Mahashivratri 2023 : ശിവരാത്രി വ്രതാനുഷ്ഠാനവും ഐതിഹ്യവും ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Published : Feb 16, 2023, 10:36 PM ISTUpdated : Feb 16, 2023, 10:41 PM IST
Mahashivratri 2023 :  ശിവരാത്രി വ്രതാനുഷ്ഠാനവും ഐതിഹ്യവും ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Synopsis

പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസിലാവുന്നത്. പരബ്രഹ്മം, ഓം കാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷ പ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. 

ത്രിമൂർത്തികളിൽ സംഹാരത്തിന്റെ അഥവാ ലയനത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത്. ശൈവ സംബ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്ന തും എല്ലാം ശിവനാണ്. ശക്തിസംബ്രദായത്തിലെ വിശ്വാസപ്രകാരം ഊർജ്ജവും ക്രീയാത്മക ശക്തിയും ഒരു ദേവിയാണ്.

ശിവന്റെ ഭാര്യയായ പാർവ്വതി അഥവാ ആദിശക്തിയാണ് ഈ ദേവി. പാർവ്വതി അഥവാ ശക്തി ശിവന്റെ തുല്യ പൂരക പങ്കാളിയാണ്. ശൈവസംബ്രദായം അനുസരിച്ച് ദൈവത്തിന്റെ പരമോന്നതരൂപം രൂപമില്ലാത്തതും പരിധിയില്ലാത്തതും അതിരില്ലാത്തതും മാറ്റമില്ലാത്തതുമായ കേവല ബ്രഹ്മമാണ്. പ്രപഞ്ചത്തിന്റെ പ്രഥമമായ ആത്മാവാണ് ഇത്. പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്.

നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസിലാവുന്നത്. പരബ്രഹ്മം, ഓം കാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷ പ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. 

ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദി പരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും  ആയി ട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്. 

ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ശൈവർആരാധിക്കുന്നത്. അതിനാൽ മഹേ ശ്വരൻ എന്നും വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ വിജയം ത്രിശൂലം സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. 

ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ള ദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. 

ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാ ഭരണമാണ് നാഗരാജാവായ "വാസുകി". ശിവ ൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെനിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ശിവന്റെ നേത്രങ്ങളിൽ നിന്ന് അടർന്നുവീണ വിയർപ്പുതുള്ളികൾ ആണ് രുദ്രാക്ഷമായി മാറിയത് എന്നാണ് സങ്കല്പം. രുദ്രാക്ഷം ധരിച്ചാൽ ശിവലോകത്ത് എത്താം എന്നാണ് ന്നാണ് വിശ്വാസം. സകല പാപത്തിൽ നിന്നും അത് മോചനം നൽകും എന്നും കരുതപ്പെടുന്നു. 

ശിവലിംഗം ആദിയും അന്തവും ഇല്ലാത്ത പ്രപ ഞ്ചത്തിന്റെ പ്രതീകമായി ശൈവർ കരുതുന്നു. ശിവന്റെ ആയുസ് വിഷ്ണുവിന്റെ ആയുസിന്റെ ഇരട്ടിയാണ്. ഓരോ കല്പത്തിന്റെ അന്ത്യ ത്തിലും‍ ശിവനുൾപ്പെടെ ത്രിമൂർത്തികൾ ഭഗവാന്റെ തന്നെ പ്രകൃതിയായ ആദിപരാശക്തിയിൽ ലയിച്ചു ചേരുകയും; അടുത്ത സൃഷ്ടി കാലത്ത് മഹാമായയുടെ ത്രിഗുണങ്ങൾക്കനു സരിച്ചു വീണ്ടും അവതരിക്കും എന്നതാണ് വിശ്വാസം. 

രജോഗുണമുള്ള ബ്രഹ്മാവ്, സത്വഗുണമുള്ള വിഷ്ണു, തമോഗുണമുള്ള ശിവൻ എന്നിവരാ ണ് ത്രിമൂർത്തികൾ. ഭൈരവൻ, ഭദ്രകാളി, വീര ഭദ്രൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ. 

Read more മഹാശിവരാത്രി ; അറിയണം ഇക്കാര്യങ്ങൾ

ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ നീലകണ്ഠൻഎന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ മൃത്യുഞ്ജയൻഎന്നും വിളിക്കുന്നു.ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന മൃതുഞ്ജയഹോമം ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്. വൈദ്യനാഥനും ശിവൻ തന്നെ.      

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ പരമശിവൻ. ശിവം എന്നതിന്റെ പദാർത്ഥം:മംഗളകരമായത് പൊതുവേതമോഗുണ സങ്കൽപ്പത്തിലാണ് ശിവനെ കാണുന്നത്. ശിവൻ എന്നാൽ മംഗളകാരി എന്നാണ് അർത്ഥം. 

പഞ്ചഭൂതഭാവങ്ങളിൽ ശിവൻറെ വിവിധ ക്ഷേത്രങ്ങളെ പഞ്ചഭൂത ക്ഷേത്രങ്ങൾ എന്ന് അറിയപ്പെടുന്നു. 

ജംബുകേശ്വർ-ജലം-ജംബുകേശ്വര ക്ഷേത്രം.തിരുവാനായ്കാവൽ,തമിഴ്നാട്.
അരുണാചലേശ്വർ-അഗ്നി-അണ്ണാമലയാർ ക്ഷേത്രം,തിരുവണ്ണാമല തമിഴ്‌നാട്.
കാളഹസ്തേശ്വരൻ-വായു-കാളഹസ്തി ക്ഷേത്രം,ശ്രീകാളഹസ്തി-ആന്ധ്രാ പ്രദേശ്.
ഏകാംബരേശ്വർ-ഭൂമി-ഏകാംബരേശ്വര ക്ഷേത്രം,കാഞ്ചീപുരം,തമിഴ്നാട്.
നടരാജൻ-ആകാശം-ചിദംബരം ക്ഷേത്രം

തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ് 

 

PREV
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം