എണ്ണ തേച്ച് കുളി ചർമ്മത്തെ സംരക്ഷിക്കാൻ ഉത്തമം

Web Desk   | Asianet News
Published : Mar 07, 2022, 10:14 PM ISTUpdated : Mar 08, 2022, 10:21 PM IST
എണ്ണ തേച്ച് കുളി ചർമ്മത്തെ സംരക്ഷിക്കാൻ ഉത്തമം

Synopsis

എള്ളെണ കേടായ ചർമ്മ കോശങ്ങളെ നന്നാക്കുകയും ഫാറ്റി ആസിഡുകളു ടെയും വിറ്റാമിനുകളുടെയും സാന്നിധ്യം മൂലം ചർമ്മത്തിൽ ഉണ്ടാവുന്ന ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നു. എള്ളിൽ അടങ്ങിയ പോളിഫെനോളുകൾ ചർമ്മ ത്തിൽ അധികമായ എണ്ണമയം നീക്കി തിളക്കം പുനസ്ഥാപിക്കുന്നു. 

പണ്ടുതൊട്ടേ എണ്ണതേച്ചു കുളി നമുക്കൊരു ശീലമായിരുന്നു.ഒപ്പം അതൊരു ബോഡി മസാജുമായിരുന്നു.വിദേശികൾ പലരും നമ്മുടെ ചർമം നോക്കി അത്ഭുതപ്പെട്ടിരുന്നു. സൂര്യോദയത്തിനു മുന്നേ വെളിച്ചെണ്ണയോ നല്ലെണ്ണയോ തേച്ചാണ് നാം കുളിച്ചിരുന്നത്. വെളിച്ചെണ്ണ ശരിക്കുമൊരു ആൻറിസെപ്റ്റിക് ലോഷൻ ആണ്.

പതിവായി നല്ലെണ്ണ തേയ്ക്കുന്നതും തലമുടി കൊഴിയാതിരിക്കാനും ചർമത്തിന് തിളക്കമുണ്ടാകാനും ഉപകാരപ്പെടും. എള്ളെണ്ണയെ നാം നല്ലെണ്ണ എന്നാണ് വിളിക്കുന്നത്. എള്ളെണ കേടായ ചർമ്മ കോശങ്ങളെ നന്നാക്കുകയും ഫാറ്റി ആസിഡുകളു ടെയും വിറ്റാമിനുകളുടെയും സാന്നിധ്യം മൂലം ചർമ്മത്തിൽ ഉണ്ടാവുന്ന ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നു.

എള്ളിൽ അടങ്ങിയ പോളിഫെനോളുകൾ ചർമ്മ ത്തിൽ അധികമായ എണ്ണമയം നീക്കി തിളക്കം പുനസ്ഥാപിക്കുന്നു.  എള്ളെണയിൽ അടങ്ങിയ സെസാമോൾ അൾട്രാവയലറ്റ് സൂര്യരശ്മികൾ മൂലം ചർമത്തിനുണ്ടാകുന്ന ദോഷകരമായ ഓക്സിഡൈ സിംഗ് ഫലങ്ങളെ നിർവീര്യമാക്കും വെളിച്ചെണ്ണ നല്ലൊരു മോയിസ്ചറൈസർ ആണ്. ചർമത്തിൽ എളുപ്പം ആഴ് ന്നിറങ്ങി കോശങ്ങൾ വരണ്ടു പോകാതെ സംരക്ഷിക്കും. 

നദീയിലോ കുളത്തിലോ മുങ്ങി കുളിക്കുകയായിരുന്നു നമ്മുടെ ശീലം.ആദ്യം പാദവും അവസാനം ശിരസ്സും ആണ് നനയേണ്ടത്. തണു ത്ത വെള്ളത്തിനു പകരം ചൂടുവെള്ളവും, പാദം നനക്കുന്നതിനു പകരം ശിരസ്സിലും ആണ് നമ്മൾ ഷവറിൽ കുളിക്കാൻ തുടങ്ങിയതിലൂടെ തെറ്റിച്ചത്. 

തിങ്കൾ,ബുധൻ,ശനി ദിവസങ്ങളിൽ എണ്ണ തേയ്ക്കണം. വാവ്, ചതുർദ്ദശി, പ്രതിപദം, ഷഷ്ടി, അഷ്ടമി, ദ്വാദശിതിഥികളും തൃക്കേട്ട,തിരുവാതിര, തിരുവോണം നക്ഷത്രങ്ങളും ജന്മ അനുജന്മ നക്ഷത്രങ്ങൾ സംക്രമം പോലുളള പുണ്യദിവസങ്ങളും എണ്ണതേക്കാൻ നന്നല്ല. സ് ത്രീകൾക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എണ്ണ തേച്ച് കുളിക്കാൻ ഉത്തമമാണ്. 

കുളിച്ചു കഴിഞ്ഞാൽ ആദ്യം മുഖമല്ല പുറമാണ് തുടയ്ക്കേണ്ടത് എന്നെല്ലാം നമുക്കൊരു ചിട്ടയുണ്ടായിരുന്നു.തോർത്തികഴിഞ്ഞാൽ നെറുകയിൽ രാസ്നാദി ചൂർണ്ണം ഇടുന്നതിലൂടെ ജലദോഷം തടുക്കുകയും ചെയ്യുമായിരുന്നു. 

'ഉണ്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം'. എന്നത് വെറും ഒരു പഴഞ്ചൊല്ല് അല്ല. ആഹാര ശേഷം കുളിച്ചാൽ ഉദരരോഗങ്ങൾ വരാൻ സാധ്യതയുണ്ട്. അതു കൊണ്ടാണ് അങ്ങനെ പറയുന്നത്.പല വിശ്വാസങ്ങളും ആചാരങ്ങളും നമ്മുടെ ആരോഗ്യപരിപാലനത്തിന് കൂടികണക്കാക്കിയാണ് ഉണ്ടാക്കിയിട്ടുള്ളത്.അതിനാൽ അവയെ മനസ്സിലാക്കി ആചരിക്കുക.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ട്രെന്റിങ്ങായി ബാബ വാംഗയുടെ പഴയ പ്രവചനങ്ങള്‍
ഇന്ത്യൻ വിദ്യാര്‍ത്ഥിയെ നിലത്ത് കമഴ്ത്തി കിടത്തി കൈവിലങ്ങ് വയ്ക്കുന്നു; ന്യൂവാർക്ക് വിമാനത്താവളത്തിലെ ദൃശ്യം, വ്യാപക വിമർശനം