വ്യാഴം അനുകൂലമായാൽ ഏറ്റവും ഭാഗ്യം; അറിയാം ചിലത്

By Web TeamFirst Published Jan 16, 2022, 10:55 PM IST
Highlights

വ്യാഴം അനുകൂലമല്ലാതെ ഇരിക്കുന്ന കാലത്ത് പല കാര്യങ്ങൾക്കും തടസ്സവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഈ കാലത്ത് പുതിയ കാര്യങ്ങളൊന്നും തുടങ്ങരുത്. 

12 രാശിയിലൂടെ വ്യാഴം സഞ്ചരിക്കുന്ന കാലത്തെയാണ് വ്യാഴവട്ടം എന്ന് പറയുന്നത്. ഒരു രാശിയിൽ വ്യാഴം ഒരു വർഷം നിൽക്കും. അതു കൊണ്ടു തന്നെ വ്യാഴവട്ടം പൂർത്തിയാക്കാൻ 12 വർഷം എടുക്കും. 2,4,5,7,9,11 ഭാവങ്ങളിൽ വ്യാഴം സഞ്ചരിക്കുന്നത് ഗുണകരമാണ് മറ്റുള്ളവ ദോഷവും. 

പലപ്പോഴും വ്യാഴം മാറും എന്നു പറയുമ്പോൾ ആൾക്കാർ സാധാരണ ചോദിക്കുന്നതാണ് വ്യാഴം മാറിക്കഴിഞ്ഞാൽ പിന്നെ ശനിയാണോ എന്ന്. വ്യാഴമാറ്റത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ വരുന്നത്. അനുകൂലവും പ്രതികൂലവും ആയി കാലം മാറുന്നു എന്ന് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . 

വ്യാഴം അഷ്ടമത്തിൽ നിൽക്കുന്ന കാലത്തെ കഷ്ടകാലം എന്ന് പറയുന്നു. വ്യാഴം 9 നിൽക്കുന്നത് ഭാഗ്യമുള്ള വർഷം എന്നും പതിനൊന്നിൽ സഞ്ചരിക്കുന്നത് സർവ്വാഭിഷ്ട സ്ഥാനമെന്നും എല്ലാ ആഗ്രഹങ്ങളും നടക്കുന്ന കാലമായും കരുതാം. 

വ്യാഴം അനുകൂലമല്ലാത്ത ഇരിക്കുന്ന കാലത്ത് പല കാര്യങ്ങൾക്കും തടസ്സവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഈ കാലത്ത് പുതിയ കാര്യങ്ങളൊന്നും ഒന്നും തുടങ്ങരുത്. സാമ്പത്തിക ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വ്യാഴഗ്രഹത്തിന് അർച്ചന മഞ്ഞപ്പട്ട് ചാർത്തൽ. മഹാവിഷ്ണു അല്ലെ ങ്കിൽ  ശ്രീകൃഷ്ണസ്വാമി അഥവാ ശ്രീരാമക്ഷേത്രത്തിൽ വഴിപാടുകൾ കഴിക്കുന്നത് ദോഷ പരിഹാരം ആണ് . 

വ്യാഴം അനുകൂലം ആയിരിക്കുന്ന കാലം ദൈവാധീനം ഉള്ള കാലമായി കണക്കാക്കുന്നു. ഈ സമയത്ത് തുടങ്ങുന്ന കാര്യങ്ങൾ എല്ലാം ശുഭമായിരിക്കും. വ്യാഴം സന്താന കാരകനാണ് വ്യാഴം അനുകൂലമാകുന്ന ഈ സമയത്താണ് സന്താനഭാഗ്യം ഉണ്ടാകുന്നത്. ജാതകത്തിൽ വ്യാഴഗ്രഹത്തിന് ബലക്കുറവ് ഉണ്ടെങ്കിൽ മഞ്ഞപുഷ്യരാഗം ധരിക്കുകയും ചെയ്യാം.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.

Read more ;  വീട്ടിൽ തുളസി ചെടി വളർത്തുന്നുണ്ടോ? അറിയാം ചിലത്

click me!