Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Published : Sep 05, 2022, 07:30 AM IST
Today Astrology :  ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Synopsis

സുഹൃത്തുക്കളില്‍ നിന്നുള്ള പിന്തുണ ധൈര്യം നല്‍കാം. സമൂഹത്തില്‍ നിന്ന് ആദരവ് ലഭിക്കും. അറിയാം നിങ്ങളുടെ ഇന്ന്...

മേടം രാശിയില്‍ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. ആദരവ് ലഭിക്കും. വിദ്യാര്‍തഥികള്‍ക്ക് കരിയര്‍ സംബന്ധിച്ച് വിജയം. ദൗര്‍ബല്യങ്ങളെ അതിജീവിക്കാൻ സാധിക്കും. മടി പിടിച്ച് ഇരിക്കാതിരിക്കുക. വിചാരിച്ച ജോലി ചെയ്തുതീര്‍ക്കുന്നതിലൂടെ സന്തോഷം ലഭിക്കും. ബിസിനസില്‍ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാൻ പരിശ്രമിക്കേണ്ടിവരും. തൊഴിലിടത്തില്‍ ഉപകരണങ്ങളുമായോ ജീവനക്കാരുമയോ ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകാം. 

ഇടവം രാശിയില്‍ ജനിച്ചവര്‍...

പുതിയ വിവരങ്ങള്‍ നിങ്ങളെ തേടിയെത്താം. സുഹൃത്തുക്കളില്‍ നിന്നുള്ള പിന്തുണ ധൈര്യം നല്‍കാം. വരുമാനം കൂടുന്നതിന് അനുസരിച്ച് ചെലവുകളും കൂടാം. അതിനാല്‍ ബഡജറ്റ് ശ്രദ്ധിക്കുക. നിയമപരമായ പ്രശ്നങ്ങളില്‍ കുടുങ്ങാം. ഫീല്‍ഡ് ജോലി കൂടാം. വീട്ടില്‍ ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങള്‍ വരാം. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

മതപരമായ കാര്യങ്ങളിലും ആത്മീയകാര്യങ്ങളിലും താല്‍പര്യം വര്‍ധിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടാനാകും. സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിനടക്കുകയോ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുകയോ ചെയ്യുന്നത് നല്ലതല്ലെന്ന് മനസിലാക്കുക. ബിസിനസില്‍ പുരോഗതിക്ക് സാധ്യത. അയല്‍ക്കാരുമായി തര്‍ക്കത്തിന് സാധ്യത. ബിസിനസില്‍ പുരോഗതിക്ക് സാധ്യത. ശുഭവാര്‍ത്തകള്‍ വീട്ടിലെ അന്തരീക്ഷം മെച്ചപ്പെടുത്തും. 

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

റിസ്കുള്ള കാര്യങ്ങള്‍ ചെയ്യാം. എന്നാലതില്‍ വിജയവും കാണും. വീട്ടിലെ മുതിര്‍ന്നയാള്‍ പ്രധാനപ്പെട്ട ഉപദേശങ്ങള്‍ നല്‍കും. സമൂഹത്തില്‍ നിന്ന് ആദരവ് ലഭിക്കും. ജോലികള്‍ കൃത്യമായി ചെയ്തുതീര്‍ക്കാൻ സാധിക്കും. ചില കാര്യങ്ങളില്‍ അനുഭവപരിചയമുള്ളവരോട് അഭിപ്രായം തേടുക. വരുമാനത്തിനുള്ള മാര്‍ഗങ്ങള്‍ തുറക്കപ്പെടും. പുതിയ ജോലികള്‍ തുടങ്ങാൻ അനുയോജ്യസമയമല്ല. ദാമ്പത്യബന്ധം സുഖകരം. മുട്ടിന് വേദന, സന്ധിവേദന എന്നിവ അനുഭവപ്പെടാം. 

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

ആത്മാഭിമാനവും ആത്മവിശ്വാസവും വര്‍ധിക്കും. കുടുംബത്തിലേക്ക് വേണ്ടി ഷോപ്പിംഗ് ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട ഉത്കണ്ഠ അകലും. ബഡ്ജറ്റ് ശ്രദ്ധിക്കുക. സാമ്പത്തിക ബുദ്ധിമുട്ട് നേരിടാം. ഫീല്‍ഡ് ജോലികളില്‍ വെല്ലുവിളികള്‍ നേരിടാം. ജോലിയില്‍ കഴിവ് തെളിയിക്കാൻ പ്രയത്നിക്കേണ്ടിവരും. ജോലിയിലെ സ്ട്രെസ് കുടുംബത്തെ ബാധിക്കാതെ നോക്കണം. 

കന്നി രാശിയിൽ ജനിച്ചവര്‍...

നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ നല്‍കും. ഇതില്‍ വിജയവും കാണാം. പ്രിയപ്പെട്ട ആരെയെങ്കിലും കാണുന്നത് മുഖേന സന്തോഷം ലഭിക്കാം. വസ്തു തര്‍ക്കം പരിഹരിക്കപ്പെടാം. മോശം വാര്‍ത്തകള്‍ മനസിനെ അസ്വസ്ഥതപ്പെടുത്താം. ഈഗോ പ്രശ്നങ്ങള്‍ വരാതെ  സൂക്ഷിക്കുക. ചെറുപ്പക്കാര്‍ പഠനത്തിനോ കരിയറിനോ കൂടുതല്‍ പ്രാധാന്യം നല്‍കുക. 

തുലാം രാശിയിൽ ജനിച്ചവര്‍...

ഭാവിയിലേക്കുള്ള ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. ഗുണകരമാകുന്ന ബന്ധങ്ങള്‍ ഉണ്ടാക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാൻ അനുയോജ്യമായ സമയം. സാമ്പത്തികകാര്യങ്ങളില്‍ ആരെയും വിശ്വാസത്തിലെടുക്കേണ്ട. പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കും മുമ്പ് നന്നായി ആലോചിക്കുക. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

പൊതുവെ അനുകൂലസമയം. നിങ്ങള്‍ക്ക് ആദരവ് ലഭിക്കും. മോശം പ്രവണതയുള്ള ആളുകളില്‍ നിന്നും കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. ഇത്തരക്കാരുടെ ഉപദേശങ്ങള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്താം. വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശത്തിന് ചെവി കൊടുക്കാം. ബന്ദങ്ങള്‍ രൂപപ്പെടുത്തുന്നത് വഴി ബിസിനസ് മെച്ചപ്പെടുത്താം.

ധനു രാശിയിൽ ജനിച്ചവര്‍...

സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാൻ സാധിക്കും. ബുദ്ധിമുട്ടേറിയ ജോലികള്‍ പോലും നിങ്ങളുടെ കഴിവുപയോഗിച്ച് ചെയ്തുതീര്‍ക്കൻ സാധിക്കും. നിക്ഷേപം നടത്താനുദ്ദേശിക്കുന്നുവെങ്കില്‍ പെട്ടെന്ന് ചെയ്യുക. വീട്ടുകാര്യങ്ങളില്‍ മുഴുകും. മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നത് വഴി നിങ്ങള്‍ പ്രശ്നത്തിലാകാം. പ്രതിസന്ധികളില്‍ അനുഭവപരിചയമുള്ളവരുടെ ഉപദേശം തേടുക. 

മകരം രാശിയിൽ ജനിച്ചവര്‍...

കുടുംബത്തോടൊപ്പം സമാധാനപൂര്‍വം സനയം ചെലവിടും. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ അനുകൂലമായ സമയം. ജോലി നന്നായി ചെയ്യാൻ സാധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വിവരങ്ങള്‍ മനസിന് സന്തോഷം നല്‍കും. സ്വന്തം കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് അടുത്ത ബന്ധുക്കള്‍ അകല്‍ച്ചയിലാകുന്നതിന് ഇടയാക്കും. 

കുംഭം രാശിയിൽ ജനിച്ചവര്‍...

ഗുണപരമായ വിവരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ ഏറെ നാളആയി നിലനിന്നിരുന്ന ചില തെറ്റിദ്ധാരണകള്‍ നീങ്ങാം. സാമ്പത്തികമായി അനുകൂലമായ സമയം. ചെറുപ്പക്കാര്‍  കരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കും.മടി പിടിച്ചിരിക്കാതെ ശ്രദ്ധിക്കുക. പാരമ്പര്യ സ്വത്തിന്‍റെ പേരില്‍ സഹോദരങ്ങളുമായി തര്‍ക്കത്തിന് സാധ്യത. എന്നാല്‍ ഈ പ്രശ്നം നിങ്ങള്‍ക്ക് പരിഹരിക്കാൻ സാധിക്കും. 

മീനം രാശിയിൽ ജനിച്ചവര്‍...

വീടുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഒരു തര്‍ക്കം പരിഹരിക്കുന്നത് മുഖേന സന്തോഷകരമായ അന്തരീക്ഷമുണ്ടാകാം. പല ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലാകാം. മുടങ്ങിക്കിടന്ന ജോലി ചെയ്തുതീര്‍ക്കാനാകും. ചെലവ് നിയന്ത്രിക്കുക. കണ്ണുമടച്ച് ആരെയും വിശ്വസിക്കാതിരിക്കുക. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. സീസണല്‍ രോഗങ്ങള്‍ പിടിപെടാം. 

PREV
click me!

Recommended Stories

Maha Shivarathri 2026 : ശിവരാത്രി ദിവസം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍