ഈ ല​ഗ്നത്തിൽ ജനിച്ചാൽ രാജയോ​ഗമുണ്ടാകും

By Web DeskFirst Published Jul 25, 2018, 12:37 PM IST
Highlights
  • ചെറുതും വലുതുമായ സര്‍വ്വകാര്യങ്ങളുടെയും പിന്നില്‍ ഗ്രഹങ്ങളുടെ ഇടപെടലുകളുണ്ട്‌.

ജീവിതത്തിനുമേല്‍ പ്രഭാവം ചെലുത്തുന്നവ എന്ന അര്‍ത്ഥത്തിലാണ്‌ ഗ്രഹങ്ങള്‍ എന്ന പദം ജ്യോതിഷത്തിലിടം പിടിച്ചത്‌. വരാഹമിഹിരനെ പോലുള്ള ആചാര്യന്മാര്‍ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നി സപ്‌തഗ്രഹങ്ങളെ കുറിച്ച്‌ വിശദമാക്കി. നവഗ്രഹങ്ങള്‍ എന്ന ആശയം ഇന്ന്‌ സാര്‍വത്രികമായി സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌ കൊണ്ടാണ്‌ രാഹുകേതുക്കളുടെ പ്രാധാന്യം തിരിച്ചറിയപ്പെട്ടത്‌. നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ സര്‍വ്വകാര്യങ്ങളുടെയും പിന്നില്‍ ഗ്രഹങ്ങളുടെ ഇടപെടലുകളുണ്ട്‌.

 സൂര്യദശ(6വര്‍ഷം),ചന്ദ്രദശ(1-വര്‍ഷം),ചൊവ്വദശ(7 വര്‍ഷം),ശുക്രദശ(20 വര്‍ഷം) എന്നീ ഒന്‍പത്‌ ഗ്രഹങ്ങളുടെ ദശാകാലം ആകെ കൂട്ടിയാല്‍ കിട്ടുന്ന 120 വര്‍ഷമാണ്‌ മനുഷ്യന്റെ ജീവിതകാലം അഥവാ പരമായുസ്സ്‌ എന്ന്‌ പരാശരനെപ്പോലുള്ള ഋഷിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.അവരവര്‍ ജനിച്ച നക്ഷത്രത്തെ ആസ്‌പദമാക്കിയാണ്‌ ദശാകാലങ്ങള്‍ ഋഷിമാര്‍ ക്രമീകരിച്ചിട്ടുള്ളത്‌. 27 നക്ഷത്രങ്ങള്‍ ഉള്ളതില്‍ 3 നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക്‌ വീതം ഓരോഗ്രഹങ്ങളുടെ ആധിപത്യം നല്‍കിയിട്ടുണ്ട്‌. 

അതായത്‌ അശ്വതി, മകം, മൂലം, എന്നീ മൂന്ന്‌ നാളുകള്‍ക്ക്‌ ആദ്യം കേതുദശയായിരിക്കും. ഭരണി, പൂരം, പൂരാടം, എന്നീ നാളുകള്‍ക്ക്‌ ശുക്രദശയും ആയിരിക്കും തുടക്കത്തില്‍. സാധാരണഗതിയില്‍ 70-80 വയസുവരെ ജീവിക്കുന്ന ഒരു വ്യക്തിക്ക്‌ ഏഴുഗ്രഹങ്ങളുടെ ദശാകാലം അനുഭവിക്കേണ്ടി വരും. ഒരു ഗ്രഹത്തിന്റെ ദശയില്‍ തന്നെ ആഗ്രഹം ഉള്‍പ്പെടെ 9 ഗ്രഹങ്ങള്‍ക്കും ആധിപത്യമുള്ള കാലത്തെ അപഹാരം എന്ന്‌ പറയുന്നു. ഇതില്‍ കൂടി തന്നെ 9 ഗ്രഹങ്ങളും കടന്ന്‌ പോകുന്നു. ഇവയെ ഛിദ്രം എന്ന്‌ പറയപ്പെടുന്നു.

ഇങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ജീവിതകാലഘട്ടത്തെ വര്‍ഷം, മാസം, ആഴ്‌ച്ച, ദിവസം,മണിക്കൂര്‍, മിനിറ്റ്‌, സെക്കന്റ്‌ എന്നിങ്ങനെ അടിത്തട്ടോളം സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‌ ഗ്രഹങ്ങളാണ്‌.വ്യാഴം,ശുക്രന്‍, ബുധന്‍, ചന്ദ്രന്‍, എന്നീ നാല്‌ ഗ്രഹങ്ങള്‍ ശുഭന്മാരും ശനി,ചൊവ്വ-സൂര്യന്‍, രാഹു, കേതു എന്നി അഞ്ച്‌ ഗ്രഹങ്ങള്‍ പാപന്മാരും എന്നാണ്‌ സാമാന്യസങ്കല്‌പം.

ഗ്രഹങ്ങള്‍ നില്‍ക്കുന്ന നക്ഷത്രം,രാശി,ഭാവം,യോഗം,നോട്ടം, എന്നിവ മൂലം ചിലപ്പോള്‍ സ്വന്തം പ്രകൃതത്തില്‍ നിന്നും 100 ശതമാനം വ്യതിചലിക്കാറുമുണ്ട്‌. അശുദഗ്രഹമാണ്‌ ശനി. എന്നാല്‍ ഇടവം, തുലാം എന്നീ ലഗ്നത്തില്‍ ജനിച്ചാല്‍ ശനി രാജയോഗപ്രദനാണ്‌. ഈ ലഗ്നക്കാര്‍ക്ക്‌ ദൈവംശം ഏറ്റവും കൂടുതല്‍ ഉള്ളതെന്ന്‌ കരുതപ്പെടുന്ന ഗ്രഹമായ വ്യാഴം പാപനും അശുഭനുമാകും. ഇങ്ങനെ സങ്കീര്‍ണമാണ്‌ ജ്യോതിഷത്തിലെ ഗ്രഹവിഭാവനം. 

ഡോ.ജയനാരായണ്‍ജി
ഹസ്‌തരേഖാ ശാസ്‌ത്രജ്ഞന്‍, ജ്യോതിഷന്‍.
9847064540
തിരുവനന്തപുരം. 

click me!