നല്ലത്. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

പ്രധാനപ്പെട്ട ഒരാളെ കാണാൻ സാധ്യത. അയാളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാം. വായന നടക്കും. പഴയ സുഹൃത്തുക്കളുമായി സമയം ചെലവിടുന്നത് ആസ്വാദ്യകരമായിരിക്കും. അടുത്ത ബന്ധുക്കളുടെ ആരുടെയെങ്കിലും ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ദഖം വരാം. കുട്ടികളുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിക്കുക. കരിയറില്‍ ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാം. തൊണ്ടവേദന അടക്കം ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത.

ധനു രാശിയിൽ ജനിച്ചവര്‍...

സ്വന്തം വ്യക്തിത്വത്തെ ഉയര്‍ത്തിക്കാട്ടാൻ സാധിക്കും. ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ തുടരും. പണമിടപാടുകള്‍ ശ്രദ്ധിക്കുക. ചതിവ് പറ്റാം. ബിസിനസില്‍ ശ്രദ്ധ ചെലുത്തുക, നഷ്ടത്തിന് സാധ്യത. കുടുംബത്തിന് വേണ്ടി അല്‍പസമയം മാറ്റിവയ്ക്കുക. ആരോഗ്യം തൃപ്തികരം.

മകരം രാശിയിൽ ജനിച്ചവര്‍...

പൊതുവില്‍ കാര്യങ്ങള്‍ അനുകൂലം. വീട്ടില്‍ നല്ല അന്തരീക്ഷം. മുടങ്ങിക്കിടന്ന ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കാൻ യോജിച്ച സമയം. ഇവയ്ക്ക് മുമ്പായി ആവശ്യമായ മുന്നൊരുക്കങ്ങള്‍- ചര്‍ച്ചകള്‍ എന്നിവ നടത്തുക. വീട്ടുകാരെയും ഇതില്‍ ഉള്‍ക്കൊള്ളിക്കാം. പണമിടപാടില്‍ ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ജോലിസ്ഥലത്തെ അന്തരീക്ഷം ക്രമേണ മെച്ചപ്പെടും. പങ്കാളിയുമായുള്ള സഹകരണം നന്നായി പോകും. ചുമ, പനി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരാം. 

കുംഭം രാശിയിൽ ജനിച്ചവര്‍...

വീട് പുതുക്കല്‍ പോലുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരാം. സാമൂഹിക കാര്യങ്ങളില്‍ നല്ല പേര് വരാം. വീട്- വാഹനം വാങ്ങലിന് നല്ല സമയം. നിങ്ങളുടെ അന്ധവിശ്വാസം അല്ലെങ്കില്‍ മോശം ചിന്തകള്‍ എന്നിവ കുടുംബാംഗങ്ങളെ ബാധിക്കാം. തൊഴിലിടത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടിവരാം. കുടുംബാന്തരീക്ഷം സന്തോഷകരം. അലര്‍ജികളോ ചുമയോ പിടിപെടാം.

മീനം രാശിയിൽ ജനിച്ചവര്‍...

പ്രധാനപ്പെട്ടൊരു കുടുംബപ്രശ്നം ചര്‍ച്ചയില്‍ വരാം. കുട്ടികള്‍ പ്രകീര്‍ത്തിക്കപ്പെടും. ഭൂമിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ക്ക് അനുകൂല സമയം. ചിന്തകള്‍ 'പോസിറ്റീവ്' ആയി വയ്ക്കുക. സംശയകരമായ ചിന്തകള്‍ മറ്റുള്ളവരെയും പ്രശ്നത്തിലാക്കാം. ചെറുപ്പക്കാര്‍ സമയം നഷ്ടപ്പെടുത്താതെ കരിയര്‍ കാര്യങ്ങള്‍ നോക്കുക. തിരക്ക് മൂലം ദമ്പതികള്‍ക്ക് കൂടുതല്‍ സമയം ഒരുമിച്ച് ലഭിക്കില്ല. ജോലിഭാരം അസ്വസ്ഥതകള്‍ സൃഷ്ടിക്കാം. 

തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല

PREV
click me!

Recommended Stories

Maha Shivarathri 2026 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍