Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web TeamFirst Published Nov 25, 2022, 8:11 AM IST
Highlights

ബിസിനസില്‍ അത്ര അനുകൂലസമയമല്ല. എങ്കിലും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ ഫലമുണ്ടാകും. അപ്രതീക്ഷിതമായ വലിയ ചെലവുകള്‍ സാമ്പത്തികപ്രശ്നമുണ്ടാക്കാം. അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ നിങ്ങളുടെ പോസിറ്റീവായ സമീപനത്താലും ചിന്തയാലും പരിഹരിക്കാൻ സാധിക്കും. ഉന്മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാൻ നിങ്ങള്‍ക്ക് സാധിക്കും. കോടതി കേസുകള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരാം. അയല്‍ക്കാരുമായോ പുറത്തുനിന്നുള്ളവരുമായോ തര്‍ക്കത്തിന് സാധ്യത. സഹോദരങ്ങളുമായുള്ള പ്രശ്നങ്ങള്‍ രമ്യതയില്‍ തീര്‍ക്കാൻ ശ്രമിക്കുക. ബിസിനസില്‍ അത്ര അനുകൂലസമയമല്ല. എങ്കിലും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ ഫലമുണ്ടാകും. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

ക്രിയാത്മകമായ കാര്യങ്ങളിലും ഒപ്പം മതപരമായ കാര്യങ്ങളിലും ഒരുപോലെ താല്‍പര്യം വര്‍ധിക്കും. സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകുന്നതോടെ നിങ്ങളോടുള്ള ആദരവ് കൂടും. അപ്രതീക്ഷിതമായ വലിയ ചെലവുകള്‍ സാമ്പത്തികപ്രശ്നമുണ്ടാക്കാം. ക്ഷമയോടെ മുന്നോട്ടുപോവുക. കുട്ടികളുടെ മോശം പ്രവര്‍ത്തനങ്ങള്‍ ആശങ്കകള്‍ സൃഷ്ടിക്കാം. ബിസിനസ് ആവശ്യങ്ങള്‍ക്കായി ചെറിയ യാത്രകളുണ്ടാകാം. ഭാര്യ-ഭര്‍തൃബന്ധം അടുപ്പത്തോടെ തുടരാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

അനുഭവപരിചയമുള്ളവരുടെ കീഴില്‍ പലും പഠിക്കാനുള്ള അവസരം ലഭിക്കും. മതപരമായ പരിപാടികളില്‍ പങ്കെടുക്കാം. കുടുംബപരിപാടികളിലോ സാമൂഹികമായ പരിപാടികളിലേ പങ്കാളിയാകാം. നിക്ഷേപങ്ങള്‍ക്ക് യോജിച്ച സമയമല്ല. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ബിസിനസില്‍ പ്രത്യേകിച്ച് നേട്ടങ്ങളില്ല. ദാമ്പത്യം സാധാരണനിലയില്‍ പോകും. ചിട്ടയായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായാല്‍ ആരോഗ്യനില തൃപ്തികരമായിരിക്കും. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
 
ഏത് ജോലിയാണെങ്കിലും ക്ഷമാപൂര്‍വം ചെയ്താല്‍ അതിന് ഫലം കിട്ടും. തിടുക്കം വേണ്ട. ആരെങ്കിലുമായും തര്‍ക്കങ്ങളോ വഴക്കോ ഉണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും. റിസ്കുള്ള കാര്യങ്ങള്‍ ഇന്ന് ഏറ്റെടുക്കേണ്ട. യാത്രകളില്‍ അപരിചിതരുമായി അധികം അടുപ്പം വേണ്ട. തീരുമാനങ്ങളെടുക്കുമ്പോള്‍ ഹൃദയം കൊണ്ടല്ല- മറിച്ച് ബുദ്ധി കൊണ്ട് ചിന്തിക്കുക. ജോലിഭാരമുണ്ടെങ്കില്‍ പോലും വീട്ടുകാരുമായി സമയം ചെലവിടാൻ സമയം കണ്ടെത്തുന്നത് സന്തോഷം നല്‍കും.

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ജോലി ആത്മവിശ്വാസത്തോടെ ചെയ്തുതീര്‍ക്കാൻ സാധിക്കും. ഇതിന് തക്കതായ ഫലവും കാണാം.വിദ്യാര്‍ത്ഥികള്‍ക്ക് പഠനേതര കാര്യങ്ങളിലും വിജയം. മതപരമായ ഇടങ്ങളില്‍ പോകുന്നത് മനശാന്തി നല്‍കാം. കുടുംബത്തിലെ ആരെങ്കിലും മൂലം ദാമ്പത്യത്തില്‍ ചില പ്രശ്നങ്ങളുണ്ടാകാം. സംസാരവും ദേഷ്യവും നിയന്ത്രിക്കുക. ചെറുപ്പക്കാര്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെറുതെ സമയം ചെലവിടുന്നതിന് പകരം കരിയറില്‍ ശ്രദ്ധ നല്‍കുക. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാകാം. 

കന്നി രാശിയിൽ ജനിച്ചവര്‍... 

അനുകൂലമായ ഗ്രഹനില. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് മൂലം സമാധാനമുണ്ടാകാം. പ്രധാനപ്പെട്ട ജോലികളില്‍ മുതിര്‍ന്നവരുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. ചിലവുകള്‍ നിയന്ത്രിക്കുക. നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം തന്നെ വിനോദകാര്യങ്ങളും കൊണ്ടുപോകാൻ സാധിക്കും. കടം വാങ്ങാതിരിക്കുക. അധികം ജോലി ചെയ്യേണ്ടി വരാം. അതിന് ഭാവിയില്‍ ഫലവും ലഭിക്കാം. 

തുലാം രാശിയിൽ ജനിച്ചവര്‍...

കൃത്യമായ തയ്യാറെടുപ്പോടെയും ശുഭാപ്തിവിശ്വാസത്തോടെയും ചെയ്യുന്ന ജോലികള്‍ പുതിയ വാതിലുകള്‍ തുറന്നുതരാം. ആത്മീയത നിങ്ങളുടെ പ്രകൃതം സുന്ദരമാക്കാം. ചെറുപ്പക്കാര്‍ ഭാവികാര്യങ്ങള്‍ ഗൗരവമായി ആലോചിക്കും. അമിതമായി ആരെയും വിശ്വസിക്കാതിരിക്കുക. വഞ്ചിക്കപ്പെട്ടേക്കാം. കഴിയുന്നതും യാത്രകളൊഴിവാക്കുക. ബിസിനസില്‍ കാര്യമായി ജോലി ചെയ്യേണ്ടി വരാം. കുടുംബാന്തരീക്ഷം നല്ലരീതിയില്‍ കൊണ്ടുപോകാൻ സാധിക്കും. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

നടക്കില്ലെന്ന് കരുതിയ ചില കാര്യങ്ങള്‍ ചെയ്യാനാകും. ഇത് സന്തോഷം നല്‍കാം. രാഷ്ട്രീയബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക. ഇത് ഗുണമൃകരമായി വരും. വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖങ്ങളിലും മത്സരപരീക്ഷകളിലും വിജയം. വിനോദകാര്യങ്ങള്‍ക്ക് പണം ചെലവിടുമ്പോള്‍ ബഡ്ജറ്റിനെ കുറിച്ച് ചിന്തയുണ്ടാകണം. ആരുമായും തര്‍ക്കങ്ങളുണ്ടാകാതെ സൂക്ഷിക്കുക. ഇത് നിങ്ങളുടെ വ്യക്തിത്വത്തെയും ബാധിക്കാം. 

ധനു രാശിയിൽ ജനിച്ചവര്‍...

ചിട്ടകളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തുന്നത് നല്ല ഫലമേകും. മുടങ്ങിക്കിടന്ന പണം പല രീതികളില്‍ കിട്ടാം. ഇത് സാമ്പത്തികനില മെച്ചപ്പെടുത്താം. സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോസിറ്റീവായ ഫലം നല്‍കും.മുതിര്‍ന്നവര്‍ നിങ്ങളാല്‍ അപമാനിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. റിസ്കുള്ള കാര്യങ്ങളില്‍ അധികം പോകാതിരിക്കുക. സാമൂഹികകാര്യങ്ങളിലും പങ്കാളിയാകാം. സമയം അനുകൂലമായിരിക്കും. 

മകരം രാശിയിൽ ജനിച്ചവര്‍...

കൃത്യമായ തയ്യാറെടുപ്പോടുകൂടി മുന്നോട്ടുപോകുന്നതും ലക്ഷ്യത്തില്‍ ശ്രദ്ധ കൂടുതലായി കേന്ദ്രീകരിക്കുന്നതും നല്ല ഫലം നല്‍കും. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം കാണാം. വീട്ടില്‍ അതിഥികള്‍ വരുന്നത് മൂലം സന്തോഷകരമായ അന്തരീക്ഷമുണ്ടാകാം. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ നിങ്ങള്‍ ദേഷ്യവും ഈഗോയും നിയന്ത്രിക്കുക. ചിലപ്പോള്‍ ചില വിജയങ്ങള്‍ കൈപ്പിടി വരെയെത്തി നഷ്ടപ്പെടാം. ബിസിനസിന് അനുകൂലസമയം ദാമ്പത്യബന്ധം സുഖകരമായി പോകും. 

കുംഭം രാശിയിൽ ജനിച്ചവര്‍...

എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യും മുമ്പ് തന്നെ അതുണ്ടാക്കിയേക്കാവുന്ന ഫലം നല്ലതുപോലെ പരിശോധിക്കുക. എന്തുതരം പ്രശ്നങ്ങളും നിങ്ങള്‍ നിങ്ങളുടെ ധാരണ ഉപയോഗിച്ച് പരിഹരിക്കാം. വരവുചെലവ് കണക്ക് ഒത്തുപോകും. അടുപ്പമുള്ളവരുമായുള്ള ബന്ധം നിങ്ങളുടെ പ്രകൃതം കാരണം വഷളാകാം. അതിനാല്‍ തന്നെ സ്വഭാവത്തില്‍ അല്‍പം മയം കൊണ്ടുവരാൻ ശ്രമിക്കുക. ചിലരുടെ തെറ്റായ ഉപദേശങ്ങള്‍ നിങ്ങള്‍ക്ക് ദോഷമായി വരാം. 

മീനം രാശിയിൽ ജനിച്ചവര്‍...

കാര്യങ്ങള്‍ തിരക്ക് കൂട്ടാതെ പതിയെ ചെയ്തുതീര്‍ക്കാം. ചിലപ്പോള്‍ അമിതമായ ആത്മവിശ്വാസമോ അഹങ്കാരമോ നിങ്ങളെ മോശമായി ബാധിക്കാം. ബിസിനസിന് വേണ്ടി കടമെടുക്കുമ്പോള്‍ ചിന്തിക്കുക. പ്രതിസന്ധികളില്‍ ജീവിതപങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കാം. ജീവിതപങ്കാളിയുമായുള്ള  ബന്ധം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് നിങ്ങള്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കും. ചിട്ടകള്‍ തെറ്റുന്നത് വയറിനെ ബാധിക്കാം.

click me!