Horoscope Today : 'അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണം'; ഇന്നത്തെ നക്ഷത്രഫലം

Published : Mar 28, 2022, 12:53 AM IST
Horoscope Today : 'അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണം'; ഇന്നത്തെ നക്ഷത്രഫലം

Synopsis

Horoscope Today : ഈ നക്ഷത്രക്കാര്‍ക്ക് ഇന്ന് പുതിയ കാര്യങ്ങൾക്കൊന്നും നല്ല ദിവസമല്ല. പല തടസ്സങ്ങളും നേരിടാം.

ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ ? ശുഭകരമാകുമോ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ. 

ഡോ: പി.ബി.രാജേഷ്
 

മേടം:

(അശ്വതി,ഭരണി,കാർത്തിക 1/4)
ബിസിനസ് കാര്യങ്ങളിൽ ഇന്ന് പുരോഗതിയുണ്ടാകും. തടസങ്ങൾ ഒഴിവാകും.പ്രധാന തീരുമാനങ്ങൾ എടുക്കാൻ പങ്കാളിയുടെ സഹായം ലഭിക്കും. ആരോഗ്യം സൂക്ഷിക്കുക.

ഇടവം:

(കാർത്തിക3/4രോഹിണി,മകയിര്യം1/2) 

പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം നേടാൻസാധിക്കും.നിനച്ചിരിക്കാത്ത പല  കാര്യങ്ങളും സാധിക്കും. ജോലി സ്ഥലത്ത് ഉത്തരവാദിത്ത്വങ്ങൾ വർധിക്കുന്നതാണ്. യാത്രകൾ ഗുണകരമായി തീരും. 

മിഥുനം:

(മകയിര്യം1/2,തിരുവാതിര, പുണർതം3/4)
ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. 

കര്‍ക്കിടകം:

(പുണർതം1/4പൂയ്യം,ആയില്യം) 

എല്ലാ കാര്യങ്ങളും വിജയിക്കും. പ്രാർത്ഥനകളും വഴിപാടുകളും തുടർന്നും നടത്തുക. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണം. സാമ്പത്തിക നില ഭദ്രമാണ്. 

ചിങ്ങം:

(മകം,പൂരം,ഉത്രം1/4)
പങ്കുകച്ചവടം ലാഭകരം ആയിരിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും.ആത്മീയ കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും. മനക്ളേശം അലട്ടും. 

കന്നി:

(ഉത്രം3/4,അത്തം,ചിത്തിര1/2)  
സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും .ഉല്ലാസയാ ത്രയിൽ പങ്കെടുക്കും. മേലുദ്യോഗ സ്ഥരുടെ പ്രീതി നേടും. 

തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4)  ഭാഗ്യം അനുകൂലമായ ദിവസമാണിന്ന്. കടം കൊടുത്ത പണം മടക്കി കിട്ടും. തൊഴിൽരം ഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മനക്ലേശം വിട്ടുമാറും. 

വൃശ്ചികം:

(വിശാഖം1/4,അനിഴം,തൃക്കേട്ട)  
ഇന്ന് പുതിയ കാര്യങ്ങൾക്കൊന്നും നല്ല ദിവസമല്ല. പല തടസ്സങ്ങളും നേരിടാം. കുടുംബത്തിൽ സമാധാനം നിലനിൽക്കും സാമ്പത്തിക നില തൃപ്തികരമാണ് .

ധനു:
(മൂലം, പൂരാടം,ഉത്രാടം) 

പുതിയ  സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ്. ആരോഗ്യം തൃപ്തികരമാണ്. 

മകരം:
(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകും.ആരോഗ്യ കാര്യത്തി ൽ ശ്രദ്ധിക്കണം.ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. 

കുംഭം:
(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

സ്ഥാനക്കയറ്റം ലഭിക്കും . വിചാരിച്ച പോലെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. മക്കളുടെ വിജയത്തിൽ അഭിമാനിക്കാൻ കഴിയും. വരുമാനം വർദ്ധിക്കും. 

മീനം:
( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
  
വീട് മോടിപിടിപ്പിക്കാൻ സാധ്യതയുണ്ട്. ആഗ്രഹിച്ച വാഹനം സ്വന്തമാക്കാൻ കഴിയും. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾപ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം